തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

ഇഎംഐ അഷൂറന്‍സ് പദ്ധതിക്ക് തുടക്കം കുറിച്ച് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ലോണെടുത്ത് വാഹനം വാങ്ങുന്ന ഉപയോക്താക്കള്‍ക്കായിട്ടാണ് കമ്പനി പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

മൂന്ന് മാസത്തേക്ക് ഇഎംഐ അടക്കേണ്ട എന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെ ഈ തീരുമാനത്തെ വാഹന നിര്‍മാതാക്കളുടെ സംഘടനയായ സിയാം സ്വാഗതം ചെയ്യുകയും ചെയ്തു.

തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

എന്നാല്‍, മൊറട്ടോറിയമില്ലെങ്കിലും വാഹനത്തിന്റെ ലോണുകള്‍ക്ക് സുരക്ഷയൊരുക്കുന്ന പദ്ധതിക്കാണ് ഇപ്പോള്‍ ഹ്യുണ്ടായി തുടക്കം കുറിച്ചിരിക്കുന്നത്. ഈ പദ്ധതി അനുസരിച്ച് മൂന്നുമാസം വരെ വാഹനത്തിന്റെ ലോണ്‍ തിരിച്ചടവ് മുടങ്ങിയാലും തുടര്‍ നടപടികളില്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ടാക്‌സി കാറുകളില്‍ ഫൈബര്‍ ക്ലിയര്‍ ഗ്ലാസ് പദ്ധതിയുമായി എറണാകുളം ജില്ല

തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

ഈ പദ്ധതി പ്രധാനമായും സ്വകാര്യ സ്ഥാപനങ്ങളിലും ദിവസ വേതന അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഉപഭോക്താക്കള്‍ക്കും ആയിരിക്കും ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യുന്നത്.

തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

എന്നാല്‍ തിരഞ്ഞെടുത്ത മോഡലുകള്‍ക്കും, മെയ് 20 വരെ വാങ്ങുന്ന വാഹനങ്ങള്‍ക്കുമാണ് ഈ ആനുകൂല്യം ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനം വാങ്ങി ഒരു വര്‍ഷം വരെയാണ് ഇഎംഐ അഷൂറന്‍സ് പദ്ധതി ലഭ്യമാക്കുന്നത്.

MOST READ: കൊവിഡ്-19; അപ്രീലിയ SXR160 ഇന്ത്യയിലെത്തുന്നത് വൈകും

തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

അതേസമയം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ വലിയ പ്രതിസന്ധിയാണ് വാഹന മേഖലയില്‍ ഉണ്ടാക്കിയിരിക്കുന്നത്. നിര്‍ത്തിവെച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്നുമുതല്‍ ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ്, ഡീലര്‍ഷിപ്പുകളുടെയും പ്ലാന്റുകളുടെയും പ്രവര്‍നം ആരംഭിക്കുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ പ്രവര്‍ത്തനങ്ങള്‍ കമ്പനി അവസാനിപ്പിച്ചിരുന്നു.

MOST READ: ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളുടെ പ്രവർത്തനം ആരംഭിച്ച് മാരുതി സുസുക്കി

തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാകും പ്ലാന്റ് തുറക്കുക. ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും, സമൂഹിക അകലം പാലിച്ചായിരിക്കും പ്രവര്‍ത്തനങ്ങളെന്നും കമ്പനി അറിയിച്ചു.

തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ ഹ്യുണ്ടായിയും സജീവമായി രംഗത്തുണ്ട്. നിരവധി സഹായങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

MOST READ: അത്യാഢംബര ബുഗാട്ടി ഹൈപ്പർകാറുകൾ സ്വന്തമാക്കിയ ഇന്ത്യക്കാർ

തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന അഡ്വാന്‍സ് ഡയഗ്‌നോസ്റ്റിക് ടെസ്റ്റിങ്ങ് കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും കമ്പനി എത്തിച്ച് നല്‍കിയിരുന്നു.

തിരിച്ചടവ് മുടങ്ങിയാലും തുടര്‍നടപടികളില്ല; ഇഎംഐ അഷൂറന്‍സ് പദ്ധതിയുമായി ഹ്യുണ്ടായി

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ICMR) കൈമാറിയതായി ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സിഎസ്ആര്‍ (CSR) പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Motor India Announces 'EMI Assurance' Program For New Car Owners. Read in Malayalam.
Story first published: Wednesday, May 6, 2020, 21:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X