Just In
Don't Miss
- News
ലൈംഗിക ആരോപണം: ജാര്‍ക്കിഹോളി കേസില്‍ ട്വിസ്റ്റ്, പരാതിക്കാരന് കേസ് പിന്‍വലിച്ചു, കാരണം ഇതാണ്!!
- Sports
IPL 2021: ഇത്തവണ മിസ്സാകില്ല, ഡല്‍ഹി ഒരുങ്ങിത്തന്നെ, സമ്പൂര്‍ണ്ണ മത്സരക്രമമിതാ
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; 50,700 തൊട്ട് സെന്‍സെക്സ്, നിഫ്റ്റി 15,000 പോയിന്റിൽ തിരിച്ചെത്തി
- Lifestyle
വനിതാ ദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
- Movies
ചൂടെണ്ണയില്‍ കടുകിട്ട പോല വന്ന മിഷേല്‍; സേഫ് ഗെയിം കളിക്കുന്ന നോബി ക്യാപ്റ്റനാകുമ്പോള്‍!
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അരങ്ങേറ്റത്തിന് മുമ്പ് ഹോണ്ട WR-V ഫെയ്സ്ലിഫ്റ്റിന്റെ മൈലേജ് വിവരങ്ങള്‍ പുറത്ത്
ജാപ്പനീസ് നിര്‍മ്മാതാക്കളായ ഹോണ്ടയില്‍ നിന്നും അരങ്ങേറ്റത്തിന് സജ്ജമായിരിക്കുന്ന മോഡവാണ് WR-V ഫെയ്സ്ലിഫ്റ്റ്. കഴിഞ്ഞ ദിവസം വാഹനം ഡീലര്‍ഷിപ്പുകളില്‍ എത്തിയിതിന്റെ വിവരങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വാഹനത്തിന്റെ മൈലേജ് വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് വാഹനത്തിന്റെ കരുത്ത് നല്‍കുന്നത്.

പഴയ ബിഎസ് IV പതിപ്പുമായി താരതമ്യം ചെയ്തു നോക്കിയാല്‍, ബിഎസ് VI -ലേക്ക് നവീകരിച്ചതിന്റെ ഫലമായി ഇരുഎഞ്ചിനുകളുടെയും മൈലേജില്‍ അല്പം കുറവ് വന്നതായി ARAI സാക്ഷ്യപ്പെടുത്തി.
MOST READ: പോര്‍ഷ പാനമേറ ടര്‍ബോ സ്വന്തമാക്കി വിരാട് കോഹ്ലിയുടെ സഹോദരന്

പുതിയ പെട്രോള്‍ പതിപ്പ് 16.5 കിലോമീറ്ററും, ഡീസല്‍ പതിപ്പ് 23.7 കിലോമീറ്റര്‍ മൈലേജുമാണ് നല്‍കുന്നത്. ഒരു കിലോമീറ്ററാണ് പെട്രോള്‍ പതിപ്പിലെ മൈലേജില്‍ കുറവുണ്ടായിരിക്കുന്നത്. എന്നാല്‍ ഡീസലില്‍ അത് 1.8 കിലോമീറ്ററാണ്.

വാഹനത്തിന്റെ അരങ്ങേറ്റം വൈകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. WR-V യ്ക്ക് വിപണിയില്‍ നേരിട്ടുള്ള എതിരാളികളില്ല. എന്നിരുന്നാലും വിപണിയിലെ കോംപാക്ട് എസ്യുവി ശ്രേണിയിലെ മറ്റ് മോഡലുകളുമായിട്ടാണ് വാഹനം മത്സരിക്കുന്നത്.

മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഹ്യുണ്ടായി വെന്യു, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട്, മഹീന്ദ്ര XUV300 എന്നിവരാണ് എതിരാളികളാകുന്നത്. നിരവധി മാറ്റങ്ങളോടെയാകും വാഹനം വിപണിയില്‍ എത്തുന്നത്.

എല്‍ഇഡി പൊജക്ട് ഹെഡ്ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, പുതുക്കിയ ഗ്രില്‍, പുതിയ ബമ്പര്‍, ഫോക്സ് സ്കിഡ് പ്ലേറ്റ് എന്നിവ മുന്‍വശത്തെ മനോഹരമാക്കും.
MOST READ: ഡസ്റ്റര്‍ ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് റെനോ

എല്‍ഇഡി ടെയില്‍ ലാമ്പാണ് പിന്നിലെ സവിശേഷത. ഇതിനെ C-ആകൃതിയിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മുന്‍തലമുറ മോഡലിനെക്കാള്‍ ഫീച്ചര്‍ സമ്പന്നമായിരിക്കും പുതിയ പതിപ്പിന്റെ അകത്തളമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ക്രൂയിസ് നിയന്ത്രണവും വണ്‍-ടച്ച് ഇലക്ട്രിക് സണ്‍റൂഫും ഹോണ്ട വാഗ്ദാനം ചെയ്തേക്കും.സോഫ്റ്റ് ടച്ച് പ്ലാസ്റ്റില് തീര്‍ത്തിട്ടുള്ള ഡാഷ്ബോര്‍ഡ്, 7.0 ഇഞ്ച് ഡിജിപാഡ് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ത്രീ സ്പോക്ക് മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍ എന്നിവയാണ് അകത്തളത്തെ ആഢംബരമാക്കുന്നത്.
MOST READ: കൊവിഡ്-19; വാഹന വായ്പകള്‍ക്കുള്ള മോറട്ടോറിയം മൂന്ന് മാസംകൂടി നീട്ടി റിസര്‍വ് ബാങ്ക്

1.2 ലിറ്റര്‍ i-VTEC പെട്രോള്‍ 89 bhp കരുത്തും 110 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന് 99 bhp പവറും 200 Nm torque ഉം സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇരു എഞ്ചിനുകളും അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ്.

സുരക്ഷയ്ക്കായി എബിഎസ്, ഇബിഡി, ഡ്യുവല്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍ എന്നിവയും ഇടംപിടിച്ചേക്കും. വില സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.