പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ നിര്‍ത്തിവെച്ച് പ്രവര്‍ത്തനങ്ങള്‍ അടുത്തിടെയാണ് ഹ്യുണ്ടായി പുനരാരംഭിച്ചത്. ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഷോറൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

കൊവിഡ്-19 യുടെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒരു യൂണിറ്റ് പോലും ആ മാസം വിറ്റഴിക്കാന്‍ കമ്പനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തനം വീണ്ടും ഭാഗികമായി പുനരാരംഭിച്ചതോടെ ശുഭ വാര്‍ത്തകളാണ് ഹ്യുണ്ടായില്‍ നിന്ന് പുറത്തുവരുന്നത്.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകളാണ് കമ്പനിക്ക് ലഭിച്ചത്. 1,600 -ല്‍ അധികം പുതിയ കാറുകളുടെ ഡെലിവറി ഈ കാലയളവില്‍ നടന്നതായും കമ്പനി അറിയിച്ചു. രാജ്യത്തുള്ള 225 ഷോറൂമുകളുടെ പ്രവര്‍ത്തനമാണ് കമ്പനി ആരംഭിച്ചത്.

MOST READ: വരുമാനം ഇടിഞ്ഞു; 1,400 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഓല

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാകും പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത്. ജീവനക്കാര്‍ സാനിറ്റൈസര്‍ ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുമെന്നും കമ്പനി അറിയിച്ചു.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

പ്രവര്‍ത്തനം ആരംഭിച്ച് ഇത്രയും ദിവസം പിന്നിട്ടപ്പോള്‍ തന്നെ കമ്പനിയുടെ വിവിധ ഡീലര്‍ഷിപ്പുകളിലേക്ക് ഏകദേശം 17,000 -ത്തോളം ഉപഭോക്താക്കള്‍ വിളിച്ചു.

MOST READ: കൊവിഡ് പ്രതിസന്ധി; വിറ്റുപോകാത്ത 125 കോടി രൂപയുടെ ബിഎസ് IV കാറുകൾ എഴുതി തള്ളി മാരുതി

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

2,500-ഓളം ബുക്കിങ്ങുകള്‍ വിവിധ മോഡലുകള്‍ക്ക് ലഭിച്ചെന്നും 1,600 വാഹനങ്ങള്‍ വില്‍പ്പന നടത്താനായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡെലിവറികള്‍ നടത്തിയത് ഭൂരിഭാഗവും മാര്‍ച്ച് മാസത്തില്‍ ലഭിച്ച് ബുക്കിങ്ങുകളാണെന്നും കമ്പനി അറിയിച്ചു.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

ലോക്ക്ഡൗണിന്റെ ഭാഗമായി താത്കാലികമായി നിര്‍ത്തിവെച്ച് ചെന്നൈ പ്ലാന്റിലെ പ്രവര്‍ത്തനങ്ങളും മെയ് 6 മുതല്‍ കമ്പനി ഭാഗികമായി പുനരാരംഭിച്ചു. ലോക്ക്ഡൗണിന്റെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കമ്പനി അവസാനിപ്പിച്ചിരുന്നു.

MOST READ: ബിഎസ് IV ഹെക്‌സ വിപണയില്‍ നിന്നും പിന്‍വലിച്ച് ടാറ്റ

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

ഈ മാസം 12,000 മുതല്‍ 13,000 വരെ യൂണിറ്റുകള്‍ ഉത്പ്പാദനം നടത്താനാണ് കമ്പനി ലക്ഷ്യമിടുന്നതും. കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ ഹ്യുണ്ടായിയും സജീവമായി രംഗത്തുണ്ട്. നിരവധി സഹായങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

അതിനൊപ്പം തന്നെ അടുത്തിടെ ഇഎംഐ അഷൂറന്‍സ് എന്നൊരു പദ്ധതിക്ക് കമ്പനി തുടക്കം കുറിച്ചിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം കമ്പനി കൊറോണ വാരിയേര്‍സ് ക്യാമ്പ് എന്നൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

MOST READ: പുതിയ എഞ്ചിന്‍ കരുത്തില്‍ കുതിക്കാന്‍ ഇക്കോസ്‌പോര്‍ട്ട്; അവതരണം അടുത്ത വര്‍ഷം

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

റിപ്പോര്‍ട്ട് അനുസരിച്ച് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ള ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ വാഹനങ്ങള്‍ക്ക് പ്രത്യേകം സര്‍വീസ് സംവിധാനങ്ങളും കൂടുതല്‍ പരിഗണനയും ഉറപ്പാക്കുന്നതാണ് പദ്ധതി.

പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചതിന് പിന്നാലെ 2,500 ബുക്കിങ്ങുകള്‍ സ്വന്തമാക്കി ഹ്യുണ്ടായി

സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് രാജ്യത്തുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ സേവന കേന്ദ്രങ്ങളിലും മെയ് 20 മുതല്‍ മെയ് 31 വരെ കൊറോണ വാരിയേര്‍സ് ക്യാമ്പ് ആരംഭിക്കുമെന്ന് ഹ്യുണ്ടായി പ്രഖ്യാപിച്ചിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Records 2,500 New Bookings Since Reopening Dealerships In India. Read in Malayalam.
Story first published: Thursday, May 21, 2020, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X