ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

ജർമ്മനിയിലെ ലോസിറ്റ്‌സ്രിംഗ് സർക്യൂട്ടിൽ മൂന്ന് കോന ഇലക്ട്രിക് കാറുകളുടെ ശ്രേണി ഹ്യുണ്ടായി മോട്ടോർസ് പരീക്ഷിച്ചു. ഇലക്ട്രിക് മൊബിലിറ്റിയിൽ തങ്ങളുടെ നേതൃത്വം തെളിയിക്കുന്നതിനാണ് നിർമ്മാതാക്കളുടെ ഈ പരീക്ഷണം.

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

പരിഷ്‌ക്കരണങ്ങളൊന്നും ഇല്ലാത്ത ഫാക്ടറി സ്‌പെക്ക് മോഡലുകളായിരുന്നു ഈ കോന ഇവികൾ. മൂന്ന് വാഹനങ്ങളും മൂന്ന് ദിവസത്തേക്ക് സർക്യൂട്ടിൽ പരീക്ഷിച്ചു. ഇവയിൽ ഓരോന്നും ഒറ്റ ചാർജിൽ യഥാക്രമം 1,018.7 കിലോമീറ്റർ, 1,024.1 കിലോമീറ്റർ, 1,026 കിലോമീറ്റർ സഞ്ചരിച്ചു.

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

ജർമ്മൻ ഓട്ടോ മാഗസിൻ ഓട്ടോ ബിൽഡ് ആണ് പരീക്ഷണം നടത്തിയത്. 2017 മുതൽ ലോസിറ്റ്‌സ്രിംഗ് റേസ്‌ട്രാക്ക് പ്രവർത്തിപ്പിക്കുന്ന യൂറോപ്യൻ വാഹന പരിശോധന കമ്പനിയായ ഡെക്രയാണ് ഈ പരീക്ഷണം നിരീക്ഷിച്ചത്.

MOST READ: ഓണക്കാലത്ത് അന്തര്‍സംസ്ഥാന ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

ഡ്രൈവ് ടീമുകളിൽ ഒന്ന് ഓട്ടോ ബിൽഡിൽ നിന്നുള്ളവയും രണ്ടെണ്ണം ഹ്യുണ്ടായി മോട്ടോർ ഡച്ച്‌ലാന്‍ഡിൽ നിന്നുള്ളവരുമായിരുന്നു.

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

ഈ റെക്കോർഡ് കൈവരിക്കുന്നതിന്, രാജ്യത്ത് നിലവിലുള്ള ചട്ടങ്ങൾക്ക് അനുസൃതമായി പകൽ റണ്ണിംഗ് ലൈറ്റുകൾ മാത്രം ഓണായിരിയിരു്ന്നു. ഇതേസമയം എയർ കണ്ടീഷനിംഗ്, ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ സ്വിച്ച് ഓഫ് ചെയ്തു.

MOST READ: മിനുക്കിയ രൂപം, പുത്തൻ ഭാവം; ആഘോഷമായി 2020 മഹീന്ദ്ര ഥാർ വിപണിയിൽ

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

മൂന്ന് ഹ്യുണ്ടായി കോന ഇവികളിൽ 215/55 R17 വലുപ്പമുള്ള സ്റ്റാൻഡേർഡ് ലോ റോളിംഗ് റെസിസ്റ്റൻസ് നെക്‌സെൻ N ഫെറ SU1 ടയറുകൾ ഘടിപ്പിച്ചിരുന്നു.

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

മൂന്ന് ദിവസത്തെ പരീക്ഷണത്തിൽ, മണിക്കൂറിൽ ശരാശരി 30 കിലോമീറ്റർ വേഗത രേഖപ്പെടുത്തിയിരുന്നു. 36 ഡ്രൈവർമാരാണ് ഈ പരീക്ഷണത്തിൽ ഉൾപ്പെട്ടിരുന്നത്.

MOST READ: സൽപ്രവർത്തികൾ ഒന്നും തുണച്ചില്ല; പരിഷ്കരിച്ച V-ക്രോസിന് 48,000 രൂപ പിഴ ചുമത്തി MVD

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

100 കിലോമീറ്ററിന് 6.28, 6.25, 6.24 കിലോവാട്ട് വൈദ്യുതി ഉപഭോഗ കണക്കുകളാണ് പരീക്ഷണ വേളയിൽ രേഖപ്പെടുത്തിയത്. ഇത് ലോകമെമ്പാടുമുള്ള ഹാർമോണൈസ്ഡ് ലൈറ്റ് വെഹിക്കിൾ ടെസ്റ്റ് നടപടിക്രമം (WLTP) ഇത് നിർണ്ണയിക്കുന്ന 100 കിലോമീറ്ററിന് 14.7 കിലോവാട്ട് ശരാശരിയേക്കാൾ താഴെയാണ്.

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

മൂന്ന് ശതമാനം ചാർജ് ശേഷിയിൽ 20 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ കോന ഇവികൾക്ക് സാധിച്ചുവെന്നതും പൂജ്യം ശതമാനം ചാർജിൽ നൂറിലധികം മീറ്റർ ദൂരം ഓടി എന്നതും മറ്റൊരു മികച്ച നേട്ടമാണ്.

MOST READ: നാല് എഞ്ചിൻ, പത്ത് കളർ ഓപ്ഷനുകൾ; കോംപാക്‌ട് എസ്‌യുവി ശ്രേണി പിടിക്കാൻ കിയ സോനെറ്റ്

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

റീചാർജിന്റെയോ മൈലേജിന്റെയോ സമ്മർദ്ദമില്ലാതെ ദീർഘദൂര യാത്ര ചെയ്യാൻ കഴിയുമെന്ന് കോന ഇലക്ട്രിക് പരീക്ഷണം ഉപഭോക്താക്കൾക്ക് വീണ്ടും തെളിയിച്ചു നൽകുകയാണ്.

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

ഹ്യുണ്ടായി കോന ഇലക്ട്രിക് എസ്‌യുവിയ്ക്ക് ഇന്ത്യയിൽ നിരവധി ഉടമകളെ ആകർഷിക്കാൻ കഴിഞ്ഞു. അടുത്തിടെ ബാംഗ്ലൂർ ആസ്ഥാനമായുള്ള കോന ഇലക്ട്രിക് ഉടമ ഒന്നാം വർഷ സേവനത്തിനായി തന്റെ കാർ നൽകിയിരുന്നു. ലേബർ ചാർജുകൾ, നികുതി മുതലായവ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് വെറും 1,043 രൂപ മാത്രമാണ് ചെലവായത്.

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

മറ്റൊരു ഉടമ, ഒറ്റ ചാർജിൽ ബാംഗ്ലൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് 385 കിലോമീറ്റർ ഡ്രൈവ് ചെയ്തതായി വ്യക്തമാക്കി. ഏകദേശം 250 രൂപയിൽ പൂർണ്ണ ചാർജ് നേടാനാകുമെന്ന് ഉടമ പ്രസ്താവിച്ചു, ഇത് ഒരു കിലോമീറ്ററിന് 65 പൈസ മാത്രമാണ് ചെലവാകുന്നത് എന്നാണ് സൂചിപ്പിക്കുന്നത്.

ഒറ്റ ചാർജിൽ 1026 കിലോമീറ്റർ മൈലേജ്; ചരിത്രം കുറിച്ച് ഹ്യുണ്ടായി കോന ഇവി

ഹ്യുണ്ടായി അതിന്റെ ഇവി കാർ ടെക്കിൽ വിജയം കണ്ടതോടെ അവർ ഇപ്പോൾ പൂർണ്ണ ഇലക്ട്രിക് സബ് ബ്രാൻഡായ അയോണിക് അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്.

Image Courtesy: NewCar2020/YouTube

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Kona EV Attains A New Record Of 1,026 Km On Single Charge. Read in Malayalam.
Story first published: Monday, August 17, 2020, 10:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X