ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

ഇന്ത്യന്‍ വിപണിയില്‍ ഹിറ്റായ മോഡലാണ് ഹ്യുണ്ടായില്‍ നിന്നുള്ള ക്രെറ്റ. 2020 ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയിലാണ് രണ്ടാം തലമുറ ക്രെറ്റയെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയത്.

ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

അഞ്ച് വര്‍ഷത്തോളമായി ഈ വിഭാഗത്തില്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍ കൂടുതല്‍ മിഡ്-സൈസ് എസ്‌യുവികള്‍ പിന്തുടരാന്‍ യഥാര്‍ത്ഥ ക്രെറ്റ മാനദണ്ഡമാക്കി. 2019 ഓഗസ്റ്റില്‍ സമാരംഭിച്ച കിയ സെല്‍റ്റോസ് ഹ്യുണ്ടായി അനുബന്ധ സ്ഥാപനത്തിന് വന്‍ വിജയമായി.

ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

ആകര്‍ഷകമായ നിരവധി ഫീച്ചറുകളുമായി എത്തിയ സെല്‍റ്റോസ്, നിരവധി മാസങ്ങളായി വില്‍പ്പന ചാര്‍ട്ടുകളില്‍ ഹ്യുണ്ടായി ക്രെറ്റയുടെ സ്ഥാനം കൈയ്യടക്കി. എന്നിരുന്നാലും, പുതുതലമുറ ക്രെറ്റ വിപണിയിലെത്തി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വീണ്ടും പ്രതാപത്തിലേക്ക് തിരിച്ചുവന്നു. തുടര്‍ച്ചയായ നാല് മാസമായി ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന മിഡ്-സൈസ് എസ്‌യുവിയായി ക്രെറ്റ സ്ഥാനം നിലനിര്‍ത്തി.

MOST READ: സ്പോർട്ടി JCW നൈറ്റ്ഫോൾ സ്പെഷ്യൽ എഡിഷൻ അവതരിപ്പിച്ച് മിനി

ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

ക്രെറ്റയെ അടിസ്ഥാനമാക്കി ഏഴ് സീറ്റ് പതിപ്പിനെ പുറത്തിറക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍. ക്രെറ്റയ്ക്ക് വിപണിയില്‍ ലഭിച്ച ജനപ്രീതി തന്നെ ഈ മോഡലിനും ലഭിക്കുമെന്ന പ്രതീക്ഷയാണ് ബ്രാന്‍ഡിനുള്ളത്.

ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

ഏതാനും മാസങ്ങള്‍ക്ക് മുന്നെ വാഹനത്തിന്റെ പേര് നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. അല്‍കാസര്‍ എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. 2021 മധ്യത്തോടെ അല്‍കാസര്‍ വിപണിയിലെത്തുമെന്നാണ് സൂചന.

MOST READ: ഇലക്ട്രിക് വാഹനങ്ങളുടെ FAME II സര്‍ട്ടിഫിക്കേഷന്‍ കാലിവധി നീട്ടിനല്‍കാനൊരുങ്ങി സര്‍ക്കാര്‍

ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

ദക്ഷിണ കൊറിയയുടെ ആഭ്യന്തര വിപണിയില്‍ ഇതിനകം പരീക്ഷിച്ച മൂന്ന് വരി എസ്‌യുവി ഏറ്റവും പുതിയ പ്രവണത പിന്തുടരും. വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ മഹീന്ദ്ര XUV500, ടാറ്റ ഗ്രാവിറ്റാസ്, എംജി ഹെക്ടര്‍ പ്ലസ് എന്നീ മോഡലുകളാകും അല്‍കാസറിന് എതിരാളികള്‍.

ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

അഞ്ച് സീറ്റുകളുള്ള ക്രെറ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അല്‍കാസറിന് ഫ്രണ്ട് സ്‌റ്റൈലിംഗ് ചെറിയ അപ്ഡേറ്റുകള്‍ ഉണ്ടാകാം. അതേസമയം സൈഡ് പ്രൊഫൈലില്‍ അവസാന നിരയിലെ സീറ്റുകള്‍ ഉള്‍ക്കൊള്ളുന്നതിനായി ഒരു നീണ്ട റിയര്‍ ഓവര്‍ഹാംഗ് ലഭിക്കും. ഹ്യുണ്ടായിയുടെ പ്രീമിയം എസ്‌യുവി മോഡലായ പാലിസേഡില്‍ നല്‍കിയിട്ടുള്ള ഗ്രില്ലും എയര്‍ ഇന്‍ടേക്കും സ്‌കിഡ് പ്ലേറ്റുമായിരിക്കും ഏഴ് സീറ്റര്‍ വാഹനത്തിലും ലഭ്യമാക്കും.

MOST READ: സോനെറ്റ് ടോപ്പ് സ്പെക്ക് GTX+ പതിപ്പുകളുടെ വിലകൾ പ്രഖ്യാപിച്ച് കിയ

ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

അതേസമയം മറ്റ് ഡിസൈന്‍ ശൈലികള്‍ റെഗുലര്‍ ക്രെറ്റയിലേത് സമാനമായി തന്നെ തുടര്‍ന്നേക്കുമെന്നാണ് സൂചന. കിയ സെല്‍റ്റോസിനും ഹ്യുണ്ടായി വെര്‍ണയ്ക്കും അടിസ്ഥാനമൊരുക്കുന്ന K2 പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഏഴ് സീറ്റര്‍ വാഹനം ഒരുങ്ങുന്നത്.

ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

ആറ്, ഏഴ് സീറ്റിര്‍ പതിപ്പ് ആയതുകൊണ്ട് തന്നെ വാഹനത്തിന്റെ നീളത്തിലും വീല്‍ബേസിലും മാറ്റം വരുത്തും. ആറ് സീറ്റ് പതിപ്പില്‍ ക്യാപ്റ്റന്‍ സീറ്റുകളും ഏഴ് സീറ്റ് പതിപ്പില്‍ പിന്നിലെ നിര ബഞ്ച് സീറ്റുമായിരിക്കും നല്‍കുക.

MOST READ: ഹെക്‌സയ്ക്ക് പുതിയ വേരിയന്റ് ഒരുങ്ങുന്നു; പിന്‍വലിക്കില്ലെന്ന സൂചന നല്‍കി ടാറ്റ

ഏഴ് സീറ്റര്‍ എസ്‌യുവിയുമായി ഹ്യുണ്ടായി; 2021 -ഓടെ അരങ്ങേറ്റം

ക്രെറ്റയ്ക്ക് കരുത്തേകുന്ന സമാനമായ എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാകും അല്‍കാസറിനും കമ്പനി നല്‍കുക. അതില്‍ 1.5 ലിറ്റര്‍ U2 CRDi ഡീസല്‍, 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍, 1.4 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എന്നിങ്ങനെ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ ഇടംപിടിച്ചേക്കും.

Source: Gaadiwaadi

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Seven-Seater Launch Expected In Mid-2021. Read in Malayalam.
Story first published: Friday, September 25, 2020, 9:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X