നിര്‍ത്തിവെച്ച പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

ലോക്ക്ഡൗണിന്റെ ഭാഗമായി താത്കാലികമായി നിര്‍ത്തിവെച്ച പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ചെന്നൈയിലെ ഫക്ടറിയാണ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്.

നിര്‍ത്തിവെച്ച് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

റിപ്പോര്‍ട്ട് അനുസരിച്ച് മെയ് 6 മുതല്‍ ഫക്ടറിയിലെ പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി. ലോക്ക്ഡൗണിന്റെ ഭാഗമായി മാര്‍ച്ച് 22 മുതല്‍ ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍ കമ്പനി അവസാനിപ്പിച്ചിരുന്നു.

നിര്‍ത്തിവെച്ച് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

മൂന്നാം ഘട്ടമായി ലോക്ക്ഡൗണ്‍ മെയ് 17 വരെ നീട്ടിയിട്ടുണ്ടെങ്കിലും ചില മേഖലയില്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഈ മേഖലയിലും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൗണിന്റെ ഭാഗമായി വലിയ പ്രതിസന്ധിയാണ് വാഹന വിപണിയില്‍ ഉണ്ടായിരിക്കുന്നതും.

MOST READ: എംപിവി ശ്രേണിയിലെ ആഢംബര മോഡലുകളെ പരിചയപ്പെടാം

നിര്‍ത്തിവെച്ച് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാകും പ്ലാന്റ് തുറക്കുക. ജീവനക്കാര്‍ക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ടെന്നും, സമൂഹിക അകലം പാലിച്ചായിരിക്കും പ്രവര്‍ത്തനങ്ങളെന്നും കമ്പനി അറിയിച്ചു.

നിര്‍ത്തിവെച്ച് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

കൊറോണ വൈറസിനെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തില്‍ ഹ്യുണ്ടായിയും സജീവമായി രംഗത്തുണ്ട്. നിരവധി സഹായങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

MOST READ: നിസാൻ നിരയിൽ നിന്നും വിടപറഞ്ഞ് ടെറാനോ എസ്‌യുവി

നിര്‍ത്തിവെച്ച് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

വൈറസ് ബാധ അതിവേഗം പരിശോധിച്ച് സ്ഥിരീകരിക്കാന്‍ സാധിക്കുന്ന അഡ്വാന്‍സ് ഡയഗ്നോസ്റ്റിക് ടെസ്റ്റിങ്ങ് കിറ്റുകള്‍ ദക്ഷിണ കൊറിയയില്‍ നിന്നും കമ്പനി എത്തിച്ച് നല്‍കിയിരുന്നു.

നിര്‍ത്തിവെച്ച് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന് (ICMR) കൈമാറിയതായി ഹ്യൂണ്ടായി മോട്ടോര്‍ ഇന്ത്യ അറിയിച്ചു. ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ സിഎസ്ആര്‍ (CSR) പദ്ധതി മുഖേനയാണ് ദക്ഷിണ കൊറിയയില്‍ നിന്ന് ടെസ്റ്റിങ്ങ് കിറ്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്.

MOST READ: ആള്‍ട്രോസ് ടര്‍ബോ പതിപ്പിനെ ഉടന്‍ അവതരിപ്പിക്കുമെന്ന് ടാറ്റ

നിര്‍ത്തിവെച്ച് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

4 കോടി രൂപയുടെ ഈ ടെസ്റ്റിങ് കിറ്റുകള്‍ 25,000 അധികം ആളുകള്‍ ഇതിന്റെ ഗുണഭോക്താക്കളാകുമെന്നാണ് ഹ്യുണ്ടായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഈ കിറ്റുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

നിര്‍ത്തിവെച്ച് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

അതുപോലെ തന്നെ കൊവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി രൂപീകരിച്ച പിഎം കെയേഴ്സിലേക്ക് ഏഴ് കോടി രൂപയുടെ ധനസഹായവും കമ്പനി പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് പുറുമെ, തമിഴ്നാട് സര്‍ക്കാരിന്റെ സഹായനിധിയിലേക്ക് ഹ്യുണ്ടായി അഞ്ച് കോടി രൂപ സംഭവാന നല്‍കിയിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai to reopen Chennai factory from May 6. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X