Just In
- 1 hr ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 3 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 3 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 4 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- Movies
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
- News
ട്രാക്ടര്‍ റാലിക്ക് മുമ്പ് കര്‍ഷകരുടെ സമര പ്രഖ്യാപനം; പാര്‍ലമെന്റ് വളയും, ബജറ്റ് ദിന മാര്‍ച്ച്
- Sports
തിരിച്ചുവരവ് ഗംഭീരം! ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്
- Finance
പിഐഎഫ് ആസ്തി 4 ലക്ഷം കോടി റിയാലാക്കാന്‍ സൗദി അറേബ്യയുടെ ബൃഹദ് പദ്ധതി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി ഹ്യുണ്ടായി
പ്രീമിയം ഹാച്ച്ബാക്ക് മോഡലായ എലൈറ്റ് i20 മോഡലിന് ആകര്‍ഷമായ ഓഫറുമായി കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. 75,000 രൂപ വരെയുള്ള ഓഫറുകളാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്.

പ്രീമിയം ഹാച്ച്ബാക്കിന് നിലവില്‍ 50,000 രൂപ വരെ ക്യാഷ്ഡിസ്കൗണ്ടും 5,000 രൂപ കോര്‍പ്പറേറ്റ് ഡിസ്കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാകും.

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് എലൈറ്റ് i20-യുടെ കരുത്ത്. ഈ ഈ എഞ്ചിന് 83 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.
MOST READ: 20 വർഷം കഴിഞ്ഞിട്ടും കെ ബി ഗണേഷ്കുമറിന് ഇന്നും പ്രിയങ്കരൻ തന്റെ ടൊയോട്ട ക്വാളിസ് തന്നെ

മാഗ്ന പ്ലസ്, സ്പോര്‍ട്സ് പ്ലസ്, ആസ്ത (O) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുക. ഇതില്‍ മാഗ്ന പ്ലസ് പതിപ്പിന് 6.57 ലക്ഷം രൂപയും സ്പോര്‍ട്സ് പ്ലസ് പതിപ്പിന് 7.38 ലക്ഷം രൂപയുമാണ് വില.

സ്പോര്‍ട്സ് പ്ലസ് ഡ്യുവല്‍ ടോണ്‍ പതിപ്പിന് 7.68 ലക്ഷവും ആസ്ത (O) പതിപ്പിന് 8.33 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം. പോളാര്‍ വൈറ്റ്, ടൈഫൂണ്‍ സില്‍വര്‍, സ്റ്റാര്‍ഡസ്റ്റ്, ഫിയറി റെഡ് എന്നീ നാല് മോണോടോണ്‍ കളര്‍ ഓപ്ഷനുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് വാഗ്ദാനം ചെയ്യുന്നത്.
MOST READ: അഞ്ച് ലക്ഷം കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത് സ്കോഡ ഫോക്സ്വാഗണ്

ബ്ലാക്ക് റൂഫുള്ള പോളാര്‍ വൈറ്റ് ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനും വാഹനത്തില്‍ ലഭ്യമാണ്. കാസ്കേഡിംഗ് ഗ്രില്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍, മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, അഡ്വാന്‍സ്ഡ് സൂപ്പര്വിഷന് MID, 7 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട് / സ്റ്റോപ്പ് എന്നിവയാണ് വാഹനത്തിലെ സവിശേഷതകള്‍.

സ്ലൈഡിംഗ് ഫ്രണ്ട് ആംറെസ്റ്റ്, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, കൂള്‍ഡ് ഗ്ലോവ്ബോക്സ്, ഇക്കോ കോട്ടിംഗ് സാങ്കേതികവിദ്യ എന്നിവയും വാഹനത്തിന്റെ സവിശേഷതകളാണ്. മാരുതി സുസുക്കി ബലേനോ, ടാറ്റ ആള്‍ട്രോസ്, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാന്‍സ, ഫോക്സ്വാഗണ് വെന്റോ മോഡലുകളാണ് എലൈറ്റ് i20 -യുടെ എതിരാളികള്‍.
MOST READ: സീറോ എമിഷൻ സിറ്റി കമ്മ്യൂട്ടർ; ഈവ് സെനിയ ഇലക്ട്രിക് സ്കൂട്ടർ ആദ്യ ഇംപ്രഷനുകൾ

ഹ്യുണ്ടായി ഉടന്‍ തന്നെ രാജ്യത്ത് പുതിയ i20 പുറത്തിറക്കും. അടിമുടി മാറ്റത്തോടെയാകും പുതുതലമുറ വിപണിയില്‍ എത്തുക. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷന് ഓപ്ഷനുകളുള്ള പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിനുകള്‍ ഇതിലുണ്ടാകും.
Source: India Today