ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

ലോക്ക്ഡൗണ്‍ കാലത്തും ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ വാങ്ങുന്നതിനായിട്ടാണ് ഹ്യുണ്ടായി ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് തുടക്കം കുറിച്ചത്. 'ക്ലിക്ക് ടു ബൈ' എന്നൊരു പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചതും.

ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

എന്തായാലും രണ്ട് മാസം പിന്നിട്ടിപ്പോള്‍ വലിയ സ്വീകാര്യതയാണ് ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ലഭിച്ചതെന്ന് കമ്പനി അറിയിച്ചു. 15,000 -ല്‍ അധികം രജിസ്‌ട്രേഷനുകള്‍ ഓണ്‍ലൈന്‍ വഴി നടന്നുവെന്ന് കമ്പനി അറിയിച്ചു.

ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

ഏഴ് ലക്ഷത്തില്‍ അധികം ആളുകള്‍ വെബ്‌സൈറ്റില്‍ സന്ദര്‍ശനം നടത്തിയെന്നും കമ്പനി വക്താവ് അറിയിച്ചു. ഉപയോക്താക്കളുടെ താത്പര്യമനുസരിച്ച് ഇഷ്ടമുള്ള ഹ്യുണ്ടായി വാഹനങ്ങള്‍ അതിവേഗം തെരഞ്ഞെടുക്കുന്നതിനാണ് സംവിധാനം ഒരുക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ സിഇഒ എസ്.എസ് കിം അറിയിച്ചു.

MOST READ: വില്‍പ്പന ഉഷാറാക്കാന്‍ ഓഫറുകളുമായി ഹോണ്ട

ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

കൂടുതല്‍ പ്രദേശങ്ങളിലുള്ള ആളുകള്‍ക്ക് ഷോറൂമുകളില്‍ എത്താന്‍ കഴിയാത്ത വ്യക്തികള്‍ക്കും ഈ സംവിധാനം പ്രയോജനപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ തന്നെ ഈ പദ്ധതി ഡല്‍ഹിയിലെ ചില ഡീലര്‍ഷിപ്പുകളില്‍ കമ്പനി ആരംഭിച്ചിരുന്നു.

ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി ഈ പദ്ധതി വ്യാപിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് 500 -ല്‍ അധികം ഡീലര്‍ഷിപ്പുകളാണ് ഹ്യുണ്ടായിക്ക് ഉളളത്. ഇവിടെയല്ലാം ഈ സേവനം ലഭ്യമാകും.

MOST READ: കാത്തിരിപ്പിന് വിരാമം, പുതിയ ടൊയോട്ട ഫോർച്യൂണർ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ

ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

ഇതിനായി ഉപഭോക്താക്കള്‍ ചെയ്യേണ്ട്ത്, ആദ്യം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രവേശിക്കണം. ക്ലിക്ക് ടു ബൈ എന്നൊരു ഒപ്ഷന്‍ അവിടെ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.

ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

ഇവിടെ കാര്‍ തെരഞ്ഞെടുക്കാന്‍ ഉള്ള ഒരു ഓപ്ഷന്‍ നല്‍കിയിട്ടുണ്ടാകും. അവിടെ ക്ലിക്ക് ചെയ്ത് ഇഷ്ടപ്പെട്ട വാഹനം വാഹനം തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ വാഹനം സംബന്ധിച്ച് എല്ലാം വിവരങ്ങളും മനസ്സിലാക്കാന്‍ സാധിക്കും.

MOST READ: തെരഞ്ഞെടുത്ത നഗരങ്ങളില്‍ കോമ്പസിന്റെ ഡെലിവറി പുനരാരംഭിച്ച് ജീപ്പ്

ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

അതോടൊപ്പം തന്നെ കാര്‍ ഡെലിവറി ഓപ്ഷനും ഇതിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഒന്നുകില്‍ ഉപഭോക്താക്കള്‍ക്ക് വാഹനം അവര്‍ തെരഞ്ഞെടുക്കുന്ന ഡീലര്‍ഷിപ്പില്‍ എത്തി സ്വന്തമാക്കാം.

ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

അതുമല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് കാര്‍ എത്തിക്കുന്നതിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ച് ക്രെറ്റ ഉള്‍പ്പടെ ഇത്തരത്തില്‍ തെരഞ്ഞെടുക്കാമെന്നും കമ്പനി അറിയിച്ചു.

MOST READ: ഉത്സവ സീസൺ കൊഴുപ്പിക്കാൻ ടൊയോട്ട അർബൻ ക്രൂയിസർ എത്തും

ക്ലിക്ക് ടു ബൈ! ഹിറ്റായി ഹ്യുണ്ടായിയുടെ ഓണ്‍ലൈന്‍ കച്ചവടം

ഈ ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന നിലനിര്‍ത്തുന്നതിനും പുതുതലമുറ ഉപഭോക്താക്കളെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Receives Over 15,000 Registrations In Two Months With Click To Buy. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X