ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളാണ് ഹ്യുണ്ടായി. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മറ്റ് നിര്‍മ്മാതാക്കളെപ്പോലെ ഹ്യുണ്ടായിയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

വലിയ പ്രതിസന്ധിയിലൂടെയാണ് ലോകം കടന്നുപോകുന്നത്. വൈറസിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എല്ലാമേഖലയിലും പോലെ വാഹനവിപണിയും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഈ ലോക്ക്ഡൗണ്‍ കാലത്തും വാഹനങ്ങള്‍ വാങ്ങുന്നതിനായി പുതിയൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കമ്പനി. 'ക്ലിക്ക് ടു ബൈ' എന്നൊരു പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

നേരത്തെ തന്നെ ഈ പദ്ധതി ഡല്‍ഹിയിലെ ചില ഡീലര്‍ഷിപ്പുകളില്‍ കമ്പനി ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം മനസ്സിലാക്കി ഈ പദ്ധതി വ്യാപിപ്പിക്കുകയാണെന്ന് കമ്പനി അറിയിച്ചു. രാജ്യത്ത് 500 -ല്‍ അധികം ഡീലര്‍ഷിപ്പുകളാണ് ഹ്യുണ്ടായിക്ക് ഉളളത്.

ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

ഇവിടെയല്ലാം ഈ സേവനം ലഭ്യമാകും. ഇതിനായി ഉപഭോക്താക്കള്‍ ചെയ്യേണ്ട്ത്, ആദ്യം കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കണം. ക്ലിക്ക് ടു ബൈ എന്നൊരു ഒപ്ഷന്‍ അവിടെ ഉപഭോക്താക്കള്‍ക്ക് കാണാന്‍ സാധിക്കും.

ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

ഇവിടെ കാര്‍ തെരഞ്ഞെടുക്കാന്‍ ഉള്ള ഒരു ഓപ്ഷന്‍ നല്‍കിയിട്ടുണ്ടാകും. അവിടെ ക്ലിക്ക് ചെയ്ത് ഇഷ്ടപ്പെട്ട വാഹനം വാഹനം തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ വാഹനം സംബന്ധിച്ച് എല്ലാം വിവരങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ കാര്‍ ഡെലിവറി ഓപ്ഷനും ഇതിനൊപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

ഒന്നുകില്‍ ഉപഭോക്താക്കള്‍ക്ക് വാഹനം അവര്‍ തെരഞ്ഞെടുക്കുന്ന ഡീലര്‍ഷിപ്പില്‍ എത്തി സ്വന്തമാക്കാം. അല്ലെങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സ്ഥലത്ത് കാര്‍ എത്തിക്കുന്നതിനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. അടുത്തിടെ കമ്പനി വിപണിയില്‍ എത്തിച്ച് ക്രെറ്റ ഉള്‍പ്പടെ ഇത്തരത്തില്‍ തെരഞ്ഞെടുക്കാമെന്നും കമ്പനി അറിയിച്ചു.

ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

ഈ ലോക്ക്ഡൗണ്‍ കാലത്ത് വില്‍പ്പന നിലനിര്‍ത്തുന്നതിനും പുതുതലമുറ ഉപഭോക്താക്കളെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നുമാണ് കമ്പനിയുടെ പ്രതീക്ഷ. കൊറോണ വൈറസിനെതിനായുള്ള പോരാട്ടത്തില്‍ നേരത്തെ സഹയവുമായി കമ്പനി രംഗത്തെത്തുകയും ചെയ്തിരുന്നു.

ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന ടെസ്റ്റിങ്ങ് കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നെത്തിച്ചാണ് ഹ്യുണ്ടായി ഈ പോരാട്ടത്തില്‍ പങ്കാളികളായത്.

ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സിഎസ്ആര്‍ (CSR) പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്. 25,000 പേര്‍ക്ക് ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് ഹ്യുണ്ടായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

പരമാവധി വേഗത്തില്‍ റിസള്‍ട്ട് നല്‍കാന്‍ കഴിയുന്ന കിറ്റുകളാണെന്നും ഹ്യുണ്ടായി അവകാശപ്പെടുന്നു. നിലവില്‍ കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ വാഹന പ്ലാന്റുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.

ക്ലിക്ക് ടു ബൈ! കൊറോണ കാലത്ത് ഹ്യുണ്ടായിയുടെ കച്ചവടം ഇങ്ങനെ

ലോകത്തെ മുഴുവന്‍ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരേ പോരാടേണ്ട സമയമാണിത്. അതിനായി ഹ്യുണ്ടായി ഇന്ത്യ ഉയര്‍ന്ന സാങ്കേതികവിദ്യയിലുള്ള ടെസ്റ്റിങ്ങ് കിറ്റുകള്‍ കൊറിയയില്‍ നിന്ന് എത്തിക്കുകയാണ്. കിറ്റുകള്‍ ഇവിടെ എത്തിയാലുടനെ ഇത് ആശുപത്രികള്‍ക്ക് കൈമാറുമെന്നും ഹ്യുണ്ടായി എംഡി എസ്. എസ് കിം അറിയിച്ചിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Introduces Click To Buy Option In India, With Sales Assistance. Read in Malayalam.
Story first published: Thursday, April 9, 2020, 9:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X