പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി കഴിഞ്ഞ ദിവസമാണ് മൂന്നാം തലമുറ i20-യെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഏറെ പ്രതീക്ഷയോടെയാണ് വാഹനലോകം മോഡലിന്റെ അരങ്ങേറ്റത്തിനായി കാത്തിരുന്നതും.

പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ രാജ്യത്ത് മികച്ച സ്വീകാര്യത നേടിയ മോഡലുകൂടിയാണ് i20. പുതിയ പതപ്പിലും പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളുള്ള നിരവധി വേരിയന്റുകളില്‍ ലഭ്യമാണ്. നിലവില്‍ മാഗ്‌ന, സ്പോര്‍ട്സ്, അസ്ത, അസ്ത (O) എന്നീ നാല് വേരിയന്റുകളിലാണ് പ്രീമിയം ഹാച്ച്ബാക്ക് വിപണിയില്‍ എത്തുന്നത്.

പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

6.79 ലക്ഷം രൂപയുടെ പ്രാരംഭ വിലയോടെയാണ് പുതിയ i20 ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ഉയര്‍ന്ന പതിപ്പിന് 11.17 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മോഡലിന്‍ ഒരു എന്‍ട്രിലെവല്‍ പതിപ്പ് ഹ്യുണ്ടായി അവതരിപ്പിച്ചേക്കും.

MOST READ: അഞ്ഞൂറ് കഴിഞ്ഞ് ഇനി ആയിരത്തിലേക്ക്; ഥാറിന്റെ 1,000 യൂണിറ്റുകളുടെ മെഗാ ഡെലിവറിയുമായി മഹീന്ദ്ര

പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

'എറ' എന്ന പുതിയ ബേസ്-സ്‌പെക്ക് വേരിയന്റ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് വ്യക്തമാക്കുന്ന ഏതാനും ആര്‍ടിഒ രേഖകള്‍ പുറത്തുവരുകയും ചെയ്തു. അതേസമയം ഹ്യുണ്ടായി ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല.

പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

ബ്രാന്‍ഡ് നിരയിലെ മറ്റ് മോഡലുകളില്‍ എറ പ്രാരംഭ പതിപ്പായതുകൊണ്ട് അധികം വൈകാതെ പ്രീമിയം ഹാച്ച്ബാക്കിലും ഈ പതിപ്പിനെ നിര്‍മ്മാതാകള്‍ സമ്മാനിച്ചേക്കും.

MOST READ: സിവിക്കിനും പുതുമോഡൽ ഒരുങ്ങുന്നു; ടീസർ വീഡിയോ പങ്കുവെച്ച് ഹോണ്ട

പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

നിലവിലെ പ്രാരംഭ പതിപ്പായ മാഗ്‌ന മോഡലിന്, ഹാലോജന്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകളുള്ള ഫോഗ് ലാമ്പുകള്‍, Z ആകൃതിയിലുള്ള ഹാലോജന്‍ ടെയില്‍ ലാമ്പുകള്‍, കവറുകളുള്ള 15 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, മൈക്രോ ആന്റിന തുടങ്ങിയ ബാഹ്യ സവിശേഷതകള്‍ ഉള്‍പ്പെടുന്നു.

പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

അകത്ത്, ഫാബ്രിക് അപ്‌ഹോള്‍സ്റ്ററി, സണ്‍ഗ്ലാസ് ഹോള്‍ഡര്‍, MID ഇല്ലാതെ സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും ലഭിക്കുന്നു. മാഗ്‌ന വേരിയന്റിന് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ലഭ്യമല്ല.

MOST READ: കിടിലന്‍ ലുക്കും, കൈനിറയെ ഫീച്ചറുകളും; പുതുതലമുറ ഹ്യുണ്ടായി i20 ആദ്യ ഡ്രൈവ് റിവ്യൂ

പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

പകരം, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള 2-DIN ഇന്‍ഡഗ്രേറ്റഡ് ഓഡിയോ സിസ്റ്റം അവതരിപ്പിക്കുന്നു. റിയര്‍ എസി വെന്റുകളുള്ള മാനുവല്‍ എയര്‍ കണ്ടീഷനിംഗ് നിയന്ത്രണങ്ങളും മാഗ്ന വേരിയന്റില്‍ ഉണ്ട്.

പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

സുരക്ഷ ഫീച്ചറുകള്‍ പരിശോധിക്കുകയാണെങ്കില്‍, ഡ്യുവല്‍-ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ഡേ ആന്‍ഡ് നൈറ്റ് റിയര്‍വ്യൂ മിറര്‍, ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനറുകള്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ കമ്പനി വാഗ്ദാനം ചെയ്യുന്നു.

MOST READ: നിസാൻ മാഗ്നൈറ്റിന്റെ ബുക്കിംഗ് അനൗദ്യോഗികമായി ആരംഭിച്ച് ഡീലർഷിപ്പുകൾ

പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

അതേസമയം ISOFIX ചൈല്‍ഡ് സീറ്റ് ആങ്കര്‍മാറുകള്‍ മാഗ്‌ന പതിപ്പ് വാഗ്ദാനം ചെയ്യുന്നില്ല. നിലവിലെ പ്രാരംഭ പതിപ്പില്‍ പരമാവധി ഫീച്ചറുകളാണ് ബ്രാന്‍ഡ് നല്‍കുന്നത്. എന്നാല്‍ പുതിയ പതിപ്പ് അവതരിപ്പിക്കുകയാണെങ്കില്‍ ഇതിലും കുറച്ച് ഫീച്ചറുകള്‍ മാത്രമാകും ഹ്യുണ്ടായി നല്‍കുക.

പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

സ്റ്റാന്‍ഡേര്‍ഡായി മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ക്കൊപ്പം മാഗ്‌ന വേരിയന്റ് വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഒരൊറ്റ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷന്‍ ഉപയോഗിച്ച് എറ വേരിയന്റെ വാഗ്ദാനം ചെയ്യാം.

പുതുതലമുറ i20-യില്‍ എന്‍ട്രി ലെവല്‍ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി ഹ്യുണ്ടായി

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പരമാവധി 82 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ സ്റ്റാന്‍ഡേര്‍ഡായി അഞ്ച് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു.

Source: Zigwheels

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Planning To Introduce Entry Level Trim For New-Gen i20. Read in Malayalam.
Story first published: Friday, November 13, 2020, 16:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X