ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി തങ്ങളുടെ ക്രോസ്ഓവർ മോഡലായ i20 ആക്‌ടിവിനെ ഇന്ത്യൻ വിപണിയിൽ നിന്നും പിൻവലിച്ചു.

ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

2020 ഏപ്രിൽ മുതൽ നിലവിൽ വരുന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി i20 ആക്‌ടീവിനെ ഹ്യുണ്ടായി പരിഷ്ക്കരിക്കില്ലെന്ന് ഇതോടെ വ്യക്തമായി. തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും വാഹനത്തെ നീക്കംചെയ്തതോടെയാണ് ഈ റിപ്പോർട്ടുകൾ പുറത്തുവന്നത്.

ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി അടുത്തിടെ എലൈറ്റ് i20 പ്രീമിയം ഹാച്ച്ബാക്കിന്റെ പെട്രോൾ സിവിടിയും ഡീസൽ മോഡലുകളെയും നിർത്തലാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഈ മോഡലിന്റെ ക്രോസ്ഓവർ മോഡലിനെയും കമ്പനി വിപണിയിൽ നിന്നും പിൻവലിക്കുന്നത്.

ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

ട്യൂസോൺ പോലുള്ള വിലയേറിയ എസ്‌യുവികൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്ത എസ്‌യുവി ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ് ഹ്യുണ്ടായി 2015 മാർച്ചിൽ i20 ആക്‌ടീവിനെ വിപണിയിൽ അവതരിപ്പിച്ചത്.

ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

എന്നാൽ പിന്നീട് കുഞ്ഞൻ എസ്‌യുവി മോഡലുകൾ വിപണിയിൽ ഇടംപിടിച്ചു. എങ്കിലും വിപണിയിൽ ആക്‌ടീവിന് ഇന്ത്യയിൽ കാര്യമായ വിൽപ്പന ലഭിച്ചില്ല എന്നതും ശ്രദ്ധേയമാണ്.

ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

i20 യുടെ അടുത്ത തലമുറ മോഡലിനെ ഉടൻ സ്വാഗതം ചെയ്യാൻ കമ്പനി ഒരുങ്ങുന്നതിനാൽ പെട്രോൾ മാനുവൽ വകഭേദങ്ങൾ മാത്രമേ ബിഎസ്-VI നിലവാരത്തിലേക്ക് പരിഷ്ക്കരിക്കുകയുള്ളൂ.

ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

ഹാച്ച്ബാക്കിന്റെ സ്റ്റാൻഡേർഡ് പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ, ഹ്യുണ്ടായി i20 ആക‌്ടീവ് വ്യത്യസ്ത അലോയ് വീലുകളും ക്രോസ്ഓവർ പോലുള്ള ഘടകങ്ങളായ റൂഫ് റെയിലുകൾ, ഫ്രണ്ട്, റിയർ സിൽവർ സ്കഫ് പ്ലേറ്റുകൾ, കറുത്ത പ്ലാസ്റ്റിക് ബോഡി ക്ലാഡിംഗ് എന്നിവ വാഗ്‌ദാനം ചെയ്യുന്നു.

ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

സോഫ്റ്റ്-ക്രോസ്ഓവർ അതിന്റെ എഞ്ചിൻ ലൈനപ്പ് എലൈറ്റ് i20 ഹാച്ച്ബാക്കുമായി പങ്കിടുന്നു. 1.2 ലിറ്റർ യൂണിറ്റായിരുന്നു പെട്രോൾ എഞ്ചിൻ. ഇത് 82 bhp കരുത്തിൽ 115 Nm torque ഉത്പാദിപ്പിക്കുന്നു. ഡീസൽ യൂണിറ്റ് 1.4 ലിറ്റർ എഞ്ചിനിലായിരുന്നു വിപണിയിൽ എത്തിയിരുന്നത്. ഈ യൂണിറ്റ് 89 bhp കരുത്തും 220 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

പെട്രോൾ പതിപ്പിന് അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് ലഭിക്കുമ്പോൾ ഡീസൽ വകഭേദത്തിന് ആറ് സ്പീഡ് മാനുവൽ യൂണിറ്റും ലഭിക്കുന്നു.

ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

അടുത്ത തലമുറ ഹ്യുണ്ടായി എലൈറ്റ് i20 ഒരു പുതിയ ആക്‌ടീവ് ക്രോസ്ഓവർ മോഡലിനെയും പുറത്തിറക്കുമോ എന്നത് കണ്ടറിയണം. നിലവിൽ പുതിയ മൂന്നാം തലമുറ i20 ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തിവരികയാണ്.

ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

ഇപ്പോൾ വിപണിയിൽ എത്തുന്ന i20 ആക്ടീവിന് 7.74 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. വിപണിയിൽ മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ എന്നിവയാണ് ഈ ഹാച്ച്ബാക്കിന്റെ വിപണിയിലെ പ്രധാന എതിരാളികൾ.

ക്രോസ്ഓവർ മോഡലായ i20 ആക്‌ടീവിനെ പിൻവലിച്ച് ഹ്യുണ്ടായി

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ അടുത്തിടെ പുറത്തിറക്കിയ ടീസർ രേഖാചിത്രങ്ങളെ അടിസ്ഥാനമാക്കിയാൽ വരാനിരിക്കുന്ന പ്രീമിയം ഹാച്ച്ബാക്കിന് മുൻ-പിൻ വശങ്ങളിൽ പൂർണമായും മാറ്റങ്ങൾക്ക് വിധേയമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai i20 Active Discontinued in India. Read in Malayalam
Story first published: Monday, February 17, 2020, 13:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X