Just In
- 1 hr ago സിട്രണിൻ്റെ ബ്രാൻഡ് അംബാസിഡറായി 'തല', ഇനി ഹെലികോപ്ടർ ഷോട്ടടിക്കാൻ സിട്രൺ
- 11 hrs ago കേരളത്തിൽ കിട്ടിയില്ലെങ്കിൽ തമിഴ്നാട്ടിലോട്ട് പോകണ്ട, തമിഴ്നാട് എംവിഡി കട്ട കലിപ്പിലാണ്
- 14 hrs ago 160 കി.മീ. റേഞ്ചുള്ള ഇവിയുടെ ഏത് വേരിയന്റ് വാങ്ങുമെന്ന കൺഫ്യൂഷനോ? ഇതൊന്ന് വായിച്ചാൽ അതെല്ലാം മാറും
- 15 hrs ago കപ്പിത്താൻ എന്ന സ്വപ്നം പൂവണിഞ്ഞു; ആഡംബര നൗകയ്ക്കായി മാധവൻ മുടക്കിയത് കോടികൾ
Don't Miss
- News വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ? ഇനി ഒരു ഫോൺ മാത്രം മതി ഇക്കാര്യം അറിയാൻ, ചെയ്യേണ്ടത് ഇങ്ങനെ
- Finance 28 രൂപ ലാഭവിഹിതം പ്രഖ്യാപിച്ച് ഐടി കമ്പനി, ഓഹരി വാങ്ങാൻ ബ്രോക്കറേജ് ശുപാർശ, കൂടെക്കൂട്ടുന്നോ..?
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
- Technology ഐഫോൺ 16 കണ്ട് ഞെട്ടാൻ റെഡിയായിക്കോ! എഐക്കായി ഫോണുകളുടെ തലവര മാറ്റുന്ന നീക്കവുമായി ആപ്പിൾ
- Lifestyle ഉണക്കമുന്തിരിയും തൈരും ദിനവും ആരോഗ്യവും ആയുസ്സും നല്കും
- Movies 'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
- Sports IPL 2024: മുംബൈ 3ന് 20, എന്തുകൊണ്ട് ഹാര്ദിക് നേരത്തെ ബാറ്റ് ചെയ്തില്ല? തുറന്നടിച്ച് ഇര്ഫാന്
ഓഗസ്റ്റിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് ആകർഷകമായ ഡിസ്കൗണ്ടുകളോടെ ഹ്യുണ്ടായി
ഹ്യുണ്ടായി ഇന്ത്യ ഡീലർമാർ 2020 ഓഗസ്റ്റിൽ തങ്ങളുടെ ഉൽപന്ന ശ്രേണിയിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
ഈ ആനുകൂല്യങ്ങൾ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയുടെ രൂപത്തിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
ഹ്യുണ്ടായി ഗ്രാൻഡ് i10 -ക്ക് 40,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് 15,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ട് 5,000 രൂപ എന്നിവ ചേർത്ത് 60,000 രൂപയുടെ ആനുകൂല്യങ്ങൾ ലഭിക്കും.
MOST READ: പ്രൊഡക്ഷൻ പതിപ്പ് തയാർ, HBX മൈക്രോ എസ്യുവിയുടെ പുതിയ സ്പൈ ചിത്രങ്ങൾ പുറത്ത്
15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 15,000 രൂപ എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്കൗണ്ട് 5,000 രൂപ എന്നിവയാണ് സാൻട്രോയുടെ എറ വേരിയന്റിന് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്.
എൻട്രി ലെവൽ ഹാച്ച്ബാക്കിന്റെ മാഗ്ന, സ്പോർട്സ്, അസ്ത വേരിയന്റുകൾക്ക് 10,000 രൂപ വീതം അധിക കിഴിവോടെ ലഭ്യമാണ്.
ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസിലെ കിഴിവുകളിൽ 10,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 10,000 രൂപ എക്സ്ചേഞ്ച് ബോണസ്, 5,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു.
15,000 രൂപ എക്സ്ചേഞ്ച് ബോണസും 5,000 രൂപ കോർപ്പറേറ്റ് കിഴിവുമായി നിയോസ് ഹാച്ച്ബാക്ക് അടിസ്ഥാനമാക്കിയുള്ള ഓറ സെഡാൻ ലഭ്യമാണ്.
MOST READ: S 1000 RR സൂപ്പർസ്പോർട്ടിനെയും പരിഷ്ക്കരിച്ച് ബിഎംഡബ്ല്യു, കൂട്ടിന് പുത്തൻ നിറങ്ങളും
ഹ്യുണ്ടായി എലൈറ്റ് i20 -യുടെ സ്പോർട്സ്, അസ്ത വേരിയന്റുകൾക്ക് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ് 15,000 രൂപ, കോർപ്പറേറ്റ് ഡിസ്കൗണ്ട് 5,000 രൂപ വീതം വാഗ്ദാനം ചെയ്യുന്നു.
എലാൻട്രയിലെ കിഴിവുകൾ 30,000 രൂപ എക്സ്ചേഞ്ച് ബോണസായി മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. വെന്യു, വെർണ, ക്രെറ്റ, ട്യൂസോൺ, കോന ഇവി എന്നിവയ്ക്ക് കമ്പനി ഓഫറുകളൊന്നും നൽകുന്നില്ല.