പുതിയ രണ്ട് എസ്‌യുവികളുമായി കളംനിറയാൻ ഹ്യുണ്ടായി തയാറെടുക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി പുതിയ മോഡലുകളെ ഇന്ത്യൻ വിപണിയിലേക്ക് പരിചയപ്പെടുത്താൻ പദ്ധതിയിടുകയാണ്.

പുതിയ രണ്ട് എസ്‌യുവികളുമായി കളംനിറയാൻ ഹ്യുണ്ടായി തയാറെടുക്കുന്നു

ഇന്ത്യൻ ഉപഭോക്താക്കൾക്ക് എസ്‌യുവികളോട് വർധിച്ചു വരുന്ന പ്രിയം കണക്കിലെടുത്ത് രണ്ട് പുതിയ എസ്‌യുവി മോഡലുകളാണ് ഹ്യുണ്ടായി നിരയിൽ നിന്നും അടുത്തതായി ആഭ്യന്തര വിപണിയിൽ എത്തുക. രണ്ട് മോഡലുകളും അടുത്ത വർഷത്തോടെ വിപണിയിൽ ഇടംപിടിക്കുമെന്നാണ് അഭ്യൂഹം.

പുതിയ രണ്ട് എസ്‌യുവികളുമായി കളംനിറയാൻ ഹ്യുണ്ടായി തയാറെടുക്കുന്നു

രണ്ട് പുതിയ കാറുകളുടെ വരവോടെ അടുത്ത വർഷം ഹ്യുണ്ടായി തങ്ങളുടെ എസ്‌യുവി ലൈനപ്പ് ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലെ അഞ്ച് സീറ്റർ മോഡലുകളുടെ മൂന്ന്-വരി പതിപ്പുകൾ ഒരു ട്രെൻഡായി മാറുകയാണ് ഇപ്പോൾ.

MOST READ: കോമ്പസിന്റെ തെരഞ്ഞെടുത്ത വകഭേദങ്ങളില്‍ വന്‍ ഓഫറുകളുമായി ജീപ്പ്

പുതിയ രണ്ട് എസ്‌യുവികളുമായി കളംനിറയാൻ ഹ്യുണ്ടായി തയാറെടുക്കുന്നു

അതിന് ഉദാഹരണമാണ് എം‌ജി ഹെക്ടർ പ്ലസും വരാനിരിക്കുന്ന ടാറ്റ ഹാരിയർ അധിഷ്ഠിത ഗ്രാവിറ്റാസും. പുതിയ ആറ് സീറ്റർ മോഡലിനെ ടാറ്റ ഈ വർഷം അവസാനത്തോടെ വിൽ‌പനയ്‌ക്കെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ രണ്ട് എസ്‌യുവികളുമായി കളംനിറയാൻ ഹ്യുണ്ടായി തയാറെടുക്കുന്നു

ഈ വിഭാഗത്തിലേക്ക് കണ്ണുവെച്ചിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റയുടെ ആറ് സീറ്റർ പതിപ്പിനെ അടുത്ത വർഷം ആദ്യം വിൽപ്പനയ്ക്ക് എത്തിക്കും. ഈ എസ്‌യുവിയുടെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനിയിപ്പോൾ.

MOST READ: എല്ലാം സജ്ജമായി; കിയ സോനെറ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തിതുടങ്ങി

പുതിയ രണ്ട് എസ്‌യുവികളുമായി കളംനിറയാൻ ഹ്യുണ്ടായി തയാറെടുക്കുന്നു

ബി-പില്ലർ വരെ ക്രെറ്റയുടെ രൂപകൽപ്പന നിലനിർത്തുകയും അതിനു പിന്നിൽ മൂന്നാം നിര സീറ്റുകൾ ഉൾക്കൊള്ളുന്നതിനായി ഘടനാപരമായ മാറ്റങ്ങളും പുനർരൂപകൽപ്പന ചെയ്ത പിൻഭാഗവും ഹ്യുണ്ടായി ചേർക്കാനാണ് സാധ്യത.

പുതിയ രണ്ട് എസ്‌യുവികളുമായി കളംനിറയാൻ ഹ്യുണ്ടായി തയാറെടുക്കുന്നു

പുതിയ ഇന്റീരിയർ ബിറ്റുകൾ ചേർക്കുന്നതൊഴിച്ചാൽ അഞ്ച് സീറ്റർ ക്രെറ്റയുടെ അതേ അകത്തളമാകും ഇതിലും ബ്രാൻഡ് വാഗ്‌ദാനം ചെയ്യുക. രണ്ടാമത്തെ അവതരണമായി പാലിസേഡ് ഫ്ലാഗ്ഷിപ്പ് എസ്‌യുവി ഇന്ത്യയിൽ ആരംഭിക്കാനുള്ള സാധ്യതകളും ഹ്യുണ്ടായി വിലയിരുത്തി വരികയാണ്.

MOST READ: എസ്‌യുവി ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ കമ്മ്യൂണിറ്റി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ടാറ്റ

പുതിയ രണ്ട് എസ്‌യുവികളുമായി കളംനിറയാൻ ഹ്യുണ്ടായി തയാറെടുക്കുന്നു

ആഗോള നിരയിലെ കമ്പനിയുടെ മുൻനിര എസ്‌യുവിയെ CBU റൂട്ട് വഴിയാകും രാജ്യത്ത് എത്തിക്കുക. ഇറക്കുമതി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതിന്റെ ഭാഗമായി ഒരു പ്രത്യേക വാഹനത്തിന്റെ 2,500 യൂണിറ്റുകൾ പ്രതിവർഷം ഹോമോലോഗേഷൻ ഇല്ലാതെ ഇവിടെ വിൽക്കാൻ കമ്പനികൾക്ക് കഴിയും.

പുതിയ രണ്ട് എസ്‌യുവികളുമായി കളംനിറയാൻ ഹ്യുണ്ടായി തയാറെടുക്കുന്നു

3.8 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് പാലിസേഡിന്റെ ഹൃദയം. ഇത് 295 bhp കരുത്തും 355 Nm torque ഉം വികസിപ്പിക്കാൻ ശേഷിയുള്ളതാണ്, കൂടാതെ 2.2 ലിറ്റർ ഡീസൽ യൂണിറ്റും അന്താരാഷ്ട്ര വിപണികളിൽ എസ്‌യുവിയിൽ ഹ്യുണ്ടായി ലഭ്യമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Planning To Launch Two New SUVs In India Soon. Read in Malayalam
Story first published: Friday, August 28, 2020, 11:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X