കോന എൻ ലൈൻ ഒരുങ്ങുന്നത് ഓൾ വീൽ ഡ്രൈവിൽ, ഒപ്പം എട്ട് സ്‌പീഡ് ഡിസിടി ഗിയർബോക്സും

കോന എസ്‌യുവിയുടെ ഉയർന്ന പെർഫോമൻസ് എൻ പതിപ്പിനെ അണിയറയിൽ ഒരുക്കികൊണ്ടിരിക്കുകയാണ് കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കോന എന്നുകേൾക്കുമ്പോൾ ഇലക്‌ട്രിക് പതിപ്പ് മാത്രമാണ് ഇന്ത്യൻ വാഹന പ്രേമികളുടെ മനസിലേക്ക് ആദ്യം എത്തുക.

കോന എൻ ലൈൻ ഒരുങ്ങുന്നത് ഓൾ വീൽ ഡ്രൈവിൽ, ഒപ്പം എട്ട് സ്‌പീഡ് ഡിസിടി ഗിയർബോക്സും

എന്നാൽ കോനയുടെ ഇലക്‌ട്രിക് പതിപ്പിനേക്കാൾ ഏറെ ജനപ്രിയമാണ് വിദേശ വിപണിയിൽ പെടോളിൽ ഓടുന്ന മോഡൽ. അതിന്റെ പെർഫോമൻസ് അധിഷ്ഠിത മോഡലാണ് ഇപ്പോൾ തയാറായിക്കൊണ്ടിരിക്കുന്നതും. ഇത് ഈ വർഷം അവസാനത്തോടെ യൂറോപ്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ചേക്കും.

കോന എൻ ലൈൻ ഒരുങ്ങുന്നത് ഓൾ വീൽ ഡ്രൈവിൽ, ഒപ്പം എട്ട് സ്‌പീഡ് ഡിസിടി ഗിയർബോക്സും

കൂടാതെ സ്പെഷ്യൽ എൻ-ലൈൻ മോഡലിന് പകരം പൂർണമായ എൻ ചികിത്സയ്ക്ക് വിധേയമാകുന്ന ആദ്യത്തെ ഹ്യുണ്ടായി എസ്‌യുവിയായി ഇത് മാറുകയും ചെയ്യും. വരാനിരിക്കുന്ന കോന എൻ ഹ്യുണ്ടായി വെലോസ്റ്റർ എൻ, i30 എൻ എന്നിവയുമായി എഞ്ചിൻ പങ്കിട്ടേക്കുമെന്നാണ് സൂചന.

MOST READ: കണ്‍ട്രിമാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് മിനി

കോന എൻ ലൈൻ ഒരുങ്ങുന്നത് ഓൾ വീൽ ഡ്രൈവിൽ, ഒപ്പം എട്ട് സ്‌പീഡ് ഡിസിടി ഗിയർബോക്സും

ഇതിനർത്ഥം ഉയർന്ന പ്രവർത്തനക്ഷമതയുള്ള എസ്‌യുവി 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് തെരഞ്ഞെടുക്കാനാകും എന്നാണ്. ഈ യൂണിറ്റ് പരമാവധി 275 bhp കരുത്തിൽ 353 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

കോന എൻ ലൈൻ ഒരുങ്ങുന്നത് ഓൾ വീൽ ഡ്രൈവിൽ, ഒപ്പം എട്ട് സ്‌പീഡ് ഡിസിടി ഗിയർബോക്സും

എഞ്ചിൻ എട്ട് സ്പീഡ് ഡിസിടി വെറ്റ് ഗിയർബോക്സുമായി ജോടിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഓൾ വീൽ ഡ്രൈവിലും ലഭ്യമാകും. ഈ കോൺഫിഗറേഷനോടൊപ്പം ഒരു എൻ ബാഡ്ജ് കാർ വാഗ്‌ദാനം ചെയ്യുന്നത് ഇതാദ്യമാണ്.

MOST READ: ഒരു പുതുമുഖം എത്തുന്നു; സി-സെഗ്‌മെന്റ് സെഡാൻ ശ്രേണിയിലേക്ക് റാപ്പിഡിന് പകരക്കാരനുമായി സ്കോഡ

കോന എൻ ലൈൻ ഒരുങ്ങുന്നത് ഓൾ വീൽ ഡ്രൈവിൽ, ഒപ്പം എട്ട് സ്‌പീഡ് ഡിസിടി ഗിയർബോക്സും

റിപ്പോർട്ടുകൾ അനുസരിച്ച് ഓപ്ഷണലായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഹ്യുണ്ടായി നൽകും. മെക്കാനിക്കൽ മാറ്റങ്ങൾക്ക് പുറമെ വിഷ്വൽ മാറ്റങ്ങളും കോന എൻ അവതരിപ്പിക്കും. സ്റ്റാൻഡേർഡ് കോനയുടെ ബോഡിയുടെ വശത്തുള്ള പ്ലാസ്റ്റിക് ക്ലാഡിംഗ് എൻ പ്രോട്ടോടൈപ്പിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കോന എൻ ലൈൻ ഒരുങ്ങുന്നത് ഓൾ വീൽ ഡ്രൈവിൽ, ഒപ്പം എട്ട് സ്‌പീഡ് ഡിസിടി ഗിയർബോക്സും

പകരം ഹ്യുണ്ടായി ബോഡി കളറുള്ള ഭാഗങ്ങൾ നൽകുമെന്ന് നിർദേശിക്കുന്നു. കൂടാതെ 19 ഇഞ്ച് എൻ-ബ്രാൻഡ് വീലുകൾ, റെഡ് ബ്രേക്ക് കാലിപ്പറുകൾ, ഒരു യൂണിക് മെഷ് ഗ്രിൽ, സ്‌കിഡ് പ്ലേറ്റുകൾ, കൂറ്റൻ ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ഔട്ട്‌ലെറ്റ് എന്നിവയും കാറിൽ കാണാൻ സാധിക്കും.

MOST READ: ഐതിഹാസിക അംബാസഡർ മോഡലിന് ഒരു ഇലക്ട്രിക് കൺസെപ്റ്റ്

കോന എൻ ലൈൻ ഒരുങ്ങുന്നത് ഓൾ വീൽ ഡ്രൈവിൽ, ഒപ്പം എട്ട് സ്‌പീഡ് ഡിസിടി ഗിയർബോക്സും

എൻ വേരിയൻറ് സവാരി നിലത്തേക്ക് താഴ്ത്തുന്നതിന് കൊറിയൻ ബ്രാൻഡ് കോനയുടെ സസ്‌പെൻഷനിൽ മാറ്റം വരുത്തും. ഉയർന്ന പ്രകടനമുള്ള എസ്‌യുവി ഈ വർഷം ജൂലൈയിൽ ഹ്യുണ്ടായി അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കോന എൻ ലൈൻ ഒരുങ്ങുന്നത് ഓൾ വീൽ ഡ്രൈവിൽ, ഒപ്പം എട്ട് സ്‌പീഡ് ഡിസിടി ഗിയർബോക്സും

കോന എൻ മോഡലിനൊപ്പം പുതുക്കിയ കോനയും ഹ്യുണ്ടായി പുറത്തിറക്കും. രണ്ട് കാറുകളും 2021 മോഡലായി വിപണിയിലെത്തിയേക്കും. എന്നാൽ തൽക്കാലും ഈ രണ്ട് മോഡലുകളും ഇന്ത്യയിൽ അവതരിപ്പിക്കാൻ കമ്പനിക്ക് ഉദ്ദേശമില്ല.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Kona N line launch soon. Read in Malayalam
Story first published: Friday, May 29, 2020, 17:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X