Just In
- 9 hrs ago
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- 9 hrs ago
230 -ഓളം വിന്റേജ് ബൈക്കുകളുമായി ടോപ്പ് മൗണ്ടൻ ക്രോസ്പോയിന്റ് മ്യൂസിയം കത്തിയമർന്നു
- 10 hrs ago
മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി
- 10 hrs ago
ഡെക്കോ സ്പീഡ്സ്റ്റർ പരിവേഷത്തിൽ അണിഞ്ഞൊരുങ്ങി ബിഎംഡബ്ല്യു R 18 ക്രൂയിസർ
Don't Miss
- News
മൂന്നരവർഷത്തെ ഇടവേള: ഖത്തര്‍-യുഎഇ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു, കൂടുതൽ സർവീസുകൾ ഉടൻ
- Finance
കോവിഡ് പ്രതിസന്ധിയിലും ലാഭത്തിലായി പൊതുമേഖലാ സ്ഥാപനങ്ങൾ; നേടിയത് 3149 കോടി രൂപയുടെ വിറ്റുവരവ്
- Movies
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹ്യുണ്ടായിക്ക് കരുത്തായി പുതുതലമുറ ക്രെറ്റ; വില്‍പ്പനയില്‍ 80 ശതമാനം വളര്‍ച്ച
ഈ വര്‍ഷം മാര്‍ച്ചില്‍ വിപണിയില്‍ എത്തിയ രണ്ടാംതലമുറ ഹ്യുണ്ടായി ക്രെറ്റ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പ്രതിമാസ വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇത് ഏറെക്കുറെ വ്യക്തവുമാണ്.

നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്ന എസ്യുവി കഴിഞ്ഞ മാസം 12,000 യൂണിറ്റുകള്‍ നിരത്തിലെത്തിച്ചു. 2020 നവംബര്‍ മാസത്തില്‍ ക്രെറ്റയുടെ 12,017 യൂണിറ്റുകള്‍ നിര്‍മ്മാതാക്കള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.

ഈ കണക്കുകള്‍ കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്യുവിയായി മാറാന്‍ സഹായിക്കുക മാത്രമല്ല, പ്രതിമാസ വില്‍പ്പനയുടെ അടിസ്ഥാനത്തില്‍ പ്രതിവര്‍ഷം 80 ശതമാനത്തിന്റെ വന്‍ വളര്‍ച്ച രേഖപ്പെടുത്താന്‍ ബ്രാന്‍ഡിനെ സഹായിക്കുകയും ചെയ്തു. കാരണം കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്രെറ്റയുടെ 6,684 യൂണിറ്റ് മാത്രമാണ് ഹ്യുണ്ടായി വിറ്റത്.
MOST READ: നവംബറിൽ 75 ശതമാനം വിൽപ്പന വളർച്ച നേടി ടാറ്റ നെക്സോൺ

ഡിസൈനില്‍ ഉള്‍പ്പടെ നിരവധി പുതുമകളോടെയാണ് 2020 ക്രെറ്റ വിപണിയില്‍ എത്തുന്നത്. അതോടൊപ്പം സവിശേഷതകള്‍, സുരക്ഷാ സാങ്കേതികത, നിരവധി പവര്‍ട്രെയിനുകള്‍, ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എന്നിവയും വാഹനം ഉള്‍ക്കൊള്ളുന്നു.

1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ യഥാക്രമം ഒരേ 115 bhp, 144 Nm torque, 250 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു. ഉയര്‍ന്ന വകഭേദങ്ങളില്‍ 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും കൊറിയന്‍ ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.
MOST READ: ഉപഭോക്താക്കള്‍ക്കായി 'മിഡ്നൈറ്റ് സര്‍പ്രൈസസ്' കാമ്പെയ്നുമായി ഫോര്‍ഡ്

1.4 ലിറ്റര്‍ ടി-ജിഡിഐ യൂണിറ്റ് കിയ സെല്‍റ്റോസില്‍ ചെയ്യുന്ന അതേ 140 bhp കരുത്ത് തന്നെയാണ് 2020 ക്രെറ്റയിലും സൃഷ്ടിക്കുന്നത്. മൂന്ന് എഞ്ചിനുകളും ഒരു സ്റ്റാന്‍ഡേര്‍ഡ് ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു.

മൂന്ന് എഞ്ചിനുകള്‍ക്കും പ്രത്യേക ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനും തെരഞ്ഞെടുക്കാന്‍ സാധിക്കും. 1.5 ലിറ്റര്‍ പെട്രോളിനൊപ്പം ആറ് സ്പീഡ് സിവിടി, 1.5 ലിറ്റര്‍ ഡീസലിന് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍, 1.4 ലിറ്റര്‍ പെട്രോള്‍ യൂണിറ്റുകളില്‍ ഏഴ് സ്പീഡ് ഡിസിടി എന്നിവയാണ് നല്‍കിയിരിക്കുന്നത്.
MOST READ: വിപണിയിലേക്ക് സൈക്കിളുമായി കെടിഎം; വില 30,000 മുതല്‍ 10 ലക്ഷം രൂപ വരെ

കാസ്കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, ട്രിയോ ബീം എല്‍ഇഡി ഹെഡ്ലാമ്പ്, ക്രെസന്റ് ഗ്ലോ എല്‍ഇഡി ഡിആര്‍എല്‍, മസ്കുലര്‍ വീല്‍ ആര്‍ച്ച്, ലൈറ്റനിങ്ങ് ആര്‍ച്ച് C-പില്ലര്‍, ട്വിന്‍ ടിപ് എക്സ്ഹോസ്റ്റ്, എയറോ ഡൈനാമിക് റിയര്‍ സ്പോയിലര്‍, എന്നിവ ഡിസൈനിലെ പുതുമകളാണ്.

ബ്ലൂലിങ്ക് സംവിധാനമുള്ള 10.25 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 17.78 സെന്റീമീറ്റര്‍ സൂപ്പര്‍ വിഷന്‍ ക്ലെസ്റ്റര്‍ വിത്ത് ഡിജിറ്റല്‍ ഡിജിറ്റല്‍ ഡിസ്പ്ലേ, റിമോട്ട് എന്ജിന് സ്റ്റാര്‍ട്ട്, പാഡില്‍ ഷിഫ്റ്റ്, ഡിഷേപ്പ് സ്റ്റിയറിങ്ങ് വീല്‍ എന്നിവ അകത്തളത്തെ സവിശേഷതയാണ്.
MOST READ: വർഷാവസാനം മോഡലുകൾക്ക് വമ്പിച്ച ഡിസ്കൗണ്ടുമായി ഹോണ്ട

9.81 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറൂം വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 17.31 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി നല്‍കണം. കിയ സെല്‍റ്റോസ്, നിസാന്‍ കിക്സ്, എംജി ഹെക്ടര്‍, ടാറ്റ ഹാരിയര്‍ എന്നിവരാണ് വിപണിയിലെ എതിരാളികള്‍.