മൊബിലിറ്റി മെമ്പര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

ഇന്ത്യയില്‍ കൊവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ വില്‍പ്പന സുഗമമാക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് വിവിധ അനുബന്ധ സേവനങ്ങള്‍ നല്‍കുന്നതിനും ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ വാഹന നിര്‍മ്മാതാക്കള്‍ നിര്‍ബന്ധിതരായി.

ഉപഭോക്താക്കള്‍ക്കായി മൊബിലിറ്റി മെബര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ കാര്‍ കമ്പനികളിലൊന്നാണ് ഹ്യുണ്ടായി. പൈലറ്റ് പ്രോജക്റ്റ് എന്ന നിലയിലാണെങ്കിലും കമ്പനി കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ക്ലിക്ക് ടു ബൈ വില്‍പ്പന പ്ലാറ്റ്‌ഫോം അവതരിപ്പിച്ചിരുന്നു.

ഉപഭോക്താക്കള്‍ക്കായി മൊബിലിറ്റി മെബര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

എന്നാല്‍ ലോക്ക്ഡൗണ്‍ സമയത്ത് നിര്‍മ്മാതാക്കള്‍ ഈ പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയും കൂടുതല്‍ ഡീലര്‍ഷിപ്പുകളുമായി ബന്ധിപ്പിക്കുകയും ചെയതു. തുടക്കത്തില്‍ ഡല്‍ഹിയിലെ ചില ഡീലര്‍ഷിപ്പുകള്‍ മാത്രമായിരുന്നു ക്ലിക്ക് ടു ബൈയുടെ ഭാഗമായിരുന്നത്.

MOST READ: ഈസി ഇലക്ട്രിക് മോപ്പെഡുമായി ഡെറ്റല്‍; വില 19,999 രൂപ

ഉപഭോക്താക്കള്‍ക്കായി മൊബിലിറ്റി മെബര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

ഇതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ വീടുകളില്‍ സുരക്ഷിതകായി ഇരുന്ന് കൊണ്ട് തന്നെ ഒരു വാഹനം സ്വന്തമാക്കാന്‍ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു.

ഉപഭോക്താക്കള്‍ക്കായി മൊബിലിറ്റി മെബര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

കൊറിയന്‍ നിര്‍മ്മാതാക്കള്‍ ഇപ്പോള്‍ ഹ്യുണ്ടായി ഇപ്പോള്‍ പുതിയൊരു പദ്ധതിക്കുകൂടി തുടക്കമിട്ടു. ഹ്യുണ്ടായി മൊബിലിറ്റി മെമ്പര്‍ഷിപ്പ് എന്നൊരു പദ്ധതിക്കാണ് ബ്രാന്‍ഡ് തുടക്കം കുറിച്ചിരിക്കുന്നത്. ഇതോടെ കാര്‍ ഉടമകള്‍ക്ക് നല്‍കുന്ന ഡിജിറ്റല്‍ സേവനങ്ങളുടെ നിര ബ്രാന്‍ഡ് വിപുലീകരിച്ചു.

MOST READ: നാളിതുവരെ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ചില മികച്ച വാഹനങ്ങൾ

ഉപഭോക്താക്കള്‍ക്കായി മൊബിലിറ്റി മെബര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

ഉപഭോക്താക്കളുടെ കാറിനും കാര്‍ ഇതര ആവശ്യങ്ങള്‍ക്കുമായി എക്സ്‌ക്ലൂസീവ് ആനുകൂല്യങ്ങള്‍ നല്‍കുന്ന ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് കമ്പനി പറയുന്നു. ഈ സേവനത്തിന്റെ ഭാഗമായി, നിര്‍മ്മാതാക്കള്‍ നിരവധി കമ്പനികളുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു.

ഉപഭോക്താക്കള്‍ക്കായി മൊബിലിറ്റി മെബര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

ഈ പദ്ധതിക്ക് മെമ്പര്‍ഷിപ്പ് ഫീസില്ല, നിലവില്‍ 20 വ്യത്യസ്ത പങ്കാളികളുണ്ട്. കോര്‍, മൊബിലിറ്റി, ലൈഫ്‌സൈറ്റല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി ഹ്യുണ്ടായ് മൊബിലിറ്റി മെമ്പര്‍ഷിപ്പ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.

MOST READ: പരീക്ഷണയോട്ടം നടത്തി ടാറ്റ ആള്‍ട്രോസ് ടര്‍ബോ പതിപ്പ്; അവതരണം ഉടന്‍

ഉപഭോക്താക്കള്‍ക്കായി മൊബിലിറ്റി മെബര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

വാഹന ആക്സസറികള്‍, ഇന്ധനം, ലൂബ്രിക്കന്റുകള്‍, ടയറുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കോര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഹ്യുണ്ടായി MOBIS, ഷെല്‍, ജെകെ ടയര്‍ എന്നിവയുമായി സഹകരിച്ചാണ് ഈ ഓഫറുകള്‍ നല്‍കുന്നത്.

ഉപഭോക്താക്കള്‍ക്കായി മൊബിലിറ്റി മെബര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

വാഹനം വാടകയ്ക്ക് കൊടുക്കല്‍, സബ്സ്‌ക്രിപ്ഷന്‍, റൈഡ്-ഹെയ്ലിംഗ്, ചീഫര്‍ സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഹ്യുണ്ടായി മൊബിലിറ്റി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയാണ്. ഇവയ്ക്കായി, റെവ്, സൂംകാര്‍, ഡ്രൈവ് യു, സവാരി, ഏവിസ് തുടങ്ങിയ കമ്പനികളുമായി സഹകരിച്ചാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

MOST READ: മോഡലുകള്‍ക്ക് വന്‍ ഓഫറുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച് മഹീന്ദ്ര

ഉപഭോക്താക്കള്‍ക്കായി മൊബിലിറ്റി മെബര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

അവസാനമായി, ലൈഫ്‌സൈറ്റല്‍ വിഭാഗത്തില്‍ വരുന്നത് ഗാന, Zee5, വേദാന്തു, സ്റ്റെര്‍ലിംഗ്, 1 എംജി, ഈസിഡിനര്‍, ചായോസ്, ഒയോ, ലെന്‍സ്‌കാര്‍ട്ട്, പോര്‍ട്രോണിക്സ്, ഹൗസ്ജോയ്, ഫിറ്റേണിറ്റി തുടങ്ങിയ കമ്പനികളുമായി നിര്‍മ്മാതാക്കള്‍ സഹകരിച്ചുള്ള സേവനങ്ങളാണ്.

ഉപഭോക്താക്കള്‍ക്കായി മൊബിലിറ്റി മെബര്‍ഷിപ്പ് പദ്ധതിയുമായി ഹ്യുണ്ടായി

ഹ്യൂണ്ടായിയുടെ 'ഫ്യൂച്ചര്‍ റെഡി' ബിസിനസ് സ്ട്രാറ്റജിയുടെ കരുത്ത് വര്‍ധിപ്പിച്ച്, സമാനതകളില്ലാത്ത ഉടമസ്ഥാവകാശത്തിനും ജീവിതശൈലി അനുഭവത്തിനുമായിട്ടാണ് ഹ്യുണ്ടായി മൊബിലിറ്റി മെബര്‍ഷിപ്പ് എന്ന എക്‌സ്‌ക്ലൂസീവ് പ്രോഗ്രാം ഞങ്ങള്‍ അവതരിപ്പിക്കുന്നതെന്ന് ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് എംഡിയും സിഇഒയുമായ എസ്.എസ് കിം പറഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Launches The All-New Mobility Membership For Its Customers In India. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X