എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

എലാൻട്രയുടെ പ്രാരംഭ വില 2.6 ലക്ഷം രൂപയോളം വർധിപ്പിച്ച് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. ഇതോടെ ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന ആഗോള കോംപാക്‌ട് സെഡാനെന്ന പേരും വാഹനത്തിന് നഷ്‌ടമായി.

എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

ഇനി മുതൽ ഇന്ത്യയിൽ ലഭ്യമായ ആഗോള കോംപാക്‌ട് സെഡാനെന്ന ഖ്യാതി ഹോണ്ട സിവിക്കിനുള്ളതാണ്. ഹ്യുണ്ടായി എലാൻട്ര മുമ്പ് S, SX, SX(O) എന്നീ വകഭേദങ്ങളിൽ ലഭ്യമായിരുന്നു. ഇപ്പോൾ എൻട്രി ലെവൽ വകഭേദമായിരുന്ന S മോഡലിനെ പിൻവലിച്ച് പ്രാരംഭ വില 2.6 ലക്ഷം രൂപ ഉയർത്തുകയായിരുന്നു കമ്പനി.

എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

S വേരിയന്റിന് 15.89 ലക്ഷം രൂപയായിരുന്നു വില. SX വേരിയന്റിന്റെ വില 18.49 ലക്ഷം രൂപയിൽ നിന്നാണ് ഇപ്പോൾ ആരംഭിക്കുന്നത്. ഹ്യുണ്ടായിയുടെ വെബ്‌സൈറ്റ് ഇനി എലാൻട്രയുടെ വില പട്ടികപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

MOST READ: തെരഞ്ഞെടുത്ത മോഡലുകൾക്ക് ഡിസ്‌കൗണ്ടുമായി ടൊയോട്ട

എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

ഉടൻ തന്നെ ഹ്യുണ്ടായി എലാൻട്രയിൽ ഡീസൽ എഞ്ചിൻ ഓപ്ഷനും വാഗ്‌ദാനം ചെയ്യും. ഡീസൽ പതിപ്പിന്റെ അവതരണത്തോടെ SX പെട്രോൾ മാനുവൽ, SX പെട്രോൾ ഓട്ടോമാറ്റിക്, SX(O) പെട്രോൾ ഓട്ടോമാറ്റിക് കോൺഫിഗറേഷനുകളുടെ വില പരിഷ്കരിക്കാനും കമ്പനിക്ക് സാധിക്കും.

എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

ഹ്യുണ്ടായിയുടെ തന്നെ സി-സെഗ്മെന്റ് സെഡാനായ വേർണയുടെ 1.5 ലിറ്റർ U2 CRDi VGT എഞ്ചിനാണ് ഇന്ത്യയിലെ എലാൻട്ര കടമെടുക്കുക. ഇത് 4,000 rpm-ൽ പരമാവധി 115 bhp കരുത്തും 2,750 rpm-ൽ 250.07 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സോടെ വാഹനം തെരഞ്ഞെടുക്കാം.

MOST READ: അഞ്ച് സീറ്റർ ഫോക്‌സ്‌വാഗൺ ടിഗുവാൻ തിരിച്ചെത്തുന്നു

എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

ഹ്യുണ്ടായി രാജ്യത്ത് എലാൻട്ര ഡീസൽ SX മാനുവൽ, SX(O) ഓട്ടോമാറ്റിക് വകഭേദങ്ങളിൽ വിൽക്കും. ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങളിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് ഡീസൽ എലാൻട്രയുടെ പ്രധാന എതിരാളി മോഡലുകളായിരുന്ന ടൊയോട്ട കൊറോള ആൾട്ടിസ്, സ്കോഡ ഒക്‌ടാവിയ എന്നിവ നിർത്തലാക്കുന്നതിന് കാരണമായി.

എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

അതോടൊപ്പം ഹോണ്ട സിവിക്കിന്റെ 1.5 ലിറ്റർ ഡീസൽ എഞ്ചിനും ഇന്ത്യൻ വിപണിയിൽ നിന്നും പിൻവാങ്ങി. എന്നാൽ ഇതിനെ ബി‌എസ്-VI പതിപ്പിൽ വീണ്ടും അവതരിപ്പിക്കുമോ എന്ന് വ്യക്തമല്ല.

MOST READ: അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

ഈ വർഷം അവസാനം വരെ ഹ്യുണ്ടായി എലാൻട്രയും ഹോണ്ട സിവിക്കും നമ്മുടെ വിപണിയിൽ ലഭ്യമായ ഏക ആഗോള കോംപാക്‌ട് സെഡാനുകളായിരിക്കും. 2021 ന്റെ തുടക്കത്തിൽ സ്കോഡ കഴിഞ്ഞ നവംബറിൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഒക്‌ടാവിയ രാജ്യത്ത് ഇടംപിടിക്കും.

എലാൻട്രയ്ക്ക് വില വർധിപ്പിച്ച് ഹ്യുണ്ടായി, പ്രാരംഭ വില ഇനി 18.49 ലക്ഷം

ഇന്ത്യയിലെ ആദ്യ കണക്റ്റഡ് പ്രീമിയം സെഡാനെന്ന വിശേഷണമാണ് ഹ്യുണ്ടായി എലാൻട്രയെ വ്യത്യസ്തമാക്കുന്നത്. അതേസമയം പുതുതലമുറ എലാന്‍ട്രായെ വിപണിയില്‍ അവതരിപ്പിക്കാന്നും കൊറിയൻ ബ്രാൻഡിന് പദ്ധതിയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Elantra price increased in India. Read in Malayalam
Story first published: Thursday, May 14, 2020, 18:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X