Just In
- 31 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മൗനരാഗത്തില്‍ അതിഗംഭീര ട്വിസ്റ്റ്, കല്യാണിയുടെ വിവാഹദിനത്തില്‍ അപ്രതീക്ഷിത സംഭവവികാസങ്ങള്‍
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
തലമുറ മാറ്റത്തിനൊരുങ്ങി ഹോണ്ട WR-V; ഇനി എത്തുന്നത് ശരിക്കും ഒരു കോംപാക്‌ട് എസ്‌യുവി
രാജ്യത്ത് ഏറെ ശ്രദ്ധയാകർഷിക്കുന്ന സെഗ്മെന്റാണ് സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവികളുടേത്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകളെല്ലാം ഈ വിഭാഗത്തിലേക്ക് ചുവടുവെച്ചിട്ടുമുണ്ട്. എന്നാൽ ജാപ്പനീസ് ബ്രാൻഡായ ഹോണ്ടയ്ക്ക് എല്ലാം തികഞ്ഞൊരു മോഡൽ ഈ ശ്രേണിയിൽ ഇല്ല എന്നതാണ് യഥാർഥ്യം.

നിലവിൽ കോംപാക്‌ട് എസ്‌യുവി വിഭാഗത്തിൽ WR-V എത്തുന്നുണ്ടെങ്കിലും ആളുകൾ ഇതിനെ ഒരു എസ്‌യുവിയായി കണക്കാക്കുന്നില്ല എന്നതാണ് കൗതുകകരം. ഒരു ക്രോസ്ഓവർ അല്ലെങ്കിൽ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുള്ള ഹാച്ച്ബാക്ക് രൂപമുള്ള മോഡലിന് വിപണിയിൽ കാര്യമായ ചലങ്ങളും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ ഹോണ്ട കളം മാറ്റിച്ചവിട്ടാൻ തയാറെടുക്കുകയാണ്. എസ്‌യുവി മോഡലുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ ഒരുങ്ങുന്ന ബ്രാൻഡ് WR-V യെ പിൻവലിച്ച് പകരം പുതിയ ZR-V വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായാണ് സൂചന. കോംപാക്‌ട് എസ്‌യുവിക്ക് ഒത്ത ലുക്കും കൂടുതൽ മേൻമകളുമായാകും ഈ പുതുപുത്തൻ കാർ അരങ്ങത്തേക്ക് എത്തുക.
MOST READ: ഇന്ത്യൻ വെബ്സൈറ്റിൽ സ്ഥാനം പിടിച്ച് പോർഷ പനാമേര ഫെയ്‌സ്‌ലിഫ്റ്റ്

പുതിയ ZR-V-യുടെ അരങ്ങേറ്റം 2021 മെയ് മാസത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുമുണ്ട്. WR-V യുടെ അടുത്ത തലമുറ മോഡലാകാൻ പോകുന്ന ZR-V ഹോണ്ട അമേസ് നിർമിച്ച അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഒരുങ്ങുക.

രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോ, വരാനിരിക്കുന്ന ZR-V നേരായ മുൻവശം, ഗ്രില്ലിൽ കട്ടിയുള്ള ക്രോം ബാർ, സ്ക്വാരിഷ് വീൽ ആർച്ചുകൾ, മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, ബമ്പർ ക്ലാഡിംഗ്സ് എന്നിവയെല്ലാം മസ്ക്കുലർ ലുക്കിനായി സ്വീകരിച്ചേക്കാം. അതേസമയം ചൈനയിൽ നിന്നുള്ള XRV ക്രോസ്ഓവറിൽ നിന്നും ഹോണ്ട Z-RV പ്രചോദനം ഉൾക്കൊണ്ടേക്കാം.
MOST READ: ഉടനടി തലമുറ മാറ്റത്തിനൊരുങ്ങുന്ന അഞ്ച് ജനപ്രിയ മോഡലുകൾ

ZR-V ഇന്ത്യക്കായി മാത്രമുള്ള മോഡലാകില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പകരം ഇത് അന്താരാഷ്ട്ര വിപണികളിലേക്കും ചുവടുവെക്കും. ആഗോള വിപണിയിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ എന്നിവയുൾപ്പെടെ രണ്ട് പെട്രോൾ എഞ്ചിൻ ഓപ്ഷനുകളാകും എസ്‌യുവിക്ക് കരുത്ത് പകരുക.

എന്നാൽ ഇന്ത്യയിൽ ഹോണ്ട ZR-V 1.2 ലിറ്റർ പെട്രോൾ യൂണിറ്റ് ഉപയോഗിക്കാനാണ് സാധ്യത. അതോടൊപ്പം സെഗ്‌മെന്റിലെ മിക്ക മോഡലുകളും വാഗ്‌ദാനം ചെയ്യുന്ന ഒരു ടർബോ പെട്രോൾ എഞ്ചിനും പുതിയ കോംപാക്‌ട് എസ്‌യുവിയിൽ ഉണ്ടാകും.
MOST READ: ഇക്കോസ്പോർട്ടിന് ചെറിയ വില വർധനവുമായി ഫോർഡ്

തീർന്നില്ല, ഓഫർ കൂടുതൽ ജനപ്രിയമാക്കാൻ 1.2 ലിറ്റർ പെട്രോളിനൊപ്പം 1.5 ലിറ്റർ ഡീസൽ യൂണിറ്റും ZR-V എസ്‌യുവിയിൽ ഹോണ്ട പരിചയപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം. ആറ് ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയായിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വിലയായി ജാപ്പനീസ് ബ്രാൻഡ് നിശ്ചയിക്കുക.

കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി വിറ്റാര ബ്രെസ, ഹ്യുണ്ടായി വെന്യു, ടാറ്റ നെക്സോൺ, കിയ സോനെറ്റ്, ഫോർഡ് ഇക്കോസ്പോർട്ട്, മഹീന്ദ്ര XUV300, ടൊയോട്ട അർബൻ ക്രൂയിസർ, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ തുടങ്ങിയ വമ്പൻമാരുമായാകും ഹോണ്ട ZR-V ഇന്ത്യയിൽ മാറ്റുരയ്ക്കുക.