ഉത്സവ സീസൺ പൊടിപൊടിക്കാൻ ഹ്യുണ്ടായി; മോഡലുകൾക്ക് വൻ ഓഫറുകൾ

ഉത്സവ സീസണിൽ വിപണി പിടിക്കാനായി തങ്ങളുടെ മോഡലുകൾക്ക് നിരവധി ആകർഷകമായ ഓഫറുകളും ആനൂകൂല്യങ്ങളും പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാതാക്കളായ ഹ്യുണ്ടായി.

ഉത്സവ സീസൺ പൊടിപൊടിക്കാൻ ഹ്യുണ്ടായി; മോഡലുകൾക്ക് വൻ ഓഫറുകൾ

മുൻനിര എക്‌സിക്യൂട്ടീവ് സെഡാനായ എലാൻട്രയിലാണ് കമ്പനി ഏറ്റവും ഉയർന്ന ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. കാറിന്റെ പെട്രോൾ മാനുവൽ വേരിയന്റുകൾക്ക് നിലവിൽ ഒരു ലക്ഷം രൂപയുടെ കിഴിവാണ് ലഭിക്കുക. അതിൽ 70,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസുമാണ് ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യുന്നത്.

ഉത്സവ സീസൺ പൊടിപൊടിക്കാൻ ഹ്യുണ്ടായി; മോഡലുകൾക്ക് വൻ ഓഫറുകൾ

മറുവശത്ത് എലാൻട്രയുടെ പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് 30,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 30,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കും. ഡീസൽ മോഡലുകൾക്ക് എക്സ്ചേഞ്ച് ബോണസ് ലഭിക്കുമ്പോൾ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കില്ല എന്നത് ശ്രദ്ധേയമാണ്.

MOST READ: പുതുതലമുറ i20 യുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ഹ്യുണ്ടായി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഉത്സവ സീസൺ പൊടിപൊടിക്കാൻ ഹ്യുണ്ടായി; മോഡലുകൾക്ക് വൻ ഓഫറുകൾ

ഹ്യുണ്ടായിയുടെ കോംപാക്‌ട് സെഡാനായ ഓറയുടെ പെട്രോൾ, ഡീസൽ വേരിയന്റുകൾക്ക് 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു. എന്നാൽ കാറിന്റെ സി‌എൻ‌ജി പതിപ്പിന് ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുന്നില്ല.

ഉത്സവ സീസൺ പൊടിപൊടിക്കാൻ ഹ്യുണ്ടായി; മോഡലുകൾക്ക് വൻ ഓഫറുകൾ

പക്ഷേ കോർപ്പറേറ്റ്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. ഓറയുടെ മുൻഗാമിയായ എക്സെന്റ് പ്രൈമിന് 30,000 രൂപ ക്യാഷ് ഡിസ്കൗണ്ട് മാത്രമാണ് നിലവിൽ കൊറിയൻ ബ്രാൻഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

MOST READ: 2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

ഉത്സവ സീസൺ പൊടിപൊടിക്കാൻ ഹ്യുണ്ടായി; മോഡലുകൾക്ക് വൻ ഓഫറുകൾ

മാഗ്ന പ്ലസിന് പുറമെ എലൈറ്റ് i20 പ്രീമിയം ഹാച്ച്ബാക്കിന്റെ എല്ലാ വകഭേദങ്ങൾക്കും 75,000 രൂപ വരെ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അതിൽ 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 20,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു.

ഉത്സവ സീസൺ പൊടിപൊടിക്കാൻ ഹ്യുണ്ടായി; മോഡലുകൾക്ക് വൻ ഓഫറുകൾ

മറ്റ് ഹ്യുണ്ടായി ഹാച്ച്ബാക്കുകളിൽ ഡിസ്കൗണ്ടിൽ സാൻട്രോയിൽ 45,000 രൂപ വരെയും ഗ്രാൻഡ് i10 ന് 60,000 രൂപ വരെയും ഗ്രാൻഡ് i10 നിയോസിൽ 25,000 രൂപ വരെയും ആനുകൂല്യങ്ങൾ ഉൾപ്പെടുന്നു. വെന്യു, ക്രെറ്റ, വേർണ, ട്യൂസോൺ, കോന ഇലക്ട്രിക് എന്നിവയിൽ ഹ്യുണ്ടായി നിലവിൽ കിഴിവുകളൊന്നും വാഗ്ദാനം ചെയ്യുന്നില്ല.

MOST READ: തെരഞ്ഞെടുത്ത മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ഓഫറുകളും ആനുകൂല്യങ്ങളുമായി ഹോണ്ട

ഉത്സവ സീസൺ പൊടിപൊടിക്കാൻ ഹ്യുണ്ടായി; മോഡലുകൾക്ക് വൻ ഓഫറുകൾ

അതേസമയം നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡലായ ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ E വേരിയന്റും ഹ്യുണ്ടായി സമ്മാനിച്ചു. അതോടൊപ്പം പുതിയ വകഭേദത്തിന് ഒഴികെ മോഡൽ ശ്രേണിയിൽ ഉടനീളം 12,000 രൂപയുടെ വില വർധനവും വാഹനത്തിന് കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.

ഉത്സവ സീസൺ പൊടിപൊടിക്കാൻ ഹ്യുണ്ടായി; മോഡലുകൾക്ക് വൻ ഓഫറുകൾ

എങ്കിലും ഹ്യുണ്ടായി ഇന്ത്യ പെട്രോൾ ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ മോഡൽ അവതരിപ്പിച്ചതോടെ എസ്‌യുവിയുടെ പ്രാരംഭ വില കുറയുന്നു എന്നത് ശ്രദ്ധേയമാണ്. ഉത്സവ സീസൺ ആരംഭിക്കുന്നതോടെ മികച്ച വിൽപ്പന നേടി ലോക്ക്ഡൗൺ കാലയളവിൽ നേരിട്ട നഷ്ടം നികത്തുകയാണ് ബ്രാൻഡ് ലക്ഷ്യമിടുന്നത്.

Most Read Articles

Malayalam
English summary
Hyundai India October 2020 Discounts. Read in Malayalam
Story first published: Tuesday, October 6, 2020, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X