അല്‍കാസര്‍! ഏഴ് സീറ്റര്‍ എസ്‌യുവിയുടെ അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് ഹ്യുണ്ടായി

ഇന്ത്യന്‍ വിപണിയില്‍ ഹിറ്റായ മോഡലാണ് ഹ്യുണ്ടായില്‍ നിന്നുള്ള ക്രെറ്റ. ക്രെറ്റയെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പിനെ പുറത്തിറക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

അല്‍കാസര്‍! ഏഴ് സീറ്റര്‍ എസ്‌യുവിയുടെ അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് ഹ്യുണ്ടായി

ക്രെറ്റയ്ക്ക് വിപണിയില്‍ ലഭിച്ച ജനപ്രീതി തന്നെ ഈ മോഡലിനും ലഭിക്കുമെന്ന പ്രതീക്ഷയാണ് ഹ്യുണ്ടായിക്കുളളത്. അടുത്തിടെ വാഹനത്തിന്റെ പേര് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

അല്‍കാസര്‍! ഏഴ് സീറ്റര്‍ എസ്‌യുവിയുടെ അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് ഹ്യുണ്ടായി

പുതിയ മോഡലിന് അല്‍കാസര്‍ എന്ന് പേരിട്ടതായാണ് സൂചന. ഈ പേര് തന്നെയാകും ക്രെറ്റയുടെ വിപുലികൃത പതിപ്പിന് ഹ്യുണ്ടായി നല്‍കുക. കഴിഞ്ഞ ഏപ്രിലിലാണ് ഈ പേരിനായി ഹ്യുണ്ടായി മോട്ടോര്‍ കമ്പനി അപേക്ഷ നല്‍കിയത്.

MOST READ: C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

അല്‍കാസര്‍! ഏഴ് സീറ്റര്‍ എസ്‌യുവിയുടെ അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് ഹ്യുണ്ടായി

പുതിയ ഏഴ് സീറ്റര്‍ എസ്‌യുവി അടുത്തിടെ ദക്ഷിണ കൊറിയയില്‍ പരീക്ഷണയോട്ടം നടത്തിയിരുന്നു. വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ മഹീന്ദ്ര XUV500, ടാറ്റ ഗ്രാവിറ്റാസ്, എംജി ഹെക്ടര്‍ പ്ലസ് എന്നീ മോഡലുകളാകും അല്‍കാസറിന് എതിരാളികള്‍.

അല്‍കാസര്‍! ഏഴ് സീറ്റര്‍ എസ്‌യുവിയുടെ അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് ഹ്യുണ്ടായി

അതേസമയം, ക്രെറ്റയുടെ ഏഴ് സീറ്റര്‍ പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടം ആരംഭിച്ചിട്ടുണ്ട്. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത വര്‍ഷത്തോടെ വാഹനത്തെ വിപണിയില്‍ അവതരിപ്പിച്ചേക്കും.

MOST READ: ആൾട്രോസിന്റെ ടർബോ പതിപ്പ് ഉടൻ വിപണിയിലേക്ക്, പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അല്‍കാസര്‍! ഏഴ് സീറ്റര്‍ എസ്‌യുവിയുടെ അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് ഹ്യുണ്ടായി

എന്നാല്‍ കൃത്യമായ ഒരു തീയതി കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവി മോഡലായ പാലിസേഡില്‍ നല്‍കിയിട്ടുള്ള ഗ്രില്ലും എയര്‍ ഇന്‍ടേക്കും സ്‌കിഡ് പ്ലേറ്റുമായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റയില്‍ ലഭ്യമാക്കുക.

അല്‍കാസര്‍! ഏഴ് സീറ്റര്‍ എസ്‌യുവിയുടെ അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് ഹ്യുണ്ടായി

അതേസമയം മറ്റ് ഡിസൈന്‍ ശൈലികള്‍ റെഗുലര്‍ ക്രെറ്റയിലേത് സമാനമായി തന്നെ തുടര്‍ന്നേക്കുമെന്നാണ് സൂചന. കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന K2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഏഴ് സീറ്റര്‍ ക്രെറ്റ ഒരുങ്ങുന്നത്.

MOST READ: മുഖംമിനുക്കി എത്തുന്ന സ്വിഫ്റ്റിന്റെ കൂടുതൽ വിവരങ്ങൾ അറിയാം

അല്‍കാസര്‍! ഏഴ് സീറ്റര്‍ എസ്‌യുവിയുടെ അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് ഹ്യുണ്ടായി

ആറ്, ഏഴ് സീറ്റിര്‍ പതിപ്പ് ആയതുകൊണ്ട് തന്നെ വാഹനത്തിന്റെ നീളത്തിലും വീല്‍ബേസിലും മാറ്റം വരുത്തും. ആറ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റ് പതിപ്പില്‍ പിന്നിലെ നിര ബഞ്ച് സീറ്റുമായിരിക്കും നല്‍കുക.

അല്‍കാസര്‍! ഏഴ് സീറ്റര്‍ എസ്‌യുവിയുടെ അരങ്ങേറ്റം അടുത്തവര്‍ഷമെന്ന് ഹ്യുണ്ടായി

ക്രെറ്റയ്ക്ക് കരുത്തേകുന്ന സമാനമായ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാകും അല്‍കാസറിനും കമ്പനി നല്‍കുക. അതില്‍ 1.5 ലിറ്റര്‍ U2 CRDi ഡീസല്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.4 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ ഇടംപിടിച്ചേക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai 7 Seater SUV India Launch Expected Next Year. Read in Malayalam.
Story first published: Thursday, June 25, 2020, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X