ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ ഇന്ത്യൻ ശ്രേണിയിലെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് കമ്പനി. കാറിന്റെ എല്ലാ മോഡലുകളും ഇനി ചെലവേറിയതാകും.

ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

i10 നിയോസിന്റെ ബേസ് മോഡലായ 1.2 പെട്രോൾ എറ മോഡലിന്റെ വില 4.99 ലക്ഷം രൂപയിൽ നിന്ന് 5.06 രൂപായായി ഉയർന്നപ്പോൾ മാഗ്നയ്ക്ക് 5.84 ലക്ഷത്തിൽ നിന്ന് 5.91 ലക്ഷം രൂപയായി വർധിച്ചു.

ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഫെബ്രുവരിയിൽ ഹ്യുണ്ടായി അവതരിപ്പിച്ച ഗ്രാൻഡ് i10 നിയോസിന് ടർബോ GDi പതിപ്പിന് സ്പോർട്സ്, സ്പോർട്സ് ഡ്യുവൽ ടോൺ എന്നിങ്ങനെ രണ്ട് വകഭേദങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവയ്ക്ക് യഥാക്രമം 7.68 ലക്ഷം, 7.73 ലക്ഷം രൂപ എന്നിങ്ങനെയായിരുന്നു വില.

MOST READ: i10 N-ലൈൻ പതിപ്പ് ജർമ്മനിയിൽ അവതിരിപ്പിച്ച് ഹ്യുണ്ടായി

ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

എന്നാൽ സ്പോർട്സ് ഡ്യുവൽ ടോൺ പതിപ്പിനെ വിപണിയിൽ നിന്നും പിൻവലിച്ചാതായാണ് സൂചന. അതിനാൽ ഗ്രാൻഡ് i10 നിയോസിന് ടർബോ GDi സ്പോർസ് പതിപ്പ് മാത്രമാകും തെരഞ്ഞെടുക്കാൻ സാധിക്കുക. ഇതിന് ഇനി മുതൽ 7.70 ലക്ഷം രൂപ മുടക്കേണ്ടി വരും.

ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഏപ്രിലിൽ സി‌എൻ‌ജി വേരിയൻറ് പുറത്തിറക്കിയതോടെ ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ശ്രേണി കൂടുതൽ വിപുലീകരിച്ചു. ഹാച്ച്ബാക്കിന്റെ സിഎൻജി മോഡൽ മാഗ്ന, സ്‌പോർട്‌സ് വകഭേദങ്ങളിലാണ് ലഭ്യമാവുക. ഇവയ്ക്ക് യഥാക്രമം 6.62 ലക്ഷം രൂപയും 7.16 ലക്ഷം രൂപയുമാണ് വില.

MOST READ: കൂടുതൽ കരുത്തോടെ ഫീച്ചർ സമ്പന്നമായി 2021 മഹീന്ദ്ര XUV500 എത്തും

ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

സിഎൻജി ശ്രേണിയിലും വില വർധനവ് ബാധകമാകുമ്പോൾ മാഗ്ന വേരിയന്റിന് 6.64 ലക്ഷവും സ്പോർട്സിന് 7.18 ലക്ഷം രൂപയുമാണ് പുതുക്കിയ വില. അതായത് ഏകദേശം 2,000 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി ഇന്ത്യയിൽ ഗ്രാൻഡ് i10 നിയോസ് പുറത്തിറക്കിയതു മുതൽ വിലകൾ പരിധിയിലുടനീളം ഉയർന്നു. കാറിന്റെ ഡീസൽ എഞ്ചിൻ വേരിയന്റിന്റെ വില 30,020 രൂപ വരെ വർധിപ്പിച്ചു. ഈ മോഡൽ വിപണിയിൽ എത്തിയതു മുതൽ ബിഎസ്-VI മാനദണ്ഡങ്ങൾക്ക് അനുസൃതമായിരുന്നു എന്നത് ശ്രദ്ധേയമാണ്.

MOST READ: ഇന്ത്യൻ വിപണിയിൽ ഉടൻ പുറത്തിറങ്ങാനൊരുങ്ങി 2020 ഔഡി RS7

ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

പിന്നീട് പുറത്തിറക്കിയ പുതിയ ടർബോ GDi, സിഎൻജി വേരിയന്റുകളും ബിഎസ്-VI അനുസരിച്ചായിരുന്നു വിപണിയിൽ ഇടംപിടിച്ചത്. വില പരിഷ്ക്കരണത്തിന് പുറമെ വാഹനത്തിൽ കമ്പനി മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

ഗ്രാൻഡ് i10 നിയോസിന് വില വർധനവ് പ്രഖ്യാപിച്ച് ഹ്യുണ്ടായി

പുതിയ കാസ്‌കേഡിംഗ് ഗ്രില്ല്, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, വ്രാപ്പ് എറൗണ്ട് എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയാണ് ഹ്യുണ്ടായി ഹാച്ച്ബാക്കിന്റെ പ്രധാന ആകർഷണം. ഗ്രില്ലിന് ഇരു വശങ്ങളിലായി ഘടിപ്പിച്ചിരിക്കുന്ന എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകള്‍ ഗ്രാൻഡ് i10 നിയോസിന്റെ പ്രീമിയം ലുക്കിനെ വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഡ്യുവൽ ടോണ്‍ നിറത്തില്‍ ഒരുക്കിയിരിക്കുന്ന ഇന്റീരിയറിന് കൂടുതല്‍ പ്രീമിയം ഫീല്‍ നല്‍കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി
English summary
Hyundai Grand i10 Nios Gets Price Hike In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X