ട്യൂസോണ്‍, എലാന്‍ട്ര മോഡലുകള്‍ക്ക് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

ഉപഭോക്താക്കള്‍ക്ക് പുതിയ സര്‍വീസ് ഓഫറുകള്‍ വാഗ്ദാനം ചെയ്ത് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ബ്രാന്‍ഡില്‍ നിന്നുള്ള രണ്ട് പ്രീമിയം മോഡലുകളായ പുതിയ ട്യൂസോണ്‍, എലാന്‍ട്ര വാഹനങ്ങള്‍ക്കാണ് ഈ ഓഫറുകള്‍ ലഭിക്കുന്നത്.

ട്യൂസോണ്‍, എലാന്‍ട്ര മോഡലുകള്‍ക്ക് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

'ഹ്യുണ്ടായ് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഉപയോക്താക്കള്‍ക്ക് അവരുടെ ഉടമസ്ഥാവകാശ അനുഭവം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ട്യൂസോണ്‍, എലാന്‍ട്ര മോഡലുകള്‍ക്ക് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

ഈ ഓഫറുകളില്‍ ആദ്യത്തേത് 5 വര്‍ഷത്തെ വണ്ടര്‍ വാറണ്ടിയാണ്. ട്യൂസോണിനും എലാന്‍ട്രയ്ക്കും 3 വര്‍ഷം / 30,000 കിലോമീറ്റര്‍ അറ്റകുറ്റപ്പണി സൗജന്യ ലേബര്‍ ചാര്‍ജുകളും സൗജന്യ ഉപഭോഗവസ്തുക്കളും ലഭിക്കുന്നു.

ട്യൂസോണ്‍, എലാന്‍ട്ര മോഡലുകള്‍ക്ക് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

3 വര്‍ഷത്തെ റോഡ്‌സൈഡ് അസിസ്റ്റ്, 3 വര്‍ഷത്തെ ബ്ലൂലിങ്ക് സബ്സ്‌ക്രിപ്ഷന്‍, 3 മാപ്പ് കെയര്‍ അപ്ഡേറ്റ് എന്നിവയും ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. വാഹനം ഡെലിവറി ചെയ്ത് 15 ദിവസത്തിനുള്ളില്‍ പ്രീമിയം കെയര്‍ മാനേജര്‍ നടത്തുന്ന 1 'ശുഭാരംബ്' ഹോം സന്ദര്‍ശനത്തില്‍ നിന്നും ഈ കാറുകള്‍ വാങ്ങുന്നവര്‍ക്ക് പ്രയോജനം ലഭിക്കും.

ട്യൂസോണ്‍, എലാന്‍ട്ര മോഡലുകള്‍ക്ക് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഉപഭോക്താവിന് വിശദമായ വിശദീകരണം നല്‍കാനും കാറുകളുമായി ബന്ധപ്പെട്ട് ഉപഭോക്താവിന് ഉണ്ടാകുന്ന ഏത് ചോദ്യങ്ങളും പരിഹരിക്കാനുമാണ് ഈ പ്രോഗ്രാം പ്രത്യേകമായി സൃഷ്ടിച്ചിരിക്കുന്നത്.

ട്യൂസോണ്‍, എലാന്‍ട്ര മോഡലുകള്‍ക്ക് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

രാജ്യത്തുടനീളമുള്ള 1,300 വര്‍ക്ക്ഷോപ്പുകളുടെ ശൃംഖല വഴി ഹ്യൂണ്ടായി ഈ പുതിയ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കള്‍ക്ക് 360 ഡിഗ്രി ഡിജിറ്റല്‍, കോണ്‍ടാക്റ്റ്‌ലെസ് സേവനങ്ങളും ബ്രാന്‍ഡ് വാഗ്ദാനം ചെയ്യുന്നു.

ട്യൂസോണ്‍, എലാന്‍ട്ര മോഡലുകള്‍ക്ക് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

ഓണ്‍ലൈന്‍ സേവന ബുക്കിംഗുകള്‍, വാഹന സ്റ്റാറ്റസ് അപ്ഡേറ്റ്, ഓണ്‍ലൈന്‍ പേയ്മെന്റ് സൗകര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു, അതോടൊപ്പം തന്നെ നിര്‍മ്മതാക്കള്‍ പിക്ക് അപ്പ് / ഡ്രോപ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. കൊറോണ വൈറസ് കാലത്ത് ഇത്തരം സേവനങ്ങള്‍ ഉപഭോക്താക്കളെയും സര്‍വീസ് ഉദ്യോഗസ്ഥരെയും പരിരക്ഷിക്കുമെന്നും ഹ്യുണ്ടായി പറയുന്നു.

ട്യൂസോണ്‍, എലാന്‍ട്ര മോഡലുകള്‍ക്ക് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ എലാന്‍ട്രയ്ക്ക് അടുത്തിടെ ഹ്യുണ്ടായി ഓഫറുകള്‍ പ്രഖ്യാപിച്ചിരുന്നു. ഡീസല്‍, പെട്രോള്‍ പതിപ്പുകള്‍ക്ക് നിര്‍മ്മാതാക്കള്‍ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ട്യൂസോണ്‍, എലാന്‍ട്ര മോഡലുകള്‍ക്ക് പ്രീമിയം അഷ്വറന്‍സ് പ്രോഗ്രാം അവതരിപ്പിച്ച് ഹ്യുണ്ടായി

എലാന്‍ട്രയുടെ പെട്രോള്‍ പതിപ്പിന് 60,000 രൂപയുടെയും, ഡീസല്‍ പതിപ്പിന് 30,000 രൂപയുടെയും ആനുകൂല്യങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ആനുകൂല്യങ്ങള്‍ 2020 സെപ്റ്റംബര്‍ 30 വരെ മാത്രമാകും ലഭിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai New Service Program For Tucson And Elantra. Read in Malayalam.
Story first published: Saturday, September 19, 2020, 20:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X