മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

ഇന്ത്യൻ മിഡ് സൈസ് എസ്‌യുവി ശ്രേണിയിലേക്ക് ക്രെറ്റയുമായി ഹ്യുണ്ടായി ചുവടുവെച്ചത് 2015 ജൂലൈയിലായിരുന്നു. തുടർന്ന് ചുരുങ്ങിയ സമയത്തിനുള്ളിൽ ബ്രാൻഡിന് വൻവിജയമാണ് മോഡൽ നേടിക്കൊടുത്തത്.

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

ആഭ്യന്തര വിപണിയിൽ മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ച ബഹുമതി റെനോ ഡസ്റ്ററിനാണെങ്കിലും ഈ വിഭാഗത്തെ പുതിയ ഉയരങ്ങളിലെത്തിച്ചത് ക്രെറ്റയാണ്. 1.4 ലിറ്റർ ഡീസൽ, 1.6 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ചാണ് അഞ്ച് സീറ്റർ ഇന്ത്യയിൽ അരങ്ങേറിയത്.

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

മൂന്ന് വ്യത്യസ്ത എഞ്ചിനുകൾ തെരഞ്ഞെടുക്കുന്നതിലൂടെ അനവധി സവിശേഷതകളുള്ള ഒരു ഓഫറായി ക്രെറ്റ നിരവധി ഉപഭോക്താക്കളെ ആകർഷിച്ചു. മാരുതി സുസുക്കി സമാന വില ബ്രാക്കറ്റിൽ എസ്-ക്രോസ് പുറത്തിറക്കിയിട്ടും ക്രെറ്റയുടെ ജനപ്രീതി നേടിയെടുത്തു. ലാറ്റിൻ അമേരിക്കൻ, ചൈനീസ് വിപണികളിലും എസ്‌യുവി വിജയം നേടി.

MOST READ: പ്രൗഢഗംഭീരമായി പുനരുധരിച്ച മാരുതി ജിപ്‌സി

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

ഇന്ത്യയിൽ നിന്നുള്ള ഒരു പ്രമുഖ കാർ കയറ്റുമതിക്കാരനാവാനും ഹ്യുണ്ടായിയെ ക്രെറ്റ സഹായിച്ചിട്ടുണ്ട്. കഴിഞ്ഞ അര പതിറ്റാണ്ടായി ക്രെറ്റയുടെ സാന്നിധ്യത്തിൽ മിഡ്-സൈസ് എസ്‌യുവി ശ്രേണിയും വളരെയധികം ശ്രദ്ധ ആകർഷിച്ചു. കാരണം കൂടുതൽ നിർമ്മാതാക്കൾ ഈ വിഭാഗത്തിലേക്ക് എത്തിയതു തന്നെയാണ്. എന്നിരുന്നാലും ദക്ഷിണ കൊറിയൻ എസ്‌യുവിയുടെ മാറ്റ് ഒരിക്കലും കുറഞ്ഞില്ല.

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

ആഭ്യന്തര അരങ്ങേറ്റത്തിന് ശേഷം നാലുമാസത്തിനുള്ളിൽ 70,000 ലധികം ബുക്കിംഗുകൾ നേടി ക്രെറ്റ അതിന്റെ എതിരാളികൾക്കുമേൽ കുതിച്ചുയർന്നു. 2019 ഫെബ്രുവരി അവസാനത്തോടെ കൊറിയൻ ബ്രാൻഡ് ക്രെറ്റയുടെ അഞ്ച് ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചു. നിലവിൽ പരമ്പരാഗത സെഡാനുകളെയും ഹാച്ച്ബാക്കുകളെയും അപേക്ഷിച്ച് എസ്‌യുവികൾക്ക് കൂടുതൽ വിൽപ്പന ലഭിക്കുന്നതിലും ക്രെറ്റയുടെ കൈമുദ്ര ശ്രദ്ധേയമാണ്.

MOST READ: ഫോർച്ച്യൂണറിനേക്കാൾ ടോർഖ്‌; ഞെട്ടിച്ച് മാരുതി 800 ഇവി

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

ഏപ്രിലിൽ ചൈനയിൽ നടന്ന 2019 ലെ ഷാങ്ഹായ് മോട്ടോർ ഷോയിൽ രണ്ടാം തലമുറ ക്രെറ്റയെ ഹ്യുണ്ടായിix25 ആയി അവതരിപ്പിച്ചു. പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ 2020 ഓട്ടോ എക്‌സ്‌പോയിൽ ഇത് ഇന്ത്യയിലുമെത്തി. ഏറ്റവും പുതിയ മോഡലിന് വലിയ മാറ്റങ്ങളാണ് നമ്മെ പരിചപ്പെടുത്തിയത്.

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

കിയയുടെ ആദ്യ ഉൽപ്പന്നമായ സെൽറ്റോസിന്റെ കഴിഞ്ഞ വർഷത്തെ അരങ്ങേറ്റം മുതൽ ക്രെറ്റയ്ക്ക് തിരിച്ചടികൾ കിട്ടിത്തുടങ്ങി. പക്ഷേ പുതുതലമുറ ക്രെറ്റയുമായുള്ള ഹ്യുണ്ടായിയുടെ പ്രതികരണം വളരെയധികം സ്വാധീനിച്ചു. കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കാറായി മാറി ക്രെറ്റ വീണ്ടും ആഭ്യന്തര വിപണിയിൽ ശക്തമായ മറുപടി സെൽറ്റോസിന് കൊടുത്തു.

MOST READ: ഒക്ടാവിയ സിഎന്‍ജി പതിപ്പിനെ വെളിപ്പെടുത്തി സ്‌കോഡ

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് ക്രെറ്റയിൽ ഹ്യുണ്ടായി ഇപ്പോൾ അവതരിപ്പിക്കുന്നത്.

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

1.5 ലിറ്റർ പെട്രോൾ 115 bhp പവറും 144 Nm torque ഉം ഉത്പാദിപ്പിക്കുമ്പോൾ 1.5 ലിറ്റർ ഡീസൽ 115 bhp കരുത്തിൽ 250 Nm torque പുറത്തെടുക്കുന്നു. അതേസമയം ടർബോ പെട്രോൾ പതിപ്പ് 140 bhp യിൽ 242 torque സൃഷ്ടിക്കാൻ ശേഷിയുള്ളതാണ്.

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

ഗിയർബോക്സ് ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം 1.5 പെട്രോളിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് സിവിടി, ഓട്ടോമാറ്റിക് തെരഞ്ഞെടുക്കാം. 1.5 ഡീസലിൽ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക്, ടർബോ പെട്രോളിൽ ഏഴ് സ്പീഡ് ഡിസിടി എന്നിവ വാഗ്ദാനം ചെയ്യുന്നു.

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, ഇലക്‌ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി, പ്രീമിയം ക്വാളിറ്റി ഇന്റീരിയർ, നിരവധി സുഖസൗകര്യങ്ങൾ എന്നിവയ്ക്കൊപ്പം നിരവധി ഡ്രൈവർ-സഹായ, സുരക്ഷാ സവിശേഷതകളും പുത്തൻ ക്രെറ്റയിൽ ലഭ്യമാകും.

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

കൊറിയൻ എസ്‌യുവിയിൽ പനോരമിക് സൺറൂഫ് വോയ്‌സ് കമാൻഡുകൾ വഴി പ്രവർത്തിപ്പിക്കാൻ കഴിയും. അതേസമയം വെന്റിലേഷൻ സവിശേഷത ഡ്രൈവറിലും ഫ്രണ്ട് പാസഞ്ചർ സീറ്റുകളിലും മാനുവൽ പതിപ്പിൽ പോലും ഉണ്ട്. ഓട്ടോ ഹിൽ ഹോൾഡ് ഫംഗ്ഷനും ക്രെറ്റയുടെ പ്രത്യേകതയാണ്. കൂടാതെ അളവുകളെ സംബന്ധിച്ച് ആദ്യതലമുറ മോഡലിനേക്കാൾ വലിപ്പമേറിയതാണ് 2020 ക്രെറ്റ എന്നതും ശ്രദ്ധേയമാണ്.

മിഡ് സൈസ് എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റി ഹ്യുണ്ടായി ക്രെറ്റ

എൻട്രി ലെവൽ ബിഎംഡബ്ല്യു X1 എസ്‌യുവിയേക്കാൾ കൂടുതൽ സവിശേഷതകൾ അതിന്റെപകുതിയിൽ താഴെ മാത്രം വിലയുള്ള ഹ്യുണ്ടായി ക്രെറ്റ വാഗ്ദാനം ചെയ്യുന്നു. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിന്റെ മുഖംമാറ്റിയ ഈ കൊറിയൻ എസ്‌യുവിക്ക് ഇതിന് മുകളിലുള്ള എസ്‌യുവി വിഭാഗത്തിൽ നിന്നും ഉപഭോക്താക്കളെ ആകർഷിക്കാൻ സാധിക്കും. മാത്രമല്ല സി-സെഗ്മെന്റ് സെഡാനുകളുടെ വിൽപ്പനയിൽ ഇടിവുണ്ടാക്കാനും മിഡ്-സൈസ് എസ്‌യുവികൾ കാരണമായി.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Changed The Face Of Mid-Size SUV Segment In India. Read in Malayalam
Story first published: Saturday, June 27, 2020, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X