ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL) എക്സ്‌സെന്റ് എന്ന മോഡലുമായി നാലു മീറ്ററിൽ താഴെയുള്ള സെഡാൻ വിഭാഗത്തിൽ വളരെക്കാലം പിടിച്ചു നിന്നു.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

വിപണിയിലെ തങ്ങളുടെ പ്രധാന എതിരാളികളായ മാരുതി സുസുക്കി ഡിസയർ, ഹോണ്ട അമേസ് എന്നിവയുടെ നിലകളിൽ വിജയം കൈവരിച്ചില്ലെങ്കിലും, വ്യക്തിഗത, ടാക്സി ഉപയോക്താക്കളിൽ നിന്ന് മാന്യമായ വിൽപ്പന നേടാൻ എസെന്റിന് സാധിച്ചു.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

കഴിഞ്ഞ വർഷം കോംപാക്റ്റ് സെഡാൻ ശ്രേണി വിൽപ്പനയിൽ വൻ ഇടിവ് രേഖപ്പെടുത്തി. 2019 -ൽ ഉടനീളം ഉണ്ടായ മാന്ദ്യം വിൽപ്പന കുറയുന്നതിൽ വലിയ പങ്കുവഹിച്ചുവെങ്കിലും, എസ്‌യുവി വിഭാഗങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ചു, പരമ്പരാഗത സെഡാനുകളേക്കാൾ കൂടുതൽ ഉപഭോക്താക്കൾ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നു.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

നാളെ ടിഗോർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുന്ന ടാറ്റ ഉൾപ്പെടെയുള്ള മറ്റ് നിർമ്മാതാക്കളെപ്പോലെ, വിൽപ്പന സംഖ്യകളിൽ വലിയ സ്വാധീനം ചെലുത്തുന്ന കോം‌പാക്റ്റ് സെഡാൻ വിഭാഗത്തിന് മുൻ‌തൂക്കം നൽകാൻ ഹ്യുണ്ടായിയും തീരുമാനിച്ചിരിക്കുകയാണ്.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

തൽഫലമായി, പുതിയ ഓറ കോംപാക്റ്റ് സെഡാനിറെ അരങ്ങേറ്റം നിർമ്മാതാക്കൾ കഴിഞ്ഞ മാസം നടത്തിയിരുന്നു. വാഹനം ഇന്ന് ആഭ്യന്തര വിപണിയിൽ വിൽപ്പയ്ക്കായി എത്തിച്ചിരിക്കുകയാണ് ഹ്യുണ്ടായി.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

എല്ലാ മേഘലകളിലും മെച്ചപ്പെടുത്തലുകളുമായി എസെന്റിന് പകരക്കാരനായി ഓറ നിലകൊള്ളുന്നു. അടിസ്ഥാന പെട്രോൾ പതിപ്പിന് 5.79 ലക്ഷം രൂപയും ഏറ്റവും ഉയർന്ന ഡീസൽ AMT -യ്ക്ക് 9.22 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

3,995 mm നീളവും 1,680 mm വീതിയും 1,520 mm ഉയരവും 2,450 mm വീൽബേസും 402 ലിറ്റർ ബൂട്ട്‌സ്പെയ്‌സും വാഹനത്തിനുണ്ട്.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

എക്‌സെന്റിന്റെ എക്സ്റ്റീരിയർ സ്റ്റൈലിംഗിൽ അത്ര ആകർഷകമായ ഘടകങ്ങൾ ഉണ്ടായിരിക്കില്ല, എന്നാൽ ഈ പോരായ്മ ഓറ പരിഹരിക്കുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മൂന്നാം തലമുറ ഗ്രാൻഡ് i10 നിയോസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈൻ ഓറയ്ക്ക് ലഭിക്കുന്നത്.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ത്രിമാന ഫ്രണ്ട് ഗ്രിൽ മെഷ്, Z ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ, ക്രോം ഗാർനിഷുള്ള ടെയിൽഗേറ്റ്, കറുത്ത നിറത്തിൽ ഒരുക്കിയിരിക്കുന്ന C-പില്ലർ, സ്‌പോർടി ക്യാരക്ടർ ലൈനുകൾ, അലോയ് വീലുകൾ എന്നിവ ഡിസൈൻ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

ചെന്നൈ, ഹൈദരാബാദ്, കൊറിയ എന്നിവിടങ്ങളിലെ ഹ്യുണ്ടായിയുടെ ഡിസൈൻ സെന്ററുകളിൽ നിന്നുള്ള ആശയങ്ങൾ ഉപയോഗിച്ചാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മൂന്ന് പവർട്രെയിനുകളുടെ ഒരു നിരയാണ് വാഹനത്തിലുള്ളത്, അവയെല്ലാം ബി‌എസ്‌ VI കംപ്ലയിന്റാണ്.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

1.0 ലിറ്റർ ടർബോചാർജ്ഡ് GDI പെട്രോൾ 100 bhp കരുത്തും 172 Nm torque ഉം പുറപ്പെടുവിക്കുന്നു, കൂടാതെ 20.50 കിലോമീറ്റർ ഇന്ധനക്ഷമത ഉണ്ടെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

കാപ്പ 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ യൂണിറ്റ് 83 bhp കരുത്തും 114 Nm torque ഉം ഫഉത്പാദിപ്പിക്കുന്നു. 1.2 ലിറ്റർ ഇക്കോടോർക്ക് ഡീസൽ യൂണിറ്റ് 75 bhp കരുത്തും 190 Nm torque ഉം സൃഷ്ടിക്കുന്നു.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

സ്റ്റാൻഡേർഡായി എഞ്ചിനുകൾ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു, 1.2 ലിറ്റർ പെട്രോൾ, ഡീസൽ മോട്ടോറുകൾക്ക് അഞ്ച് സ്പീഡ് AMT ഗിയർബോക്സുകൾ ഓപ്ഷണലായി ലഭിക്കും.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

1.2 ലിറ്റർ പെട്രോൾ മാനുവലിന് 20.50 കിലോമീറ്ററും, ഓട്ടോമാറ്റിക്കിന് 20.10 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. 1.2 ലിറ്റർ ഡീസൽ മാനുവലിന് 25.35 കിലോമീറ്ററും, ഓട്ടോമാറ്റിക്കിന് 25.40 കിലോമീറ്ററുമാണ് മൈലേജ്.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

ശ്രേണിയിലെ ബെസ്റ്റ് മൂന്ന് വർഷ സൗജന്യ സേവനവും, ഓപ്ഷണൽ വണ്ടർ വാറണ്ടിയും ഫാക്ടറി ഘടിപ്പിച്ച CNG ഓപ്ഷനും ഓറയിൽ ലഭ്യമാണ്.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

എമർജൻസി സ്റ്റോപ്പ് സിഗ്നൽ, ഇക്കോ കോട്ടിംഗ് ടെക്നോളജി, വയർലെസ് ചാർജിംഗ് സൗകര്യം, എയർ കർട്ടൻ, ലെതർ പൊതിഞ്ഞ ഗിയർ നോബ് എന്നിവയുൾപ്പെടെ വിഭാഗത്തിൽ ആദ്യമായി എത്തുന്ന 12 സവിശേഷതകൾ ഓറയിലുണ്ടെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

അഞ്ച് സീറ്റർ 65 ശതമാനം നൂതന ഹൈ സ്ട്രെംഗ് സ്റ്റീലിലാണ് നിർമ്മിച്ചിരിക്കുന്നത്. എക്സെന്റിനെ അപേക്ഷിച്ച് ഇതിന് കൂടുതൽ പ്രീമിയം ഇന്റീരിയറുകൾ നിർമ്മാതാക്കൾ ഒരുക്കുന്നു.

ഓറ കോംപാക്റ്റ് സെഡാൻ വിപണിയിലെത്തിച്ച് ഹ്യുണ്ടായി; വില 5.79 ലക്ഷം

5.3 ഇഞ്ച് ഡിജിറ്റൽ സ്പീഡോമീറ്ററും മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേയും, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, അർക്കാമിസ് പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമാണ് വാഹനത്തിന് ലഭിക്കുന്നത്. പോളാർ വൈറ്റ്, വിന്റേജ് ബ്രൗൺ, ടൈഫൂൺ സിൽവർ, ഫിയറി റെഡ്, ടൈറ്റൻ ഗ്രേ, ആൽഫ ബ്ലൂ എന്നീ നിറങ്ങളിൽ വാഹനം ലഭ്യമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Aura launched in India price Rs 5.79 lakhs. Read in Malayalam.
Story first published: Tuesday, January 21, 2020, 15:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X