മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

എസ്‌യുവി ശ്രേണിയുടെ മുഖംമാറ്റിയ ഹ്യുണ്ടായി ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം പൂർത്തിയാക്കിയിരിക്കുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ബ്രാൻഡിന് വൻവിജയമാണ് മോഡൽ നേടിക്കൊടുത്തത്.

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

ഇന്ത്യയിൽ മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റിന് തുടക്കം കുറിച്ച ബഹുമതി റെനോ ഡസ്റ്ററിനാണെങ്കിലും ഈ വിഭാഗത്തെ പുതിയ ഉയരങ്ങളിലെത്തിച്ചത് കൊറിയൻ മോഡലായ ഹ്യുണ്ടായി ക്രെറ്റയാണ് എന്നതിൽ തർക്കമില്ല.

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

ഫസ്റ്റ് ഇന്നിംഗ്സ്

ix25 അല്ലെങ്കിൽ ഹ്യൂണ്ടായി കാന്റസ് എന്നറിയപ്പെടുന്ന ഹ്യുണ്ടായി ക്രെറ്റ 201-ലാണ് ഇന്ത്യൻ വിപണിയിലേക്ക് ചുവടുവെക്കുന്നത്. തുടർന്ന് നാല് മാസത്തിനുള്ളിൽ 70,000 ബുക്കിംഗുകളാണ് എസ്‌യുവി നേടിയെടുത്തത്. അവിടുന്ന് ഒരു വർഷം പൂർത്തിയാക്കുന്നതിനു മുമ്പ് എട്ട് മാസത്തിനുള്ളിൽ തന്നെ ഒരു ലക്ഷം ബുക്കിംഗായി ഉയർന്നതും ശ്രദ്ധേയമായി.

MOST READ: ടാറ്റയ്ക്ക് ഒപ്പം കൈകോര്‍ക്കാന്‍ ചൈനീസ് നിര്‍മ്മാതാക്കള്‍

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ഒരു വർഷത്തിനുള്ളിൽ ഹ്യുണ്ടായി ക്രെറ്റയുടെ ഉത്പാദനം 20 ശതമാനം വർധിപ്പിച്ച് പ്രതിമാസം 12,000 യൂണിറ്റായി ഉയർത്തി. മോഡലിന്റെ വിജയത്തിന്റെ ഒരു വർഷം ആഘോഷിക്കുന്നതിനായി കമ്പനി പിന്നീട് ക്രെറ്റയുടെ ആനിവേഴ്‌സറി എഡിഷനും വിപണിയിൽ അവതരിപ്പിച്ചു.

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

എസ്‌യുവി ബോഡി ശൈലി ഇന്ത്യൻ നിരത്തുകളിൽ ഒരു സാധാരണ കാഴ്ചയായി മാറുന്ന സമയത്താണ് ക്രെറ്റ ഇന്ത്യൻ തീരത്ത് എത്തിയത്. റെനോ ഡസ്റ്ററിന് ശേഷം രാജ്യത്ത് പുറത്തിറക്കിയ രണ്ടാമത്തെ മിഡ്-സൈസ് എസ്‌യുവിയാണ് ക്രെറ്റ. മൂന്ന് വ്യത്യസ്ത എഞ്ചിനുകൾ തെരഞ്ഞെടുക്കുന്നതിലൂടെ അനവധി സവിശേഷതകളുള്ള ഒരു ഓഫറായി ക്രെറ്റ നിരവധി ഉപഭോക്താക്കളെ ആകർഷിച്ചു.

MOST READ: കിയ സോനെറ്റ് ഫസ്റ്റ് ലുക്ക് റിവ്യൂ

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

മിഡ്-ലൈഫ് പരിഷ്ക്കരണം

2016 സാവോ പോളോ ഓട്ടോ ഷോയിൽ കൊറിയൻ വാഹന നിർമാതാവ് ക്രെറ്റയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് പ്രദർശിപ്പിച്ചിരുന്നുവെങ്കിലും 2018 മധ്യത്തോടെയാണ് മോഡൽ ആഭ്യന്തര വിപണിയിൽ എത്തിയത്. മുഖം മിനുക്കി എത്തിയ എസ്‌യുവി സമാരംഭിച്ച് ഒരു മാസത്തിനുള്ളിൽ 14,000 ബുക്കിംഗുകൾ നേടിയെടുക്കുകയും ചെയ്‌തു.

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

അഞ്ച് ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ല്

2019 തുടക്കത്തിൽ അഞ്ച് ലക്ഷം യൂണിറ്റുകളുടെ വിൽപ്പനയെന്ന് നാഴികക്കല്ലാണ് ഹ്യുണ്ടായി ക്രെറ്റ മറികടന്നത്. ഇന്ത്യയിൽ മാത്രം 3.70 ലക്ഷം യൂണിറ്റ് വിറ്റഴിച്ചപ്പോൾ 1.4 ലക്ഷം യൂണിറ്റ് ബാക്കി കയറ്റുമതി വിപണിക്കായി എത്തി. 2019 ലെ ഷാങ്ഹായ് മോട്ടോർ ഷോയിൽ ചൈനയിൽ ix25 എന്നറിയപ്പെടുന്ന രണ്ടാം തലമുറ ക്രെറ്റയെ ഹ്യുണ്ടായി പരിചയപ്പെടുത്തി.

MOST READ: സ്ട്രീറ്റ് 750 വിലയില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

തുടർന്ന് ഇന്ത്യൻ മോഡൽ ആദ്യമായി 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുകയും മാർച്ചിൽ വിപണിയിൽ എത്തുകയും ചെയ്തു. കൊവിഡ്-19 മഹാമാരി മൂലം ലോകമെമ്പാടുമുള്ള കാർ വിൽപ്പന ഇടിഞ്ഞപ്പോൾ പുതിയ ക്രെറ്റയ്ക്ക് നാലുമാസത്തിനുള്ളിൽ 55,000 ബുക്കിംഗുകൾ ലഭിച്ചതും ശ്രദ്ധേയ നേട്ടമാണ്. അതിൽ 20,000 യൂണിറ്റുകൾ ഇതിനകം തന്നെ അവരുടെ ഉടമകൾക്ക് കൈമാറിയിട്ടുണ്ട്.

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

ക്രെറ്റയുടെ ജനപ്രീതിക്ക് പിന്നിലെ കാരണം

2015 ൽ അരങ്ങേറ്റം കുറിച്ച ആദ്യ തലമുറ മോഡൽ മുതൽ ഈ വർഷം ആദ്യം ഇന്ത്യയിൽ പുറത്തിറക്കിയ രണ്ടാം തലമുറ മോഡൽ വരെ വാഗ്ദാനം ചെയ്യുന്ന സെഗ്മെൻറ്-മുൻനിര സവിശേഷതകളാണ് ഹ്യുണ്ടായി ക്രെറ്റയുടെ വിജയത്തിന് പിന്നിലെ യഥാർഥ കാരണം.

MOST READ: സെലെറിയോ X -ന്റെ ജനപ്രിയ ഓറഞ്ച് നിറം പിൻവലിച്ച് മാരുതി

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

നിലവിൽ എട്ട് വഴികളിലൂടെ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ബോസ് സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, ഡ്രൈവ് മോഡുകൾ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ ഹ്യുണ്ടായി ക്രെറ്റയുടെ സവിശേഷത പട്ടികയിൽ ഇടംപിടിക്കുന്നു.

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

തീർന്നില്ല, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, സ്മാർട്ട് വാച്ച് കണക്റ്റിവിറ്റി എന്നിവയുമായി ബന്ധിപ്പിച്ച 50 ലധികം കാർ സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന എസ്‌യുവിയിൽ ഹ്യുണ്ടായി ബ്ലൂലിങ്ക് കണക്റ്റിവിറ്റിയും ഓഫർ ചെയ്യുന്നുണ്ട്. E, EX, S, SX, SX (O) എന്നിങ്ങനെ വൈവിധ്യമാർന്ന വേരിയന്റുകളിലാണ് ക്രെറ്റ നിരത്തിലേക്ക് എത്തുന്നത്.

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

1.5 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനോടു കൂടിയാണ് രണ്ടാംതലമുറ ഹ്യുണ്ടായി ക്രെറ്റ വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ വേരിയന്റുകളിൽ സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ജോടിയാക്കിയിരിക്കുന്നത്.

മിന്നും താരമായി ക്രെറ്റ, വിപണിയിൽ എത്തിയിട്ട് അഞ്ച് വർഷം; നിരത്തിലെത്തിച്ചത് അഞ്ച് ലക്ഷം യൂണിറ്റുകൾ

അതോടൊപ്പം ഒരു ഐവിടി യൂണിറ്റ്, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ യൂണിറ്റ്, ഏഴ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയും യഥാക്രമം ഒരു ഓപ്ഷനായി ക്രെറ്റയിൽ തെരഞ്ഞെടുക്കാൻ സാധിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Sold Five Lakh Units In Five Years. Read in Malayalam
Story first published: Saturday, August 8, 2020, 13:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X