കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

പത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ കയറ്റുമതി പത്ത് ലക്ഷം യൂണിറ്റുകൾ കടന്ന് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട വാഹന നിർമാതാക്കളായിരുന്നു ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ്. ഒരു ദശാബ്ദത്തിനിടെ റെക്കോർഡ് സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്രാൻഡാണ് ഹ്യുണ്ടായി.

കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

ഇന്ത്യയിൽ നിന്ന് 20 സാന്റ്രോകൾ 1999-ൽ നേപ്പാളിലേക്ക് കയറ്റി അയച്ചപ്പോൾ മുതലാണ് കൊറിയൻ ബ്രാൻഡിന്റെ രാജ്യത്തെ കയറ്റുമതി വ്യവസായത്തിന് തുടക്കമായത്. അതിനുശേഷം പ്രാദേശിക ഉത്‌പാദന വൈദഗ്ധ്യം കയറ്റുമതിയിൽ കമ്പനി തുടർന്നും ഉപയോഗിച്ചു.

കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

നാല് വർഷവും പത്ത് മാസവും കൊണ്ട് ഇത് ഒരു ലക്ഷം യൂണിറ്റ് കയറ്റുമതിയെന്ന നാഴികക്കല്ലിലെത്തി. അടുത്ത നാല് വർഷത്തിനുള്ളിൽ അഞ്ച് ലക്ഷവും കൈവരിക്കാൻ ഹ്യുണ്ടായിക്ക് സാധിച്ചു. 2019-20 സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്ന് മുഴുവൻ 6.20 ലക്ഷത്തിലധികം പാസഞ്ചർ വാഹനങ്ങൾ കയറ്റുമതി ചെയ്‌‍തിട്ടുണ്ട്.

MOST READ: E-ക്ലാസ് കൂപ്പെ, കാബ്രിയോലെറ്റ് മോഡലുകൾ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

അതിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഹ്യുണ്ടായിയുടെ മൂന്ന് മോഡലുകളാണുള്ളത്. വേർണ, ക്രെറ്റ, ഗ്രാൻഡ് i10 എന്നീ കാറുകളാണിവ. എന്നാൽ എക്സെന്റ്, എലൈറ്റ് i20, വെന്യു, സാൻട്രോ എന്നീ മോഡലുകളും അടുത്തിടെയായി കമ്പനിയുടെ കയറ്റുമതി വ്യവസായത്തിൽ ബ്രാൻഡിനായി സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.

കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

2020 മെയ് മാസത്തിൽ ശ്രീപെരുമ്പൂരിലെ ഉത്‌പാദന കേന്ദ്രത്തിൽ നിന്ന് അയ്യായിരത്തിലധികം കാറുകൾ കയറ്റുമതി ചെയ്തതിനാൽ ദക്ഷിണ കൊറിയൻ ബ്രാൻഡ് മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയെ ദർശനത്തെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തിയതായി പ്രഖ്യാപിച്ചു.

MOST READ: മാറ്റങ്ങളുമായി കവസാക്കി നിഞ്ച 1000SX വിപണിയിൽ; വില 10.79 ലക്ഷം രൂപ

കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമൂഹികവും സാമ്പത്തികവുമായ മോശം അവസ്ഥ വ്യവസായം ഏതാനും മാസങ്ങളായി അടഞ്ഞു കിടക്കാനിടയായി. തുടർന്ന് രണ്ട് മാസത്തോളമുള്ള കാത്തിരിപ്പിനുശേഷം ഹ്യുണ്ടായി മെയ് എട്ടിന് തമിഴ്‌നാട്ടിലെ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിച്ചു.

കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

തുടർന്ന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ അയ്യായിരത്തിലധികം യൂണിറ്റുകൾ വിദേശ വിപണിയിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനിക്ക് സാധിച്ചതും അഭിമാനകരമായ നേട്ടമാണ്. കയറ്റുമതി വിപണികൾക്കായി അതിവേഗം മൂന്ന് ദശലക്ഷം നിർമിത ഇന്ത്യ കാറുകൾ പുറത്തിറക്കുന്ന ആദ്യത്തെ കമ്പനിയായി ഹ്യുണ്ടായി മാറി.

MOST READ: ലോകത്തിലെ ഏറ്റവും വലിയ പൂർണ്ണ-ഇലക്ട്രിക് വിമാനത്തിന്റെ ആദ്യ ഫ്ലൈറ്റ് വിജയകരം

കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

തുടർന്ന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ അയ്യായിരത്തിലധികം യൂണിറ്റുകൾ വിദേശ വിപണിയിലേക്ക് കയറ്റുമതി ചെയ്യാനും കമ്പനിക്ക് സാധിച്ചതും അഭിമാനകരമായ നേട്ടമാണ്. കയറ്റുമതി വിപണികൾക്കായി അതിവേഗം മൂന്ന് ദശലക്ഷം നിർമിത ഇന്ത്യ കാറുകൾ പുറത്തിറക്കുന്ന ആദ്യത്തെ കമ്പനിയായി ഹ്യുണ്ടായി മാറി.

കയറ്റുമതിയിൽ പിടിച്ചുകയറി ഹ്യുണ്ടായി, ഈ മാസം വിറ്റത് 5,000-ത്തിൽ അധികം കാറുകൾ

ഹ്യുണ്ടായിയുടെ സമീപകാല വിൽപ്പനയിൽ മികച്ച നേട്ടം കൈവരിക്കുന്ന ഉൽ‌പ്പന്നങ്ങളായ വെന്യു, രണ്ടാം തലമുറ ക്രെറ്റ, മൂന്നാംതലമുറ ഗ്രാൻഡ് i10 നിയോസ് എന്നിവ ബ്രാൻഡിന്റെ കയറ്റുമതി വിപണിയെയും സഹായിക്കും. അതേസമയം പുതിയ എലൈറ്റ് i20 ഈ വർഷാവസാനം ഇന്ത്യൻ വിപണിയിൽ എത്തിച്ചേരും.

Most Read Articles

Malayalam
English summary
Hyundai Exports More Than 5,000 Cars This Month. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X