ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോർ കമ്പനി ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്കായി സമർപ്പിച്ച പുതിയ അയോണിക് ബ്രാൻഡ് പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചു.

ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

ഈ ബ്രാൻഡിന് കീഴിൽ അടുത്ത നാല് വർഷത്തിനുള്ളിൽ മൂന്ന് പുതിയ സമർപ്പിത ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കുന്നതിനായി ഹ്യുണ്ടായി മോട്ടോർ അതിന്റെ ഉൽ‌പാദന പരിജ്ഞാനത്തെ ഉപയോഗപ്പെടുത്തും.

ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

അതിവേഗം വളരുന്ന വിപണിയുടെ ആവശ്യത്തിന് മറുപടിയായാണ് അയോണിക് ബ്രാൻഡിന്റെ സൃഷ്ടി. കൂടാതെ പൂർണ്ണ ഇലക്ട്രിക് ഉൽ‌പ്പന്നങ്ങൾക്കുള്ള ഹ്യുണ്ടായിയുടെ പദ്ധതി ആഗോളതലത്തിൽ ഇത് ത്വരിതപ്പെടുത്തുന്നു.

പരിസ്ഥിതി സൗഹൃദ മൊബിലിറ്റിയെ കേന്ദ്രീകരിച്ചുള്ള ദീർഘകാല ഗവേഷണ-വികസന പദ്ധതിയായ പ്രോജക്റ്റ് അയോണിക് പ്രഖ്യാപിച്ചപ്പോൾ ഹ്യുണ്ടായി ആദ്യമായി അയോണിക് എന്ന പേര് അവതരിപ്പിച്ചത് അയോൺ + യുണീക്ക് എന്നീ പദങ്ങൾ ചേർത്താണ്.

MOST READ: ഇഗ്നിസ് ഫെയ്‌സ്‌ലിഫ്റ്റിന് വലിയ സ്വീകാര്യത; ജൂലൈയില്‍ വില്‍പ്പന 55 ശതമാനം വര്‍ധിച്ചു

ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

പദ്ധതിയെ അടിസ്ഥാനമാക്കി, അയോണിക് കാർ അരങ്ങേറ്റം കുറിച്ചു. കൂടാതെ ഹൈബ്രിഡ് ഇലക്ട്രിക്, പ്ലഗ്-ഇൻ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് വൈദ്യുതീകരിച്ച പവർട്രെയിൻ ഓപ്ഷനുകൾ ഒരേ ബോഡി തരത്തിനുള്ളിൽ വാഗ്ദാനം ചെയ്യുന്നു.

ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

അയോണിക് ബ്രാൻഡ് ഇവി ഉപഭോക്തൃ അനുഭവത്തിന്റെ മാതൃകയെ മാറ്റും. കണക്റ്റഡ് ലിവിംഗിന് പുതിയ ഊന്നൽ നൽകിക്കൊണ്ട്, പരിസ്ഥിതി സ സൗഹൃദ ജീവിതശൈലിക്ക് അവിഭാജ്യമായ വൈദ്യുതീകരിച്ച അനുഭവങ്ങൾ തങ്ങൾ നൽകും എന്ന് ഹ്യുണ്ടായ് മോട്ടോർ കമ്പനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്ലോബൽ ചീഫ് മാർക്കറ്റിംഗ് ഓഫീസറുമായ വോൺഹോംഗ് ചോ പറഞ്ഞു.

MOST READ: 2-സീരീസ് ഗ്രാൻ കൂപ്പെ ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

പുതിയ ബ്രാൻഡിന് കീഴിൽ ഹ്യുണ്ടായി സംഖ്യാ നാമത്തിലുള്ള ഇവികളുടെ ഒരു ശ്രേണി പുറത്തിറക്കും, സെഡാനുകൾക്ക് ഇരട്ട സംഖ്യകളും എസ്‌യുവികൾക്കുള്ള ഒറ്റ സംഖ്യകളുമായിരിക്കും. 2021 -ന്റെ തുടക്കത്തിൽ പുറത്തിറങ്ങുന്ന അയോണിക് 5 ഇടത്തരം സി‌യുവി ആയിരിക്കും ബ്രാൻഡിന് കീഴിലുള്ള ആദ്യ മോഡൽ.

ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

ഇവി '45 'എന്ന കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും അയോണിക് 5. 2019 -ലെ ഫ്രാങ്ക്ഫർട്ട് മോട്ടോർ ഷോയിൽ ഹ്യുണ്ടായി പുറത്തിറക്കിയ ആദ്യ കൺസെപ്റ്റ് കാറാണിത്.

കാറിന്റെ ഡിസൈനർ‌മാർ‌ മുൻ‌കാലങ്ങളിൽ‌ നിന്നും പ്രചോദനം ഉൾക്കൊണ്ട് അത് കട്ടിംഗ് എഡ്ജ് പാരാമെട്രിക് പിക്ക്സലുകളുമായി സംയോജിപ്പിച്ചു. ഹ്യുണ്ടായി ഡിസൈനർ‌മാർ‌ ഭാവി അയോണിക് മോഡലുകളിൽ‌ ഈ പ്രക്രിയ തുടരും.

MOST READ: മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം, കൂട്ടിന് iMT ഗിയര്‍ബോക്സുമായി കിയ സ്റ്റോണിക് ഒരുങ്ങി

ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

2022 -ൽ ഹ്യുണ്ടായി അയോണിക് 6 സെഡാൻ അവതരിപ്പിക്കും, ഇത് മാർച്ചിൽ പുറത്തിറക്കിയ കമ്പനിയുടെ ഏറ്റവും പുതിയ കൺസെപ്റ്റ് ഇവി പ്രൊഫസി അടിസ്ഥാനമാക്കിയുള്ളതാണ്. 2024 -ന്റെ തുടക്കത്തിൽ വലിയ എസ്‌യുവിയായ അയോണിക് 7 -നും പുറത്തിറക്കാൻ കമ്പനി ഒരുങ്ങുന്നു.

ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

ബ്രാൻഡിന്റെ മോഡലുകൾ ഒരു ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിൽ നിർമ്മിക്കും, ഇത് E-GMP എന്നറിയപ്പെടുന്നു. ഇത് അതിവേഗ ചാർജിംഗ് ശേഷിയും മികച്ച ഡ്രൈവിംഗ് ശ്രേണിയും പ്രാപ്തമാക്കും.

ഒരു ദശലക്ഷം യൂണിറ്റ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാനും 10 ശതമാനം വിഹിതത്തോടെ 2025 -ൽ ആഗോള ഇവി മേഖലയിൽ മുൻനിരയിൽ എത്താനും ലക്ഷ്യമിടുന്നതായി ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

MOST READ: അലോയ് വീലും, റൂഫ് റെയിലും; ടാറ്റ നെക്‌സോണ്‍ പ്രാരംഭ പതിപ്പിനെ മനോഹരമാക്കിയത് ഇങ്ങനെ

ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

സ്ട്രാറ്റജി 2025 പ്രകാരം, ഹ്യുണ്ടായി മോട്ടോർ കമ്പനി തന്നെ 2025 ഓടെ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പരിസ്ഥിതി സൗഹാർദ വാഹന നിർമാതാക്കളാകാൻ ലക്ഷ്യമിടുന്നു.

തീർച്ചയായും ഇന്ത്യയും നിർമ്മാതാക്കളുടെ റഡാറിലാണ്, കൂടാതെ 400 ഓളം യൂണിറ്റ് കോന ഇലക്ട്രിക് രാജ്യത്ത് വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു.

ഇലക്ട്രിക് വാഹനങ്ങൾക്കായി പുതിയ അയോണിക് ബ്രാൻഡുമായി ഹ്യുണ്ടായി

ഇലക്ട്രിക് കാറുകളുടെ അടിസ്ഥാന സൗകര്യവികസനം വീണ്ടും ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിനാൽ കമ്പനി സമീപഭാവിയിൽ തന്നെ അയോണിക് ബ്രാൻഡിനെ രാജ്യത്തേക്ക് കൊണ്ടുവരുമെന്നതിൽ സംശയമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Introduces New Ioniq Brand Exclusively For EVs. Read in Malayalam.
Story first published: Monday, August 10, 2020, 16:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X