ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്, ജൂലൈയിൽ 65 ശതമാനം വർധനവ്

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ഹ്യുണ്ടായി അടിമുടി മാറ്റങ്ങളോടെ ഗ്രാൻഡ് i10 ന്റെ പുതുതലമുറ മോഡലായ നിയോസിനെ വിപണിയിൽ അവതരിപ്പിക്കുന്നത്. ഈ ശ്രേണിയിലെ തന്നെ മികച്ചൊരു ഹാച്ച്ബാക്ക് തന്നെയാണ് ഇതെന്ന് നിസംശയം പറയാം.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്, ജൂലൈയിൽ 65 ശതമാനം വർധനവ്

നിയോസ് വിപണിയിൽ എത്തിയതോടെ ഹ്യുണ്ടായിക്ക് ഈ വിഭാഗത്തിലെ വിൽപ്പനയിൽ കാര്യമായ പുരോഗതിയാണ് ഉണ്ടായിരിക്കുന്നതെന്ന് സമീപകാലത്തെ വിൽപ്പന കണക്കുകൾ തെളിയിക്കുന്നു. 2020 ജൂലൈ മാസത്തിൽ ഗ്രാൻഡ് i10 നിയോസിന്റെ 8368 യൂണിറ്റ് വിൽക്കാൻ കൊറിയൻ കാർ ബ്രാൻഡിന് കഴിഞ്ഞു.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്, ജൂലൈയിൽ 65 ശതമാനം വർധനവ്

2019 ജൂലൈയിൽ ഹ്യുണ്ടായിക്ക് 5081 യൂണിറ്റുകൾ മാത്രമാണ് നിരത്തിലെത്തിക്കാൻ സാധിച്ചത്. ആയതിനാൽ കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് വിൽപ്പന 65 ശതമാനം വർധിച്ചു. മറുവശത്ത് പ്രതിമാസം വിൽപ്പനയിൽ 133 ശതമാനത്തിന്റെ വൻ കുതിച്ചുചാട്ടത്തിനും വിപണി സാക്ഷ്യംവഹിച്ചു.

MOST READ: പുതുപുത്തൻ i20-യുടെ പരീക്ഷണയോട്ടം തുടർന്ന് ഹ്യുണ്ടായി, സ്പൈ ചിത്രങ്ങൾ പുറത്ത്

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്, ജൂലൈയിൽ 65 ശതമാനം വർധനവ്

2020 ജൂണിൽ ഹ്യുണ്ടായി 3593 ഗ്രാൻഡ് i10 നിയോസാണ് വിറ്റഴിച്ചത്. 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.2 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.2 ലിറ്റർ പെട്രോൾ-സി‌എൻ‌ജി യൂണിറ്റ് എന്നിവയാണ് ഹാച്ച്ബാക്കിന്റെ എഞ്ചിൻ ഓപ്ഷനിൽ ഉൾപ്പെടുന്നത്.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്, ജൂലൈയിൽ 65 ശതമാനം വർധനവ്

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 83 bhp പവറും, 114 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. അതേസമയം ഇത് സിഎൻജി പതിപ്പിലേക്ക് എത്തുമ്പോൾ 69 bhp പവറും 95 Nm torque ഉം ആയി മാറുന്നു.

MOST READ: ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്, ജൂലൈയിൽ 65 ശതമാനം വർധനവ്

1.2 ലിറ്റർ ഓയിൽ ബർണർ പരമാവധി 75 bhp കരുത്തിൽ 190 Nm torque വികസിപ്പിക്കുമ്പോൾ 1.0 ലിറ്റർ ടിജിഡി ടർബോ പെട്രോൾ 100 bhp പവറും 172 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്, ജൂലൈയിൽ 65 ശതമാനം വർധനവ്

1.2 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിനുകൾക്ക് അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ എഎംടി ഗിയർബോക്സ് തെരഞ്ഞെടുക്കാൻ സാധിക്കും. അതേസമയം ടർബോ-പെട്രോൾ, പെട്രോൾ-സിഎൻജി യൂണിറ്റുകൾക്ക് അഞ്ച് സ്പീഡ് ഗിയർബോക്സ് സ്റ്റാൻഡേർഡായി വരുന്നു.

MOST READ: ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്, ജൂലൈയിൽ 65 ശതമാനം വർധനവ്

ഗ്രാൻഡ് i10 നിയോസിൽ ഹ്യുണ്ടായി R15 യമണ്ട് കട്ട് അലോയ് വീലുകൾ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകൾ, 8 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, എംഐഡിയുള്ള 5 ഇഞ്ച് ഡിജിറ്റൽ സ്പീഡോ, സ്റ്റിയറിംഗ്-വീൽ മൗണ്ട് ചെയ്ത ഓഡിയോ, ബ്ലൂടൂത്ത് നിയന്ത്രണങ്ങൾ, വയർലെസ് ഫോൺ ചാർജർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയും അതിലേറെയും വാഗ്‌ദാനം ചെയ്യുന്നു.

ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിന്റെ വിൽപ്പനയിൽ വൻ കുതിപ്പ്, ജൂലൈയിൽ 65 ശതമാനം വർധനവ്

5.06 ലക്ഷം രൂപ മുതൽ 8.29 ലക്ഷം രൂപ വരെയാണ് കാറിന്റെ എക്സ്ഷോറൂം വില. പുത്തൻ നിയോസ് പതിപ്പിനൊപ്പം മുമ്പത്തെ ഗ്രാൻഡ് i10 മാഗ്ന, സ്‌പോർട്‌സ് എന്നീ വേരിയന്റുകളിൽ ഹ്യുണ്ടായി വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്. ഇവയുടെ വില യഥാക്രമം 5.89 ലക്ഷം രൂപയും 5.99 ലക്ഷം രൂപയുമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Grand i10 Sales Increased In July 2020 By 65 Percent. Read in Malayalam
Story first published: Monday, August 17, 2020, 13:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X