ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായി

ഇലക്‌ട്രിക് വാഹങ്ങളിലേക്ക് ചേക്കേറുകയാണ് ലോകമെമ്പാടുമുള്ള കാർ നിർമാതാക്കൾ. തങ്ങളുടെ ശ്രേണിയിൽ മികച്ച ഇവി മോഡലുകൾ ഉള്ള ഹ്യുണ്ടായിയും ഈ വിഭാഗത്തിലെ മിടുക്കൻമാരാണ്.

ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായി

എന്നാൽ കമ്പനിയുടെ ഹാച്ച്ബാക്ക് വിഭാഗത്തിലെ ജനപ്രിയ മോഡലായ ഗ്രാൻഡ് i10 നിയോസിന്റെ ഇലക്ട്രിക് പതിപ്പ് വിപണിയിൽ എത്തില്ലെന്ന് ഹ്യുണ്ടായി വൃത്തങ്ങൾ സ്ഥിരീകരിച്ചു. എല്ലാ ബ്രാൻഡുകളും സാധാരണയായി തങ്ങളുടെ ജനപ്രിയ മോഡലുകളുടെ ഇവി പതിപ്പ് അവതരിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹ്യുണ്ടായിയുടെ ഈ തീരുമാനം.

ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായി

അതേസമയം MHEV-കൾ, HEV-കൾ, PHEV-കൾ, BEV-കൾ, FCEV-കൾ എന്നിവപോലുള്ള ഇതര എഞ്ചിനുകൾകളിൽ കമ്പനി പ്രവർത്തിച്ചേക്കാം എന്ന് ഹ്യുണ്ടായി പ്രൊഡക്റ്റ് മാനേജ്മെന്റ് & പ്രൈസിംഗ് ഹെഡ് റാഫ് വാൻ നഫൽ സ്ഥിരീകരിച്ചിട്ടുണ്ട്.

MOST READ: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹ്യുണ്ടായി

ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായി

ഹ്യുണ്ടായി ഇപ്പോൾ കുറച്ച് വലിയ മോഡലുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണെന്നും അതിനാൽ അവയുടെ ഇലക്ട്രിക് മോഡലുകളെ മത്സരാധിഷ്ഠിതമാക്കാനാണ് കമ്പനിക്ക് താൽപര്യമെന്നും റാഫ് വാൻ നഫൽ പറഞ്ഞു. അതിനാലാണ് ഇപ്പോൾ i10-ൽ ഒരു ഇലക്ട്രിക് എഞ്ചിൻ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടാത്തതെന്ന് അദ്ദേഹം കൂട്ടിത്തേർത്തു.

ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായി

ഒരു ഹ്യുണ്ടായി i10 ഇലക്ട്രിക് നിലവിൽ പദ്ധതിയിൽ ഇല്ലെങ്കിലും ഹ്യുണ്ടായിയുടെ ഏറ്റവും ചെറിയ കാറുകൾക്ക് ഹൈബ്രിഡ് അല്ലെങ്കിൽ ഇലക്ട്രിക് എഞ്ചിനുകൾ ലഭ്യമാക്കുന്നത് പൂർണമായും തള്ളിക്കളയാൻ ഉദ്ദേശിച്ചിട്ടില്ലെന്നും വാൻ നഫൽ സൂചന നൽകി.

MOST READ: ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായി

യൂറോപ്പിലെ എ-സെഗ്മെന്റ് കാറുകൾക്ക് ഒരു ഇലക്ട്രിക് പതിപ്പ് ലഭിക്കുക മാത്രമല്ല ഇപ്പോൾ ഇലക്ട്രിക് മാത്രമാക്കാനും പോവുകയാണ്. സ്കോഡ സിറ്റിഗോയും സീറ്റ് മിയിയും ഇപ്പോൾ ഒരു ഇലക്ട്രിക് എഞ്ചിൻ ഉപയോഗിച്ച് മാത്രമേ ലഭ്യമാകൂ. അതേസമയം ഇന്ത്യൻ ഹ്യുണ്ടായി i10 ഉൾപ്പെടെയുള്ള മോഡലുകളുടെ അടുത്ത തലമുറ ർപതിപ്പ് ഇലക്ട്രിക് മാത്രമുള്ള മോഡലായിരിക്കാം.

ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായി

ഇന്ത്യ പോലുള്ള കാറിന്റെ പ്രധാന വിപണികളിൽ അത് ചെയ്യുന്നത് പ്രായോഗികമാണോ എന്നതിനെ ആശ്രയിച്ചിരിക്കും ഈ തീരുമാനം. ഒരു ഇലക്ട്രിക് എഞ്ചിൻ അടുത്ത തലമുറ i10-ൽ ഒരു ഓപ്ഷനായി എങ്കിലും ഹ്യുണ്ടായി ലഭ്യമാക്കുമായിരിക്കും.

MOST READ: എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായി

വിദേശ വിപണിയിലെ i10-ന്റെ പ്ലാറ്റ്ഫോം ഇണയായ കിയ പിക്കാന്റോയിൽ ഒരു ഇലക്ട്രിക് എഞ്ചിൻ ഉപയോഗിക്കാൻ കിയ താൽപര്യം പ്രകടപിച്ച സാഹചര്യത്തിലാണ് i10-ന്റെ ഇവി പതിപ്പും എത്തുമെന്ന അഭ്യൂഹങ്ങൾ എത്തിയത്. പിക്കാന്റോയുടെ ഇവി താങ്ങാനാവുന്ന വിലയ്ക്ക് നിലവിൽ വെല്ലുവിളിയാണ്.

ഗ്രാൻഡ് i10 നിയോസിന് ഇലക്ട്രിക് എഞ്ചിൻ നൽകില്ലെന്ന് ഹ്യുണ്ടായി

അതിനാൽ പിക്കാന്റോയുടെ കാര്യത്തിലും ഒരു ഇലക്ട്രിക് പവർട്രെയിനിന്റെ ലഭ്യത അടുത്ത തലമുറയിൽ യാഥാർത്ഥ്യമാകുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയിലെ ആദ്യത്തെ ഹ്യുണ്ടായി ഇവി ഒരു എസ്‌യുവി ആയിരിക്കും. മിക്കവാറും വെന്യുവിന്റെ ഇലക്ട്രിക് പതിപ്പ് എത്താനാണ് സാധ്യത കൂടുതൽ. ഇത് പ്രാദേശികമായി നിർമിക്കും. ഈ മോഡൽ 2022 ഓടെ വിൽപ്പനയ്‌ക്കെത്തും.

Most Read Articles

Malayalam
English summary
Hyundai has no plans to launch Grand i10 Nios Electric. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X