ബിഎസ്-VI എലൈറ്റ് i20 വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

പ്രീമിയം ഹാച്ച്ബാക്കായ എലൈറ്റ് i20 യുടെ ബിഎസ്-VI പതിപ്പ് വിപണിയിൽ എത്തിച്ച് ഹ്യുണ്ടായി. പെട്രോൾ എഞ്ചിനിൽ മാത്രമാകും ഇനി മുതൽ എലൈറ്റ് i20 ലഭ്യമാവുക. പുതിയ മലിനീകരണ മാനദണ്ഡങ്ങൾ അനുസൃതമായി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിയ മോഡലിന് 6.49 ലക്ഷം മുതൽ 8.31 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

ബിഎസ്-VI എലൈറ്റ് i20 വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

എലൈറ്റ് i20, ഗ്രാൻഡ് i10, വെന്യു കോംപാക്‌ട് എസ്‌യുവി എന്നിവയുടെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പുകൾക്കായുള്ള ബുക്കിംഗ് ആരംഭിച്ചതായി ഈ മാസം ആദ്യം ഹ്യുണ്ടായി അറിയിച്ചിരുന്നു.

ബിഎസ്-VI എലൈറ്റ് i20 വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

എഞ്ചിൻ പരിഷ്ക്കരണത്തിനു പുറമെ എലൈറ്റ് i20 യിൽ കാര്യമായ ഒരു മാറ്റവും കൊറിയൻ നിർമ്മാതാക്കൾ വരുത്തിയിട്ടില്ല. മൂന്നാംതലമുറ i20 ഉടൻ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. എങ്കിലും ഇന്ത്യയിൽ എത്താൻ കുറച്ചു മാസങ്ങൾ കൂടി കാത്തിരിക്കേണ്ട സാഹചര്യത്തിലാണ് നിലവിലെ മോഡലിനെ പുതിയ മലിനീകരണ മാനദണ്ഡത്തിലേക്ക് പരിഷ്ക്കരിക്കാൻ ഹ്യുണ്ടായി തീരുമാനിച്ചത്.

ബിഎസ്-VI എലൈറ്റ് i20 വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

ഗ്രാൻഡ് i10 നിയോസിൽ നിന്നുള്ള 1.2 ലിറ്റർ പെട്രോൾ ബിഎസ്-VI എഞ്ചിൻ യൂണിറ്റാണ് i20 ക്ക് ലഭിക്കുന്നത്. നിയോസിൽ ഈ യൂണിറ്റ് 83 bhp, 114 Nm torque എന്നിവ ഉത്പാദിപ്പിക്കുന്നു. എന്നാൽ എലൈറ്റിൽ വ്യത്യസ്ത ട്യൂണിലായിരിക്കും എഞ്ചിൻ വാഗ്ദാനം ചെയ്യുക. കാറിന്റെ പവർ കണക്കുകളെക്കുറിച്ചും ഇന്ധനക്ഷമതയെക്കുറിച്ചുമുള്ള കാര്യങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ്-VI എലൈറ്റ് i20 വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

ബി‌എസ്-VI ലേക്ക് നവീകരിച്ചതോടെ വാഹനത്തിന്റെ മോഡലുകളിൽ ഒരു പുനരവലോകനവും നൽകിയിട്ടുണ്ട് കമ്പനി. അടിസ്ഥാന എറ, പെട്രോൾ-സിവിടി സ്‌പോർട്‌സ് പ്ലസ്, അസ്ത (O) തുടങ്ങിയവയെ ലൈനപ്പിൽ നിന്ന് ഒഴിവാക്കി. നിലവിലെ ബിഎസ്-IV കംപ്ലയിന്റിനേക്കാൾ 90,000 രൂപ കൂടുതലാണ് നവീകരിച്ച മോഡലിന്.

ബിഎസ്-VI എലൈറ്റ് i20 വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

ഉപകരണങ്ങളുടെ കാര്യത്തിൽ ഹ്യുണ്ടായി ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എൻ‌ട്രി ലെവൽ ബി‌എസ്-VI മോഡലിന് നിലവിലെ ബി‌എസ്-IV കാറിനേക്കാൾ മികച്ച സജ്ജീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഎസ്-VI എലൈറ്റ് i20 വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

എറ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ബി‌എസ്-IV മാഗ്ന പ്ലസിന് 2-DIN ഓഡിയോ സിസ്റ്റം, എൽഇഡി ഡിആർഎൽ, റിമോട്ട് ലോക്കിംഗ്, ഇലക്ട്രിക് അഡ്ജസ്റ്റ് വിംഗ് മിററുകൾ, റിയർ എയർ-കോൺ വെന്റുകൾ എന്നിവ പോലുള്ള അധിക കിറ്റ് ലഭിക്കുന്നു.

ബിഎസ്-VI എലൈറ്റ് i20 വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

ഉയർന്ന മോഡലുകൾക്ക് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, സൈഡ് ആൻഡ് കർട്ടൻ എയർബാഗുകൾ, റിവേഴ്‌സ് ക്യാമറ എന്നിവയും അതിലേറെയും വാഗ്‌ദാനം ചെയ്യുന്നു. മാരുതി ബലേനോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ എന്നീ മോഡലുകളാണ് ബിഎസ്-VI എലൈറ്റ് i20 യുടെ എതിരാളികൾ.

ബിഎസ്-VI എലൈറ്റ് i20 വിപണിയിൽ അവതരിപ്പിച്ച് ഹ്യുണ്ടായി

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പുതിയ ക്രെറ്റ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് ഹ്യുണ്ടായി. മിഡ് സൈസ് എസ്‌യുവി മാർച്ച് 17 ന് വിപണിയിലെത്തും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
BS6 Hyundai i20 petrol launched. priced from Rs 6.49 lakh
Story first published: Thursday, February 20, 2020, 15:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X