നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി ഇന്ത്യൻ ഇലക്‌ട്രിക് വാഹന വിഭാഗത്തിലേക്ക് ചുവടുവെച്ചത് കഴിഞ്ഞ വർഷമായിരുന്നു.

നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

രാജ്യത്തെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് എസ്‌യുവിയായ കോന ഇലക്ട്രിക്കുമായി 2019 ജൂലൈയിലാണ് ഹ്യുണ്ടായി കളംനിറഞ്ഞത്. തുടർന്ന് ഉപഭോക്താക്കളിൽ മികച്ച സ്വീകാര്യത നേടാനും വാഹനത്തിന് സാധിച്ചു.

നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

ഇവി വ്യവസായം ഒരു പരിവർത്തന ഘട്ടത്തിൽ ഏർപ്പെടുന്നതിനാൽ ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി ഹ്യുണ്ടായി വരും വർഷങ്ങളിൽ പരിസ്ഥിതി സൗഹൃദ കാറുകളുടെ ലഭ്യതയും വിൽപ്പനയും വർധിപ്പിക്കാൻ തയാറെടുക്കുകയാണ്.

MOST READ: പുതുതലമുറ X6 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച് ബി‌എം‌ഡബ്ല്യു

നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇന്ത്യയ്ക്കായി ഒരു ബഹുജന വിപണിയിലെ ഇലക്ട്രിക് വാഹനത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ഇതു സംബന്ധിച്ച വിവരങ്ങൾ ഈ വർഷം ആദ്യം ഹ്യുണ്ടായി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും സി‌ഇ‌ഒയുമായ സിയോൺ സിയോബ് കിം സ്ഥിരീകരിച്ചിരുന്നു.

നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

കോംപാക്‌ട് എസ്‌യുവി നിരയിൽ ഒരു ഇലക്‌ട്രിക് മോഡലിനെ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. അത് ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിൽ സ്ഥാപിക്കപ്പെടുമെന്നും സിയോൺ സിയോബ് പറഞ്ഞു.

MOST READ: ജീപ്പ് കോമ്പസ് ഏഴു സീറ്റര്‍ പതിപ്പില്‍ ഡീസല്‍ എഞ്ചിന്‍ മാത്രം

നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

താങ്ങാനാവുന്ന ഒരു ഇലക്‌ട്രിക് മോഡലുമായി മുന്നോട്ട് വരാനാണ് മുഖ്യധാരാ വാഹന നിർമാതാക്കളിൽ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്.

ആഭ്യന്തര ഉപഭോക്താക്കൾക്കായി പ്രത്യേകമായി നിർമിക്കുന്ന ഇവി ഇന്ത്യൻ തത്വചിന്തയെ അടിസ്ഥാനമാക്കയുള്ളതാകുമെന്നും കിം അഭിപ്രായപ്പെട്ടു.

നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

താങ്ങാനാവുന്ന മാസ്-മാർക്കറ്റ് ഇവി എസ്‌യുവി ബോഡി ശൈലിയിലാകും ഒരുങ്ങുക. ഒന്നിലധികം എഞ്ചിൻ ഓപ്ഷനുകളും കൂടുതൽ വ്യക്തമായ വൈദ്യുതീകരണവും പ്രാപ്തമാക്കുന്ന ഒരു ഫ്ലെക്സിബിൾ ആർക്കിടെക്ചർ ഇതിന് അടിവരയിടും. 200 മുതൽ 300 കിലോമീറ്റർ വരെ മൈലേജാകും പുത്തൻ ഇലക്‌ട്രിക് എസ്‌യുവി വാഗ്‌ദാനം ചെയ്യുക.

MOST READ: പുതുലമുറ G10 എംപിവി ചൈയിൽ പുറത്തിറങ്ങി; ഇന്ത്യയിലേക്ക് അടുത്ത വർഷം

നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

ഇവിയുടെ പ്രാദേശികവൽക്കരണം വിജയത്തിന് അടിത്തറപാകുമെന്നാണ് ഹ്യുണ്ടായിയുടെ വിശ്വാസം. അതുപോലെ തന്നെ ഡ്രൈവിംഗ് ശ്രേണിയും നിർണായക ഘടകങ്ങളാകും. ആവശ്യമായ ഘടകങ്ങൾ നിർമിക്കാൻ ബ്രാൻഡ് ഇന്ത്യയ്ക്കുള്ളിൽ ഒരു ബാറ്ററി ഉത്പാദന പ്ലാന്റ് ആരംഭിക്കാനും പദ്ധതിയിടുന്നുണ്ട്.

നെക്സോൺ ഇലക്‌ട്രിക്കിന് വെല്ലുവിളിയുമായി ഹ്യുണ്ടായി എത്തുന്നു

ഓൾ-ഇലക്ട്രിക് എസ്‌യുവിയെ ടാറ്റ നെക്‌സോൺ ഇവിക്കും അടുത്ത വർഷം വരാനിരിക്കുന്ന മഹീന്ദ്ര eXUV300 പതിപ്പിനും എതിരായി അവതരിപ്പിക്കാം. ഏകദേശം ഒമ്പതു ലക്ഷം മുതൽ 14 ലക്ഷം രൂപ വരെയായിരിക്കാം ഹ്യുണ്ടായി ഇവിയുടെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai All-Electric SUV India Launch Confirmed. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X