ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി നിന്നുള്ള പുതുതലമുറ i20 -യുടെ അരങ്ങേറ്റം അടുത്തുവെന്ന് വേണം പറയാന്‍. ഡീലര്‍ഷിപ്പില്‍ എത്തിയ വാഹനങ്ങളുടെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവരുകയും ചെയ്തു.

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ചിത്രങ്ങള്‍ പുറത്തുവരുന്നതിനൊപ്പം തന്നെ വാഹനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളും പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന ചിത്രങ്ങള്‍ പുതുതലമുറ i20 -യുടെ ഗണ്യമായ വിശദാംശങ്ങള്‍ നല്‍കുന്നു.

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച ആഗോള വിപണിയില്‍ അവതരിപ്പിച്ച മോഡലിന് സമാനമായ ഇന്റീരിയര്‍, ക്യാബിന്‍ ഫീച്ചറുകളുമായിട്ടാണ് ഇന്ത്യന്‍ സ്‌പെക്ക് മോഡലും വില്‍പ്പനയ്ക്ക് എത്തുന്നത്. സെന്‍ട്രല്‍ ഡാഷ്ബോര്‍ഡിലെ വരികളുമായി ലയിപ്പിച്ചിരിക്കുന്ന എസി വെന്റുകളാണ് i20-യുടെ പ്രധാന ഇന്റീരിയര്‍ ഡിസൈന്‍ ഹൈലൈറ്റ്.

MOST READ: ഉപഭോക്താക്കള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിനായി ഗ്രാഹക് സംവാദ് 2020 സംഘടിപ്പിച്ച് ടാറ്റ

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഇപ്പോഴിതാ ഏറ്റവും ഉയര്‍ന്ന പതിപ്പായ ആസ്ത (O) DCT വേരിയന്റിന്റെ ഫീച്ചറുകളും വിവരങ്ങളും പുറത്തുവന്നു. ഫീച്ചര്‍ സമ്പന്നമായിട്ടാണ് ഈ വേരിയന്റ് വിപണിയില്‍ എത്തുക. അവയില്‍ മിക്കതും ശ്രേണിയിലെ തന്നെ മികച്ചതെന്ന് വേണം പറയാന്‍.

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അകത്ത്, ഡ്യുവല്‍-ടോണ്‍ ഇന്റീരിയര്‍ തീം ലഭിക്കുന്നു, ഒപ്പം ഒരു ലെതറെറ്റ് അപ്‌ഹോള്‍സ്റ്ററിയും നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മോഡലിലേക്ക് ഗണ്യമായ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രത്യേകതയാണ്.

MOST READ: നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

വാഹനം വിപണിയില്‍ എത്തുമ്പോള്‍, ഈ വിഭാഗത്തിലെ ഏറ്റവും വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സജ്ജമാക്കിയിരിക്കുന്ന മോഡല്‍ ഇതാകും. ഇന്ത്യന്‍ വിപണിയിലേക്കുള്ള മോഡലില്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കും.

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

2020 ഹ്യുണ്ടായി വെര്‍ണയില്‍ കണ്ട അതേ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ആയിരിക്കും ഇത്. i20 ടോപ്പ് എന്‍ഡ് പതിപ്പുകളിലെ സണ്‍റൂഫ് ഉപഭോക്താക്കളില്‍ നിന്ന് വര്‍ദ്ധിച്ച താല്‍പ്പര്യങ്ങള്‍ നേടാന്‍ ഹ്യുണ്ടായിയെ സഹായിക്കും.

MOST READ: വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

നിലവിലെ കണക്കനുസരിച്ച്, ഹോണ്ട ജാസ്സിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ സണ്‍റൂഫ് ലഭ്യമാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇന്‍-ക്യാബിന്‍ എയര്‍ പ്യൂരിഫയര്‍, ബോസ് സ്പീക്കര്‍ സിസ്റ്റം, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഫ്രണ്ട്, റിയര്‍ സീറ്റുകളില്‍ സെന്റര്‍ ആംസ്‌ട്രെസ്റ്റ്, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജിംഗ് തുടങ്ങി നിരവധി സവിശേഷതകള്‍ ഉയര്‍ന്ന പതിപ്പുകളില്‍ ലഭിക്കും.

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സുരക്ഷയ്ക്കായി, ആറ് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, ഇബിഡി, ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകള്‍ ഇതിലുണ്ടാകും. അതിശയകരമെന്നു പറയട്ടെ, ഇതിന് പാഡില്‍ ഷിഫ്റ്ററുകള്‍ ലഭിക്കില്ല, എന്നാല്‍ അവ വെന്യു DCT വാഗ്ദാനം ചെയ്യുന്നു.

MOST READ: റാപ്റ്റർ പിക്ക്-അപ്പ്, ബ്രോങ്കോ എസ്‌യുവി മോഡലുകളെ ഇന്ത്യയിലേക്ക് എത്തിക്കാൻ ഫോർഡ്

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

TPMS അല്ലെങ്കില്‍ ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റമാണ് പുതിയ i20-യിലെ മറ്റൊരു സവിശേഷത. ക്രെറ്റയില്‍ ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്ന അതേ സവിശേഷതയാണിത്. കാറിന്റെ ഏത് ടയറിന് താഴ്ന്ന മര്‍ദ്ദമുണ്ടെന്ന് ഡ്രൈവറെ അറിയിക്കുന്നു, ഇതൊരു പ്രധാന സുരക്ഷാ സവിശേഷതയാണ്.

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മൂന്ന് എഞ്ചിന്‍ ഓപ്ഷനുകള്‍ നിര്‍മ്മാതാക്കള്‍ നല്‍കും. ഇതില്‍ രണ്ട് പെട്രോള്‍ യൂണിറ്റുകളും ഒരു ഡീസല്‍ യൂണിറ്റും ഉള്‍പ്പെടും. NA 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 83 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കും. ഇത് അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ CVT ഉപയോഗിച്ച് ജോടിയാക്കും.

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ടര്‍ബോചാര്‍ജ്ഡ് 1 ലിറ്റര്‍ യൂണിറ്റിന് 120 bhp കരുത്തും 175 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയും, കൂടാതെ ആറ് സ്പീഡ് iMT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT ആയിരിക്കും ഗിയര്‍ബോക്‌സ്.

ശ്രേണിയിലെ നിരവധി പുതിയ ഫീച്ചറുകളുമായി ഹ്യുണ്ടായി i20; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 100 bhp കരുത്തും 240 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ. മാരുതി ബലേനോ, ടൊയോട്ട ഗ്ലാന്‍സ, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ് എന്നിവരാകും എതിരാളികള്‍. പ്രാരംഭ പതിപ്പിന് 5.5 ലക്ഷം രൂപ മുതല്‍ വിപണിയില്‍ വില പ്രതീക്ഷിക്കാം.

Source: Team BHP

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai i20 Asta O DCT Features Leak Ahead Of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X