ഫെറാറിയില്‍ സാഹസിക യാത്ര; 50 കാരന് ദാരുണാന്ത്യം

അമിത വേഗതയിലെത്തിയ ആഢംബര കാറായ ഫെറാരി ഇടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം. ഹൈദരാബാദിലെ മാധാപൂരിലെ രത്‌നദീപ് സൂപ്പര്‍ മാര്‍ക്കറ്റിന് സമീപമായിരുന്നു അപകടം നടന്നത്.

ഫെറാറിയില്‍ സാഹസിക യാത്ര; 50 കാരന് ദാരുണാന്ത്യം

സംഭവത്തില്‍ 50 കാരനായ കാല്‍നടയാത്രക്കാരന്‍ തല്‍ക്ഷണം മരിക്കുകയും ചെയ്തു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 29 കാരനായ നവീന്‍ കുമാര്‍ ഗൗഡ് ഫെരാരിയില്‍ സാഹസിക ഡ്രൈവിങ് നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു.

ഫെറാറിയില്‍ സാഹസിക യാത്ര; 50 കാരന് ദാരുണാന്ത്യം

ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കാല്‍നടയാത്രക്കാര്‍ക്ക് നേരെ പാഞ്ഞടുത്ത ഫെറാരി ഒടുവില്‍ യേശു ബാബു എന്നയാളെ ഇടിച്ചുവീഴ്ത്തി.

MOST READ: വെസ്പ, അപ്രീലിയ സ്‌കൂട്ടറുകൾക്ക് 10,000 രൂപ വരെയുള്ള ആനുകൂല്യങ്ങളുമായി പിയാജിയോ

ഫെറാറിയില്‍ സാഹസിക യാത്ര; 50 കാരന് ദാരുണാന്ത്യം

ഗുരതര പരിക്കേറ്റ അയാള്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പരിക്കേറ്റ ശൈഖ് ജീലാനി (26) എന്ന യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ഫെറാരി ഡ്രൈവറായ നവീന്‍ കുമാര്‍ ഗൗഡിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഫെറാറിയില്‍ സാഹസിക യാത്ര; 50 കാരന് ദാരുണാന്ത്യം

കാറും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് സ്ഥലം സന്ദര്‍ശിച്ച ഇന്‍സ്പെക്ടര്‍ പി. രവീന്ദര്‍ പ്രസാദ് പറഞ്ഞു. പ്രമുഖ വ്യാപാര സ്ഥാപനമായ മേഘ എഞ്ചിനീയറിങ് & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഉടമ പി.പി റെഡ്ഡിയുടേതാണ് കാര്‍. പ്രതി നവീന്‍ കുമാര്‍ അയാളുടെ ഡ്രൈവറാണ്.

MOST READ: നവരാത്രി കാര്‍ കെയര്‍ ക്യാമ്പ് പദ്ധതിയുമായി ഹ്യുണ്ടായി; ഒപ്പം നിരവധി ആനുകൂല്യങ്ങളും

ഫെറാറിയില്‍ സാഹസിക യാത്ര; 50 കാരന് ദാരുണാന്ത്യം

എന്നിരുന്നാലും, അപകടത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല, മുകളില്‍ പറഞ്ഞ വിശദാംശങ്ങള്‍ മാത്രമാണ് ലഭ്യമായിട്ടുള്ളു. ഒക്ടോബര്‍ 11 ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു.

ഫെറാറിയില്‍ സാഹസിക യാത്ര; 50 കാരന് ദാരുണാന്ത്യം

അപകടത്തില്‍പ്പെട്ട ഫെറാരി സൂപ്പര്‍കാര്‍ GTC4 ലൂസോ ബ്രാന്‍ഡിന്റെ നാല് സീറ്റര്‍ GT ഓഫറാണ്. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ ഇന്ത്യന്‍ വിപണിയില്‍ ഏതാനും വര്‍ഷങ്ങളായി വില്‍പ്പനയ്ക്കെത്തിക്കിക്കുന്ന മോഡലാണിത്. ഏകദേശം 5.2 കോടി രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്ഷോറൂം വില.

MOST READ: പരസ്യ ചിത്രീകരണത്തിനിടെ മറകളില്ലാതെ ക്യാമറയിൽ പെട്ട് നിസ്സാൻ മാഗ്നൈറ്റ്

ഫെറാറിയില്‍ സാഹസിക യാത്ര; 50 കാരന് ദാരുണാന്ത്യം

6.2 ലിറ്റര്‍ V12 പെട്രോള്‍ എഞ്ചിനാണ് ഇറ്റാലിയന്‍ സൂപ്പര്‍കാറിന്റെ കരുത്ത്. 8,000 rpm -ല്‍ 680 bhp കരുത്തും 5,750 rpm -ല്‍ 697 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കും. ഏഴ് സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Speeding Ferrari Kills A 50-Year Old Man In Hyderabad. Read in Malayalam.
Story first published: Tuesday, October 13, 2020, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X