ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌‌യുവിടെ നിർമാണം ഇന്തോനേഷ്യയിൽ

ജനപ്രിയ എസ്‌യുവിയായ ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പിന്റെ അണിയറയിലാണ് ഹ്യുണ്ടായി. അടുത്ത വർഷത്തോടെ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന മോഡലിന്റെ പരീക്ഷണയോട്ട ഘട്ടത്തിലാണ് കമ്പനിയിപ്പോൾ.

ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌‌യുവിടെ നിർമാണം ഇന്തോനേഷ്യയിൽ

അൽകാസർ എന്നറിയപ്പെടുന്ന ഈ ഏഴ് സീറ്റർ എസ്‌യുവി ശരിക്കും ക്രെറ്റയുടെ ലോംഗ്‌വീൽ ബേസ് പതിപ്പാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം അൽകാസറിനെ ഇന്തോനേഷ്യയിൽ നിർമിക്കാനാണ് ഹ്യുണ്ടായി പദ്ധതിയിടുന്നത്.

ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌‌യുവിടെ നിർമാണം ഇന്തോനേഷ്യയിൽ

ഇത് കയറ്റുമതി വിപണികൾക്കായും നിർമിക്കുന്നതിനോടൊപ്പം തെരഞ്ഞെടുത്ത ദക്ഷിണേഷ്യൻ വിപണികളിലും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഏഴ് സീറ്റർ പതിപ്പ് ഫിലിപ്പൈൻസിൽ അവതരിപ്പിക്കില്ലെന്നും സൂചനയുണ്ട്.

MOST READ: 10 മാസത്തില്‍ നെക്‌സോണ്‍ ഇലക്ട്രിക്കിന്റെ 2,000 യൂണിറ്റ് നിരത്തിലെത്തിച്ച് ടാറ്റ

ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌‌യുവിടെ നിർമാണം ഇന്തോനേഷ്യയിൽ

നിലവിൽ ഏഷ്യയിൽ ഇന്ത്യയിലും ചൈനയിലുമാണ് ഹ്യുണ്ടായി ക്രെറ്റ ഉത്പാദിപ്പിക്കുന്നത്. പുതിയ നീക്കത്തോടെ ഈ എസ്‌യുവി നിർമിക്കുന്ന മൂന്നാമത്തെ വിപണിയായി ഇന്തോനേഷ്യ മാറും. ദക്ഷിണ കൊറിയൻ ബ്രാൻഡ് 2021 ന്റെ രണ്ടാം പകുതിയിൽ ക്രെറ്റ ഏഴ് സീറ്റർ പുറത്തിറക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌‌യുവിടെ നിർമാണം ഇന്തോനേഷ്യയിൽ

വരാനിരിക്കുന്ന മോഡലിൽ മൂന്നാം നിര സീറ്റുകൾ ഉൾക്കൊള്ളാൻ ദൈർഘ്യമേറിയ വീൽബേസ് ഉണ്ടായിരിക്കും. എസ്‌യുവിയുടെ ദൈർഘ്യമേറിയ പതിപ്പ് എം‌ജി ഹെക്ടർ പ്ലസ്, ടാറ്റ ഗ്രാവിറ്റാസ്, മഹീന്ദ്ര സ്കോർപിയോ എന്നിവയുമായി നേരിട്ട് മാറ്റുരയ്ക്കും.

MOST READ: വർഷാവസാനം മോഡലുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടുമായി ഹോണ്ട

ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌‌യുവിടെ നിർമാണം ഇന്തോനേഷ്യയിൽ

സ്റ്റാൻഡേർഡ് മോഡലിൽ നിന്ന് വേർതിരിച്ചറിയാൻ കമ്പനി കാര്യമായ ഡിസൈൻ മാറ്റങ്ങളും അൽകാസറിൽ വരുത്തും. പുതിയ ക്രോം-സ്റ്റഡഡ് റേഡിയേറ്റർ ഗ്രിൽ, പുതിയ ബമ്പർ, പുതുക്കിയ ഹെഡ്‌ലാമ്പ് സജ്ജീകരണം എന്നിവയും മോഡലിന്റെ വ്യത്യസ്‌തതകളാകും. മുൻവശത്ത് പാർക്കിംഗ് സെൻസറുകളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യും.

ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌‌യുവിടെ നിർമാണം ഇന്തോനേഷ്യയിൽ

എസ്‌യുവിയുടെ വശക്കാഴ്ച്ചയിൽ പുതുരൂപം നൽകാൻ പുതിയ 17 ഇഞ്ച് അലോയ് വീലുകൾ, വലിയ ഓവർഹാംഗ്, സിൽവർ കളർ സിൽ, ഫ്ലാറ്റർ മേൽക്കൂര, മെലിഞ്ഞ സി-പില്ലർ എന്നിവയുടെ രൂപത്തിലും മാറ്റങ്ങൾ ഉണ്ടാകും. ആറ് സീറ്റർ പതിപ്പിനായി ക്യാപ്റ്റൻ സീറ്റുകളും അൽകാസറിൽ തെരഞ്ഞെടുക്കാൻ സാധിച്ചേക്കും.

MOST READ: പരീക്ഷണയോട്ടം നടത്തി സ്‌കോഡ വിഷന്‍ ഇന്‍ എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌‌യുവിടെ നിർമാണം ഇന്തോനേഷ്യയിൽ

വലിയ ബൂട്ട് ഇടം നൽകുന്നതിന് വഴക്കമുള്ള സീറ്റുകളും ഇതിന് ലഭിക്കും. 1.4 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളായിരിക്കും വാഹനത്തിൽ ഇടംപിടിക്കുക.

ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌‌യുവിടെ നിർമാണം ഇന്തോനേഷ്യയിൽ

അതിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളും ഹ്യുണ്ടായി വാഗ്ദാനം ചെയ്യും. പുതിയ അൽകാസർ ഏഴ് സീറ്റർ എസ്‌യുവിക്ക് ഏകദേശം 13 ലക്ഷം മുതൽ 18.5 ലക്ഷം രൂപ വരെ വിലവരും.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Planning To Produce Creta 7-Seater SUV In Indonesia. Read in Malayalam
Story first published: Friday, December 4, 2020, 12:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X