ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

കൗണ്ടി ഇലക്ട്രിക് എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ജന്മനാട്ടിലാണ് ഈ മിനി ഇലക്ട്രിക് ബസിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ഡീസല്‍ ബസുകളെ അപേക്ഷിച്ച് കുറഞ്ഞ ചിലവിലും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ യാത്ര ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് ബസിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ വാണിജ്യ വാഹന വിഭാഗത്തില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറുന്നതുകൂടി മുന്‍നിര്‍ത്തിയാണു ഇലക്ട്രിക് ബസിന്റെ അവതരണം.

ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

128 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് ബസിന്റെ കരുത്ത്. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ദൂരം വരെ ബസിനു ഓടാന്‍ സാധിക്കുമെന്നാണു ഹ്യുണ്ടായിയുടെ അവകാശവാദം. ഫാസ്റ്റ് ചാര്‍ജര്‍ (150 kWh അടിസ്ഥാനമാക്കിയ കോംബോ വണ്‍ ഡിസി സിസ്റ്റം) ഉപയോഗിച്ച് വെറും 72 മിനിറ്റില്‍ ബസ്സിലെ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകും.

MOST READ: 2020 ഹോണ്ട സിറ്റി; ആദ്യ ഡ്രൈവ് വിശേഷങ്ങൾ

ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

അതേസമയം, സാധാരണ ചാര്‍ജര്‍ (220V ഔട്ട്‌ലെറ്റ്) ഉപയോഗിച്ചാല്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ 17 മണിക്കൂര്‍ വേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിരവധി സവിശേഷതകളോടെയാണ് ബസ് വിപണിയില്‍ എത്തുക.

ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ഡീസല്‍ മോഡലുകളെ അപേക്ഷിച്ച് കണ്‍ട്രി ഇലക്ട്രിക് ബസ് 30 ശതമാനം വേഗത്തിലുള്ള ആക്സിലറേഷന്‍ നല്‍കുന്നുണ്ടെന്നും ഹ്യണ്ടായി അറിയിച്ചു. ഇലക്ട്രോണിക് നിയന്ത്രിത, എയര്‍-ഓവര്‍-ഹൈഡ്രോളിക് (AOH) ബ്രേക്ക് സംവിധാനമാണ് ബസില്‍ ഘടിപ്പിച്ചിരിക്കുന്നത്.

MOST READ: ടി-റോക്കിന്റെ ഡെലിവറി വൈകുന്നു; കാരണം വ്യക്തമാക്കി ഫോക്‌സ്‌വാഗണ്‍

ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ബാറ്ററി മൂലമുള്ള അധികഭാരം മുന്‍നിര്‍ത്തിയാണിതെന്നും, ഡിസ്‌കുകളെക്കാള്‍ കൂടുതല്‍ കരുത്തുറ്റതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യത്യസ്ത സീറ്റിങ് ശൈലിയാണ് ബസിന്റെ മറ്റൊരു സവിശേഷത. 15 മുതല്‍ 33 മുതല്‍ ആളുകള്‍ക്കു സുഖമായി ഈ ഇലക്ട്രിക് ബസില്‍ യാത്ര ചെയ്യാന്‍ സാധിക്കും. 7,710 mm ആണ് ബസിന്റെ നീളം.

ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

യാത്രക്കാര്‍ ബസിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും വാതില്‍ അടയുന്നത് തടയാനായി അള്‍ട്രാ സോണിക് സെന്‍സറും ബസ്സില്‍ നല്‍കിയിട്ടുണ്ട്. ശരീരഭാഗം വാതിലില്‍ കുടുങ്ങുകയും പരിക്കുകള്‍ തടയാന്‍ യാന്ത്രികമായി വാതില്‍ തുറക്കുകയും ചെയ്യുമ്പോള്‍ സെന്‍സറുകള്‍ ഒരു അലാം പ്രവര്‍ത്തനക്ഷമമാക്കുന്നു.

MOST READ: 'റോക്കി ഭായ്' യഷിന്റെ ആഢംബര കാർ ശേഖരം

ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

വാതിലിലെ സെന്‍സറിനെ ബസ്സിന്റെ ആക്‌സിലറേറ്ററുമായും ബന്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ യാത്രക്കാര്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന വേളയില്‍ ബസ് നീങ്ങില്ലെന്നും കമ്പനി വ്യക്തമാക്കി.

ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

ബസ് തിരിച്ചിറക്കുമ്പോള്‍ ഡ്രൈവര്‍ക്ക് റിയര്‍ പാര്‍ക്കിംഗ് സംവിധാനവും കാല്‍നടയാത്രക്കാരെ മുന്നറിയിപ്പ് നല്‍കുന്നതിനും അപകടങ്ങള്‍ തടയുന്നതിനും വെര്‍ച്വല്‍ എഞ്ചിന്‍ സൗണ്ട് സംവിധാനമുണ്ട്. ബാറ്ററിയില്‍ ഓടുന്ന ബസ്സുകള്‍ക്ക് സാധാരണഗതിയില്‍ ശബ്ദം ഉണ്ടാവില്ലെന്നും അതുകൊണ്ടാണ് കൃത്രിമ ശബ്ദം നല്‍കിയിക്കുന്നതെന്നും ഹ്യുണ്ടായി പറഞ്ഞു.

MOST READ: ബിഎസ് VI ട്രൈബറിന്റെ മൈലേജ് വെളിപ്പെടുത്തി റെനോ

ഒറ്റചാര്‍ജില്‍ 250 കിലോമീറ്റര്‍; ഇലക്ട്രിക് ബസിനെ അവതരിപ്പിച്ച് ഹ്യുണ്ടായി

പിന്നില്‍ ഇരട്ട സ്വിംഗ്-ടൈപ്പ് റിയര്‍ എമര്‍ജന്‍സി ഡോര്‍, 220 mm ഉയരമുള്ള ബാക്ക്റെസ്റ്റ് സീറ്റുകള്‍, പുതിയ സീറ്റ് ബെല്‍റ്റ് സംവിധാനം എന്നിവും ബസിന്റെ സവിശേഷതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Introduces Its First Electric Bus. Read in Malayalam.
Story first published: Tuesday, June 30, 2020, 16:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X