ബിഎസ് VI ഗ്രാന്‍ഡ് i10 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.03 ലക്ഷം രൂപ

ഗ്രാന്‍ഡ് i10 ബിഎസ് VI പതിപ്പുകളെ അവതരിപ്പിച്ച് കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 6.03 ലക്ഷം രൂപയാണ് പുതിയ ബിഎസ് VI മോഡലുകളുടെ എക്‌സ്‌ഷോറും വില.

ബിഎസ് VI ഗ്രാന്‍ഡ് i10 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.03 ലക്ഷം രൂപ

വാഹനത്തിനായുള്ള ബുക്കിങ് ആരംഭിച്ചെന്നും കമ്പനി അറിയിച്ചു. ഈ മാസത്തിന്റെ തുടക്കത്തില്‍ തന്നെ വെന്യു, എലൈറ്റ് i20 മോഡലുകളുടെ ബിഎസ് VI പതിപ്പുകള്‍ക്കായുള്ള ബുക്കിങും കമ്പനി ആരംഭിച്ചിരുന്നു. പെട്രോള്‍, സിഎന്‍ജി എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് ബിഎസ് VI പതിപ്പും വിപണിയില്‍ എത്തുന്നത്.

Variants Price
Magna (Solid) Rs 6.03 Lakh
Magna (Metallic) Rs 6.07 Lakh
Sportz (Solid) Rs 6.55 Lakh
Sportz (Metallic) Rs 6.59 Lakh
Magna CNG (Solid) Rs 6.35 Lakh
Magna CNG (Metallic) Rs 6.39 Lakh
ബിഎസ് VI ഗ്രാന്‍ഡ് i10 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.03 ലക്ഷം രൂപ

1.2 ലിറ്റര്‍ കാപ്പ VTVT പെട്രോള്‍ എഞ്ചിന്‍ 81 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. സിഎന്‍ജി കരുത്തില്‍ എത്തുന്ന ഗ്രാന്‍ഡ് i10 64 bhp കരുത്തും, 98 Nm torque ഉം ഉത്പാദിപ്പിക്കും.

ബിഎസ് VI ഗ്രാന്‍ഡ് i10 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.03 ലക്ഷം രൂപ

മാഗ്‌ന, സ്‌പോര്‍ട്‌സ്, മാഗ്ന സിഎന്‍ജി എന്നിങ്ങനെ മൂന്ന് പതിപ്പുകളിലും വാഹനം ലഭ്യമാകും. എന്‍ജിന്‍ നവീകരണം നടത്തി എന്നതൊഴിച്ചാല്‍ ഡിസൈനിലോ, ഫീച്ചറുകളിലോ കമ്പനി പരിഷ്‌കാരങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

ബിഎസ് VI ഗ്രാന്‍ഡ് i10 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.03 ലക്ഷം രൂപ

പോയവര്‍ഷം രണ്ടാം തലമുറ ഗ്രാന്‍ഡ് i10 നിയോസിനെ കമ്പനി വിപണിയില്‍ എത്തിച്ചിരുന്നു. പുതുതലമുറ വിപണിയില്‍ എത്തിയതോടെ i10 -ന്റെ ഡീസല്‍ പതിപ്പിനെ കമ്പനി വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു. നിലവിലില്‍ വിപണിയിലുള്ള ഗ്രാന്‍ഡ് i10 -നിലും കൂടുതല്‍ വിശാലവും, പ്രീമിയവുമാണ് ഗ്രാന്‍ഡ് i10 നിയോസ്.

ബിഎസ് VI ഗ്രാന്‍ഡ് i10 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.03 ലക്ഷം രൂപ

അധികം എന്നതിനെയാണ് നിയോസ് എന്ന വാക്ക് സൂചിപ്പിക്കുന്നത്. അടിസ്ഥാന മോഡലിനേക്കാള്‍ വാഹനത്തിന്റെ കൂടുതല്‍ വലുപ്പത്തേയും, മെച്ചപ്പെട്ട പെര്‍ഫോമെന്‍സിനേയും ഇത് വ്യക്തമാക്കുന്നു. പെട്രോള്‍ മാനുവലില്‍ 20.7 കിലോമീറ്ററും, പെട്രോള്‍ എഎംടി ഓപ്ഷനില്‍ 20.5 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

ബിഎസ് VI ഗ്രാന്‍ഡ് i10 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.03 ലക്ഷം രൂപ

ഡീസല്‍ മാനുവല്‍, എഎംടി എന്നിവയ്ക്ക് യഥാക്രമം 26.2 കിലോമീറ്റര്‍, 28.4 കിലോമീറ്റര്‍ മൈലേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പേട്രാള്‍ പതിപ്പില്‍ മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ മൂന്ന് വേരിയന്റും, ഡീസല്‍ പതിപ്പില്‍ മാഗ്‌ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ മൂന്ന് വേരിയന്റുമാണ് വിപണിയില്‍ എത്തുക.

ബിഎസ് VI ഗ്രാന്‍ഡ് i10 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.03 ലക്ഷം രൂപ

അടുത്തിടെ നടന്നിരുന്ന ഓട്ടോ എക്‌സ്‌പോയില്‍ ഗ്രാന്‍ഡ് i10 -ന്റെ ടര്‍ബോ പതിപ്പിനെയും കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. വെന്യുവില്‍ നിന്നും കടമെടുത്ത 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ഹാച്ച്ബാക്കിലും ഇടംപിടിച്ചിരിക്കുന്നത്.

ബിഎസ് VI ഗ്രാന്‍ഡ് i10 അവതരിപ്പിച്ച് ഹ്യുണ്ടായി; വില 6.03 ലക്ഷം രൂപ

നിയോസില്‍ ഈ എഞ്ചിന്‍ 100 bhp കരുത്തും 172 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം ഹ്യുണ്ടായി വെന്യുവില്‍ ഇത് 118 bhp യും 172 Nm torque ആണ് സൃഷ്ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നു. ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഈ മോഡലിന് ലഭ്യമാകില്ലെന്നാണ് റിപ്പോര്‍ട്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
BS6 Hyundai Grand i10 prices start at Rs 6.03 lakhs. Read in Malayalam.
Story first published: Tuesday, February 18, 2020, 20:07 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X