ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ

പുതിയ തലമുറ ഹ്യുണ്ടായി ക്രെറ്റ ഇന്ത്യയിൽ എത്തിയതോടെ വൻഹിറ്റായി. നിലവിൽ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകൂടിയാണ്.

ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ

ഇനി ആഫ്രിക്കൻ വിപണിയിലും പയറ്റാൻ ഇറങ്ങുകയാണ് ഹ്യുണ്ടായി ക്രെറ്റ. അതിന്റഎ ഭാഗമായി ഇന്ത്യൻ നിർമിത എസ്‌യുവി ദക്ഷിണാഫ്രിക്കയിലും ഈ ആഴ്ച്ച വിൽപ്പനയ്ക്ക് എത്തും.

ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ

രണ്ട് പെട്രോളും ഒരു ഡീസൽ എഞ്ചിനും അടങ്ങുന്ന മൂന്ന് എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം രണ്ടാംതലമുറ ക്രെറ്റ ലഭ്യമാകും. അതിൽ 1.5 ലിറ്റർ NA നാല് സിലിണ്ടർ പെട്രോൾ യൂണിറ്റാണ്. ഇത് 115 bhp കരുത്തിൽ 143 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടിയാണ് ഗിയർബോക്സ്.

MOST READ: ആകര്‍ഷകമായ രൂപകല്‍പ്പനയോടെ 2021 ഹ്യുണ്ടായി ട്യൂസേണ്‍ ഹൈബ്രിഡ്; വീഡിയോ

ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ

രണ്ടാമത്തേത് 1.5 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ -4 പെട്രോൾ എഞ്ചിനാണ്. ഇത് 115 bhp പവറും 250 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് മാത്രമാകും ഇത് ലഭ്യമാവുക.

ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ

1.4 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 യൂണിറ്റാണ് ടോപ്പ് എൻഡ് വേരിയന്റുകളിലെ സാന്നിധ്യം. ഇത് യഥാക്രമം 140 bhp, 242 Nm torque എന്നിവ നൽകാൻ പ്രാപ്തമാണ്. ഈ മോട്ടോറിൽ ഒരൊറ്റ ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് യൂണിറ്റ് മാത്രമാണ് തെരഞ്ഞടുക്കാൻ സാധിക്കുക.

MOST READ: ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ

പുതിയ മോഡലിൽ ഹ്യൂണ്ടായി ക്രെറ്റയുടെ രൂപകൽപ്പന പഴയ മോഡലിൽ നിന്ന് പൂർണമായി വ്യത്യസ്തമാണെന്ന് നമുക്ക് അറിയാം. മുൻവശത്ത് പാലിസേഡിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലംബമായി വിഭജിക്കപ്പെട്ട ഹെഡ്‌ലാമ്പ് സജ്ജീകരണമാണ് ഏറെ ശ്രദ്ധേയം. ടെയിൽ‌ലൈറ്റുകൾക്കും സമാനമായ ഡിസൈനാണ് നൽകിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ

ഇന്റീരിയറും മുമ്പത്തേതിനേക്കാൾ മികച്ചതാണ്. മാത്രമല്ല വാഹനത്തിന് പ്രീമിയം അനുഭവമാണ് നൽകുന്നത്. ഫോർ സ്‌പോക്ക് സ്റ്റിയറിംഗ് വീലിനൊപ്പം ഒരു എം‌ഐഡിയുമായി അനലോഗ് ഡയലുകൾ‌ ഇതിന് ലഭിക്കുന്നു.

MOST READ: ക്ലാസിക് വിന്റേജ് വാഹനങ്ങൾക്ക് പുതിയ രജിസട്രേഷൻ നിയമങ്ങളുമായി കേന്ദ്ര സർക്കാർ

ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ

ഉയർന്ന വേരിയന്റുകളിൽ 17 ഇഞ്ച് അലോയ് വീലുകൾ, ഫോക്സ് ലെതർ അപ്ഹോൾസ്റ്ററി, പവർ-മടക്കാവുന്ന ORVM-കൾ, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, 6 എയർബാഗുകൾ എന്നിവയാണ് ഇടംപിടിക്കുന്നത്.

ദക്ഷിണാഫ്രിക്കൻ വിപണിയിലേക്കും ചേക്കേറാൻ ഹ്യുണ്ടായി ക്രെറ്റ

എല്ലാ മോഡലുകൾക്കും സ്റ്റാൻഡേർഡായി അഞ്ച് വർഷത്തെ അല്ലെങ്കിൽ 1,50,000 കിലോമീറ്റർ വാറണ്ടിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ എഞ്ചിനായി രണ്ട് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ അധിക കവറേജ് ലഭ്യമാണ്. വില 374,900 റാൻഡ് മുതൽ 484,900 റാൻഡ് വരെയായിരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Creta Will Go On Sale In South Africa Within The Week. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X