ബിഎസ്-VI ഡീസൽ കരുത്തിൽ ഹ്യുണ്ടായി എലാൻട്ര വിപണിയിൽ; പ്രാരംഭ വില 18.70 ലക്ഷം

എലാൻട്രയുടെ ബിഎസ്-VI ഡീസൽ പതിപ്പ് ആഭ്യന്തര വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി. നേരത്തെ നൽകിയ സൂചന പോലെ തന്നെ 1.5 ലിറ്റർ U2 CRDi നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണ് പ്രീമിം സെഡാന് ലഭിക്കുന്നത്.

ബിഎസ്-VI ഡീസൽ കരുത്തിൽ ഹ്യുണ്ടായി എലാൻട്ര വിപണിയിൽ; പ്രാരംഭ വില 18.70 ലക്ഷം

ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാനത്തോടെയാണ് ഹ്യുണ്ടായി എലാൻട്രയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പ് വിൽപ്പനക്ക് എത്തുന്നത്. മുഖംമിനുക്കലിനൊപ്പം അകത്തളത്തും നിരവധി മാറ്റങ്ങളാണ് വാഹനം അണിനിരത്തിയത്.

ബിഎസ്-VI ഡീസൽ കരുത്തിൽ ഹ്യുണ്ടായി എലാൻട്ര വിപണിയിൽ; പ്രാരംഭ വില 18.70 ലക്ഷം

എന്നാൽ അക്കാലയളവിൽ എലാൻട്രയെ ഒരു പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രമാണ് ഹ്യുണ്ടായി വിൽപ്പനക്ക് എത്തിച്ചത്. ഇപ്പോൾ ഡീസൽ എഞ്ചിന്റെ കൂട്ടിച്ചേർക്കൽ തീർച്ചയായും ശ്രേണി വിപുലീകരിക്കുന്നതിന് സഹായിച്ചിട്ടുണ്ട്.

MOST READ: കൊവിഡ് പ്രതിരോധം: എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പറുമായി ടാറ്റ മോട്ടോർസ്

ബിഎസ്-VI ഡീസൽ കരുത്തിൽ ഹ്യുണ്ടായി എലാൻട്ര വിപണിയിൽ; പ്രാരംഭ വില 18.70 ലക്ഷം

അടുത്തിടെ ഇന്ത്യയിൽ എലാൻട്രയുടെ പുതിയ വകഭേദങ്ങൾ പ്രഖ്യാപിക്കുകയും എക്‌സിക്യൂട്ടീവ് സെഡാന്റെ എൻട്രി ലെവൽ മോഡലിനെ കമ്പനി പിൻവലിക്കുകയും ചെയ്‌തിരുന്നു.

ബിഎസ്-VI ഡീസൽ കരുത്തിൽ ഹ്യുണ്ടായി എലാൻട്ര വിപണിയിൽ; പ്രാരംഭ വില 18.70 ലക്ഷം

2020 ഹ്യുണ്ടായി എലാൻട്ര ബിഎസ്-VI ഡീസലിന് 18.70 ലക്ഷം മുതൽ 20.65 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എലാൻട്രയുടെ ബിഎസ്-VI പെട്രോൾ പതിപ്പ് നാല് മോഡലുകളിലാണ് വിൽക്കുന്നത്. ഇവയ്ക്ക് 17.60 ലക്ഷം മുതൽ 19.55 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടതുണ്ട്.

MOST READ: പുതിയ കളര്‍ ഓപ്ഷനില്‍ ഹെക്ടര്‍ പ്ലസ് ഡീലര്‍ഷിപ്പില്‍ എത്തി; ചിത്രങ്ങള്‍ പുറത്ത്

ബിഎസ്-VI ഡീസൽ കരുത്തിൽ ഹ്യുണ്ടായി എലാൻട്ര വിപണിയിൽ; പ്രാരംഭ വില 18.70 ലക്ഷം

മുൻവശത്ത് ഷഡ്ഭുജാകൃതിയിലുള്ള കാസ്കേഡിംഗ് ഗ്രിൽ, ചെറിയ ഹെഡ്‌ലാമ്പുകൾ, ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പുകളുള്ള സ്‌പോർടി ബമ്പർ, വിശാലമായ എയർ ഇൻടേക്ക്, ആകർഷകമായ റാപ്റൗണ്ട് എൽഇഡി ടെയിൽ ലാമ്പുകൾ, ആകർഷകമായ പ്രതീക ലൈനുകൾ, വീൽ കമാനങ്ങൾ തുടങ്ങിയവ എക്സിക്യൂട്ടിവ് സെഡാന്റെ ആകർഷണം കൂട്ടുന്നു.

ബിഎസ്-VI ഡീസൽ കരുത്തിൽ ഹ്യുണ്ടായി എലാൻട്ര വിപണിയിൽ; പ്രാരംഭ വില 18.70 ലക്ഷം

എലാൻട്രയിലെ ബിഎസ്-VI 1.5 ലിറ്റർ ഡീസൽ എഞ്ചിൻ 115 കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ എസ്‌യുവികളിൽ ഉപയോഗിച്ചിരിക്കുന്ന അതേ ഡീസൽ യൂണിറ്റാണ് സെഡാനിലും കമ്പനി വാഗ്‌ദാനം ചെയ്തിരിക്കുന്നത്.

MOST READ: നാല് മോഡലുകള്‍ അരങ്ങേറ്റത്തിന് സജ്ജമെന്ന് ടാറ്റ

ബിഎസ്-VI ഡീസൽ കരുത്തിൽ ഹ്യുണ്ടായി എലാൻട്ര വിപണിയിൽ; പ്രാരംഭ വില 18.70 ലക്ഷം

ഇന്ത്യയിലെ ആദ്യത്തെ കണക്റ്റഡ് ഡി-സെഗ്മെന്റ് സെഡാനാണ് എലാൻട്ര. ബ്ലൂലിങ്ക് ടെക്, വയർലെസ് ചാർജിംഗ് സൗകര്യം, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽഇഡി ക്വാഡ് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, പോക്കറ്റ് ലൈറ്റ് ഉള്ള ക്രോം ഡോർ ഹാൻഡിലുകൾ, ഫ്രണ്ട് വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയും എക്സിക്യൂട്ടീവ് സെഡാനിൽ സജ്ജീകരിച്ചിരിക്കുന്നത്.

ബിഎസ്-VI ഡീസൽ കരുത്തിൽ ഹ്യുണ്ടായി എലാൻട്ര വിപണിയിൽ; പ്രാരംഭ വില 18.70 ലക്ഷം

ഹ്യുണ്ടായി എലാൻട്രയുടെ ഡീസൽ വേരിയൻറ് ഓൺ‌ലൈനായി ബുക്ക് ചെയ്യാനും സെഡാന്റെ ഏത് വകഭേദത്തിനും ക്ലിക്ക് ടു ബൈ പ്ലാറ്റ്ഫോം വഴി ഹോം ഡെലിവറിക്ക് ഓർഡർ ചെയ്യാനും കഴിയും. മൂന്ന് വർഷത്തെ അല്ലെങ്കിൽ 30,000 കിലോമീറ്ററിന്റെ വാറണ്ടിയും അഷ്വറൻസ് പാക്കേജും വാഹനത്തിൽ ലഭ്യമാകും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Elantra BSVI Diesel Launched In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X