മഹീന്ദ്രക്ക് തിരിച്ചടി, യൂട്ടിലിറ്റി വെഹിക്കിൾ നിർമാണത്തിൽ ഹ്യുണ്ടായി ഒന്നാമത്

മഹീന്ദ്ര, മാരുതി സുസുക്കി, ടൊയോട്ട, കിയ തുടങ്ങിയ വമ്പൻമാരെ കീഴടക്കി 2020 മാർച്ച് മാസത്തിൽ രാജ്യത്തെ ഏറ്റവും വലിയ യൂട്ടിലിറ്റി വെഹിക്കിൾ നിർമാതാക്കളുടെ തലപ്പത്ത് എത്തിയിരിക്കുകയാണ് ഹ്യുണ്ടായി.

മഹീന്ദ്രക്ക് തിരിച്ചടി, യൂട്ടിലിറ്റി വെഹിക്കിൾ നിർമാണത്തിൽ ഹ്യുണ്ടായി ഒന്നാമത്

ദക്ഷിണ കൊറിയൻ ബ്രാൻഡ് അടുത്തിടെ പുറത്തിറക്കിയ ക്രെറ്റയിൽ നിന്നും കഴിഞ്ഞ വർഷം അവതരിപ്പിച്ച കോംപാക്‌ട് എസ്‌യുവിയായ വെന്യുവിൽ നിന്നുമാണ് കാര്യമായ നേട്ടം കൊയ്യുന്നത്. 2019 മെയ് മാസത്തിലാണ് വെന്യു വിപണിയിൽ ഇടംപിടിക്കുന്നത്.

മഹീന്ദ്രക്ക് തിരിച്ചടി, യൂട്ടിലിറ്റി വെഹിക്കിൾ നിർമാണത്തിൽ ഹ്യുണ്ടായി ഒന്നാമത്

പ്രാദേശിക, അന്തർദേശീയ വിപണികളിലുമായി എത്തുന്ന മോഡലാണ് ഈ അഞ്ച് സീറ്റർ. ഇന്ത്യൻ പതിപ്പിൽ താരതമ്യേന മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്. വിൽ‌പന ആരംഭിച്ചതു മുതൽ‌ പ്രതിമാസ വിൽ‌പനയിൽ‌ ആധിപത്യം പുലർത്താനും സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തിൽ മാരുതി ബ്രെസയെ മറികടന്ന് തലപ്പത്ത് എത്താനും വെന്യുവിന് സാധിച്ചു.

മഹീന്ദ്രക്ക് തിരിച്ചടി, യൂട്ടിലിറ്റി വെഹിക്കിൾ നിർമാണത്തിൽ ഹ്യുണ്ടായി ഒന്നാമത്

2019 ഡിസംബർ ഒഴികെ എല്ലാ മാസവും മാരുതി സുസുക്കി വിറ്റാര ബ്രെസയെ വിൽപ്പനയിൽ പിന്നിലാക്കാൻ വെന്യുവിന് സാധിച്ചതും എടുത്തു പറയേണ്ട നേട്ടമാണ്. 2020 മാർച്ചിൽ ട്യൂസോൺ, കോന ഇലക്ട്രിക് എന്നിവയുടെ എണ്ണം ഉൾപ്പെടുത്താതെ വെന്യു, ക്രെറ്റ എന്നിവയുടെ സംയോജിത വിൽപ്പന 12,833 യൂണിറ്റായിരുന്നു.

മഹീന്ദ്രക്ക് തിരിച്ചടി, യൂട്ടിലിറ്റി വെഹിക്കിൾ നിർമാണത്തിൽ ഹ്യുണ്ടായി ഒന്നാമത്

ഏതാനും ആഴ്ചകൾക്കുമുമ്പ് വിപണിയിൽ പ്രവേശിച്ച രണ്ടാം തലമുറ ക്രെറ്റ ആദ്യ മാസത്തിൽ തന്നെ മൊത്തം 6,706 യൂണിറ്റുകൾ വിറ്റഴിച്ചു. മാരുതി സുസുക്കിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹ്യുണ്ടായിയുടെ യുവി വിൽപ്പന കഴിഞ്ഞ മാസം മികച്ചതായിരുന്നു.

മഹീന്ദ്രക്ക് തിരിച്ചടി, യൂട്ടിലിറ്റി വെഹിക്കിൾ നിർമാണത്തിൽ ഹ്യുണ്ടായി ഒന്നാമത്

XL6 എർട്ടിഗ, വിറ്റാര ബ്രെസ, ജിപ്‌സി, എസ്-ക്രോസ് എന്നീ മോഡലുകൾ ഉപയോഗിച്ച് 11,904 യൂണിറ്റ് ആഭ്യന്തര വിൽപ്പനയാണ് ഇന്തോ-ജാപ്പനീസ് ബ്രാൻഡ് നേടിത്.

മഹീന്ദ്രക്ക് തിരിച്ചടി, യൂട്ടിലിറ്റി വെഹിക്കിൾ നിർമാണത്തിൽ ഹ്യുണ്ടായി ഒന്നാമത്

അതേസമയം XUV500, TUV300, XUV300, സ്കോർപിയോ, ബൊലേറോ, ആൾട്രുറാസ് G4, സൈലോ, മറാസോ എന്നിവയുടെ വിൽപ്പന കൂടിച്ചേർന്നപ്പോൾ 3,079 യൂണിറ്റുകൾ മാത്രമാണ് മഹീന്ദ്ര വിറ്റത്. വാർഷിക വിൽപ്പനയിൽ 88 ശതമാനം ഇടിവ് രേഖപ്പെടുത്തി മൊത്തത്തിലുള്ള പ്രതിമാസ വിൽപ്പന പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യൻ ബ്രാൻഡ്.

മഹീന്ദ്രക്ക് തിരിച്ചടി, യൂട്ടിലിറ്റി വെഹിക്കിൾ നിർമാണത്തിൽ ഹ്യുണ്ടായി ഒന്നാമത്

കിയ മോട്ടോർസ് ഇന്ത്യ ആഭ്യന്തരമായി പ്രശസ്‌തിയിലേക്ക് ഉയർന്നു കഴിഞ്ഞു. ടൊയോട്ട, ടാറ്റ, ഹോണ്ട, ഫോർഡ്, മഹീന്ദ്ര എന്നീ പ്രമുഖ ബ്രാൻഡുകളെ എല്ലാം മറികടന്ന് വെറും രണ്ട് മോഡലുകൾ കൊണ്ട് മൂന്നാം സ്ഥാനത്തെത്താൻ കിയക്ക് സാധിച്ചു. ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് വെറും എട്ട് മാസത്തിനുള്ളിലാണ് കമ്പനി ഈ നേട്ടം കൈവരിച്ചത്.

മഹീന്ദ്രക്ക് തിരിച്ചടി, യൂട്ടിലിറ്റി വെഹിക്കിൾ നിർമാണത്തിൽ ഹ്യുണ്ടായി ഒന്നാമത്

സെൽറ്റോസ് മിഡ്-സൈസ് എസ്‌യുവിയും കാർണിവൽ പ്രീമിയം എംപിവിയും ചേർന്ന് 2020 മാർച്ചിൽ 8,583 യൂണിറ്റുകൾ വിൽപ്പന നടത്തി.

മഹീന്ദ്രക്ക് തിരിച്ചടി, യൂട്ടിലിറ്റി വെഹിക്കിൾ നിർമാണത്തിൽ ഹ്യുണ്ടായി ഒന്നാമത്

എങ്കിലും ഇത് ഹ്യുണ്ടായിയെ തോൽപ്പിക്കാൻ പര്യാപ‌്‌തമായിട്ടില്ല. മഹീന്ദ്ര ഈ വർഷാവസാനം പുതുതലമുറ ഥാർ, സ്കോർപിയോ XUV500 എന്നിവ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Hyundai became the largest Utility Vehicle manufacturer in India. Read in Malayalam
Story first published: Wednesday, April 8, 2020, 18:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X