സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

രാജ്യവ്യാപകമായി സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ. 2020 ഡിസംബർ 14 മുതൽ 23 വരെ പത്ത് ദിവസത്തേക്കാണ് പദ്ധതി നടക്കുക. രാജ്യത്തൊട്ടാകെയുള്ള 1288 ഹ്യുണ്ടായി സർവീസ് പോയിന്റുകളിൽ ഈ ക്യാമ്പയിന് ആതിഥേയത്വം വഹിക്കും.

സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

ഈ പുതിയ പദ്ധതിയിൽ ഹ്യുണ്ടായി തങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്‌തിട്ടുണ്ട്. 10 ദിവസത്തോളം നീണ്ടുനിൽക്കുന്ന സർവീസ് ക്യാമ്പയിനിൽ മെക്കാനിക്കൽ പാർ‌ട്‌സുകൾക്കും ലേബർ ചാർജുകൾക്കും വ്യക്തിഗതമായി 10 ശതമാനം വരെയും 20 ശതമാനം വരെയും കമ്പനി കിഴിവ് നൽകും.

സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

അതോടൊപ്പം എല്ലാ വാല്യൂ-ആഡഡ് സർവീസുകൾക്കും കമ്പനി 20 ശതമാനത്തോളും മറ്റ് ബെനഫിറ്റുകളും നൽകുന്നുണ്ട്. ഈ ആനുകൂല്യങ്ങൾക്ക് പുറമെ, സൗജന്യ ടോപ്പ് വാഷ് സൗകര്യമുള്ള കോംപ്ലിമെന്ററി 50 പോയിന്റ് വെഹിക്കിൾ ചെക്ക്അപ്പും ഉപഭോക്താക്കൾക്ക് ലഭിക്കും.

MOST READ: ഫെയ്‌സ്‌ലിഫ്റ്റിനായി വഴിമാറി ടൊയോട്ട ഫോർച്യൂണർ TRD

സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

തെരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് മറ്റ് ചെലവുകൾ ഒന്നും തന്നെയില്ലാത ഒരു വർഷത്തെ വിപുലീകൃത വാറണ്ടിയും 2,000 രൂപ വിലമതിക്കുന്ന ആമസോൺ അല്ലെങ്കിൽ ഫ്യുവൽ കാർഡുകളും നേടാനുള്ള അവസരമുണ്ടാകും എന്നതും ശ്രദ്ധേയമാണ്.

സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

തീർന്നില്ല, പുതിയ കാർ വാങ്ങുന്നവർക്കായി മോഡലും വേരിയന്റും അനുസരിച്ച് 70,000 രൂപ വരെ ഓഫറും ഹ്യുണ്ടായി നൽകുന്നുണ്ട്. കൊവിഡ് കാലത്ത് ശാരീരിക സമ്പർക്കം കുറയ്ക്കുന്നതിനായി വിവിധ ഓൺലൈൻ സേവനങ്ങളും കൊറിയൻ ബ്രാൻഡ് നടപ്പിലാക്കിയിട്ടുണ്ട്.

MOST READ: ഹെക്ടറിനോട് മത്സരം കടുപ്പിക്കാന്‍ ടാറ്റ ഹാരിയര്‍; പെട്രോള്‍ പതിപ്പിന് വിലകുറഞ്ഞേക്കാം

സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

അതിൽ ഓൺ‌ലൈൻ സർവീസ് ബുക്കിംഗ്, വെഹിക്കിൾ സ്റ്റാറ്റസ് അപ്‌ഡേറ്റ്, ഓൺലൈൻ പേയ്‌മെന്റ് സൗകര്യം, വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ ഒരു പിക്കപ്പ് ആൻഡ് ഡ്രോപ്പ് സൗകര്യം എന്നിവ ഉപയോഗിച്ച് ഹ്യുണ്ടായിയുടെ സേവന സൗകര്യങ്ങൾ ഡിജിറ്റലായി ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

പുതിയ സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പിന് പുറമെ തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ വഴി ഈ മാസം മോഡലുകളിൽ വൻ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്‌കൗണ്ട്, എക്സ്ചേഞ്ച് ബോണസ് എന്നിവയുടെ രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്.

MOST READ: രാജ്യത്ത് പുതിയ മൂന്ന് നെയിംപ്ലേറ്റുകൾ രജിസ്റ്റർ ചെയ്ത് സ്കോഡ

സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

ഹ്യുണ്ടായി എലാൻട്ര, ഓറ, ഗ്രാൻഡ് i10 നിയോസ്, സാൻട്രോയുടെ എറ വേരിയന്റ് തുടങ്ങിയ കാറുകൾക്ക് ഓഫറുകൾ ലഭിക്കുമ്പോൾ പുതിയ ഹ്യുണ്ടായി i20, ക്രെറ്റ, വെന്യു, വെർണ, ട്യൂസൺ, കോന ഇവി എന്നിവയിൽ കിഴിവുകളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

സ്മാർട്ട് ക്ലിനിക് കെയർ ക്യാമ്പ് പ്രഖ്യാപിച്ച് ഹ്യുണ്ടായി ഇന്ത്യ

ബ്രാൻഡിനായി ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുന്ന മോഡലുകൾക്കാണ് ഓഫറുകൾ ഒന്നും ലഭിക്കാത്തത്. പുതിയ i20 വിപണിയിൽ എത്തി ചുരുങ്ങിയ ദിവസം കൊണ്ട് 20,000-ത്തിൽ അധികം ബുക്കിംഗാണ് ഹ്യുണ്ടായി വാരിക്കൂട്ടിയത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai India Announced 10-Day Nationwide Smart Clinic Care Camp. Read in Malayalam
Story first published: Friday, December 11, 2020, 18:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X