Just In
- 7 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 10 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 13 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 23 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
'മദ്യവില വർധനവിൽ 200 കോടിയുടെ അഴിമതി', സർക്കാരിനെതിരെ പുതിയ ആരോപണവുമായി ചെന്നിത്തല
- Movies
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിരത്തുകളില്‍ തരംഗമായി ഹ്യുണ്ടായി i20; ബുക്കിംഗ് 25,000 കടന്നു
കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അടുത്തിടെയാണ് മൂന്നാംതമുറ i20-യെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് അവതരിപ്പിക്കുന്നത്. വാഹന വിപണി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അരങ്ങേറ്റം കൂടിയായിരുന്നു ഇത്.

പഴയ പതിപ്പില്‍ നിന്നും അടിമുടി മാറ്റങ്ങളോടെയാണ് മൂന്നാംതമുറ വിപണിയില്‍ എത്തിയത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് i20 ഹാച്ച്ബാക്കിന്റെ ബുക്കിംഗ് 25,000 കടന്നുവെന്നാണ് ബ്രാന്‍ഡ് അറിയിച്ചിരിക്കുന്നത്.

6.80 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്സ്ഷോറും വില. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 11.17 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മോഡല്‍ മാഗ്ന, സ്പോര്‍ട്സ്, ആസ്ത, ആസ്ത (O) എന്നീ നാല് വേരിയന്റുകളിലും മൂന്ന് എഞ്ചിന് ഓപ്ഷനുകളിലുമാണ് വാഗ്ദാനം ചെയ്യുന്നത്.
MOST READ: ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന മഹീന്ദ്ര മോഡലുകൾ

1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ T-GDi ടര്‍ബോ പെട്രോള്‍, 1.5 ലിറ്റര്‍ CRDi ഡീസല്‍ എന്നിവയാണ് 2020 ഹ്യുണ്ടായി i20 പ്രീമിയം ഹാച്ച്ബാക്കിലെ എഞ്ചിന് ഓപ്ഷനുകള്‍.

ഇതില്‍ യഥാക്രമം അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് iMT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുകള്‍ ഉള്‍പ്പെടുന്നു.
MOST READ: യുഎസ്, യൂറോപ്യൻ വിപണികളിൽ നിന്നും പസാറ്റിനെ പിൻവലിക്കാൻ ഫോക്സ്വാഗണ്; ഇന്ത്യയിൽ തുടരും

നവീകരിച്ച ഡിസൈന്‍, എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍, R16 ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പുതിയ ഫ്രണ്ട് ഗ്രില്‍ എന്നിവ i20-യുടെ മുന്നിലെ സവിശേഷതകളാണ്.

നേര്‍ത്ത ക്രോം റിഫ്ലക്ടര്‍ സ്ട്രിപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന പുതിയ Z ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകളാണ് പിന്‍ഭാഗത്തെ മനോഹരമാക്കുന്നത്. അളവുകളില്‍ 3,995 mm നീളവും 1,775 mm വീതിയും 1,505 mm ഉയരവും 2,580 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. ഫ്യൂച്ചറിസ്റ്റ് അപ്പീല്‍ തന്നെയാണ് ഏവരേയും വാഹനത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം.
MOST READ: ലോഡ്ജി എംപിവിക്ക് പകരക്കാരനെ അവതരിപ്പിക്കാനൊരുങ്ങി ഡാസിയ

മൗണ്ടഡ് കണ്‍ട്രോളുകളുള്ള ഒരു പുതിയ സ്റ്റിയറിംഗ് വീല്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഹ്യുണ്ടായി ബ്ലൂ ലിങ്ക് കണക്റ്റഡ് സാങ്കേതികവിദ്യ എന്നിവയെല്ലാം അകത്തളത്തെ സവിശേഷതകളാണ്.

ഇവയോടൊപ്പം പ്രീമിയം സോഫ്റ്റ്-ടച്ച് മെറ്റീരിയല്‍, വയര്‍ലെസ് ചാര്‍ജിംഗ്, സീറ്റുകള്‍ക്കായുള്ള പ്രീമിയം അപ്ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിംഗ്, മറ്റ് ലൈഫ്സ്റ്റൈല്‍ സുഖസൗകര്യങ്ങളും കൊറിയന്‍ ബ്രാന്‍ഡ് 2020 മോഡലിന്റെ ക്യാബിനില്‍ വാഗ്ദാനം ചെയ്യുന്നു.

ആറ് മോണോ ടോണ്‍ രണ്ട് ഡ്യുവല്‍-ടോണ്‍ എന്നിങ്ങനെ മൊത്തം എട്ട് കളര്‍ ഓപ്ഷനുകളില്‍ അണിഞ്ഞൊരുങ്ങിയാണ് പുതുമോഡല്‍ വിപണിയിലേക്ക് എത്തുന്നത്.

പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, ടൈറ്റന് ഗ്രേ, ഫിയറി റെഡ്, സ്റ്റാര്‍റി നൈറ്റ്, മെറ്റാലിക് കോപ്പര്‍ എന്നിവ സിംഗിള്‍ മോണോ ടോണില്‍ ഉള്‍പ്പെടുമ്പോള്‍ പോളാര്‍ വൈറ്റ് / ബ്ലാക്ക്, ഫിയറി റെഡ് / ബ്ലാക്ക് എന്നിവ ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം.