റെക്കോർഡിട്ട് ഹ്യുണ്ടായി; ഒക്ടോബറിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിർമാണ കമ്പനിയായ ഹ്യുണ്ടായി ഒക്ടോബർ മാസത്തെ വിൽപ്പന കണക്കുകൾ പ്രഖ്യാപിച്ചു. ഇതുവരെ ആഭ്യന്തര തലത്തിൽ കമ്പനിക്ക് ലഭിച്ച ഏറ്റവും വലിയ പ്രതിമാസ വിൽപ്പന കണക്കാണ് ഇത്തവണയുണ്ടായിരിക്കുന്നത്.

റെക്കോർഡിട്ട് ഹ്യുണ്ടായി; ഒക്ടോബറിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

ഇന്ത്യൻ വിപണിയിൽ 56,606 യൂണിറ്റുകളാണ് ഹ്യുണ്ടായി നിരത്തിലെത്തിച്ചത്. അതോടൊപ്പം ഇന്ത്യയിൽ നിന്ന് 12,230 യൂണിറ്റുകൾ കയറ്റുമതി ചെയ്യുകയും ചെയ്‌തു. അങ്ങനെ മൊത്തം ഒക്ടോബറിൽ 68,835 യൂണിറ്റാണ് ആഭ്യന്തര വിപണിയിലെ വിൽപ്പന.

റെക്കോർഡിട്ട് ഹ്യുണ്ടായി; ഒക്ടോബറിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

മുമ്പ് സൂചിപ്പിച്ച പോലെ തന്നെ ഹ്യുണ്ടായിയുടെ ചരിത്രത്തിൽ രാജ്യത്ത് നിന്ന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയാണ് ഇത്തവണ ബ്രാൻഡ് കൈയ്യെത്തി പിടിച്ചിരിക്കുന്നത്. ഇതിനുമുമ്പ് 2018 ഒക്ടോബറിലെ 52,001 യൂണിറ്റായിരുന്നു കമ്പനിയുടെ മികച്ച നേട്ടം.

MOST READ: രാജ്യത്തെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

റെക്കോർഡിട്ട് ഹ്യുണ്ടായി; ഒക്ടോബറിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

ഇത് 2019 ഒക്ടോബറിനെ അപേക്ഷിച്ച് വിൽപ്പനയിൽ 13.2 ശതമാനത്തിന്റെ വളർച്ചയെയും സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഇതേ സമയം കമ്പനി മൊത്തം 50,010 യൂണിറ്റുകൾ വിറ്റു. എന്നാൽ കയറ്റുമതിയിൽ 10.1 ശതമാനം ഇടിവുണ്ടായത് ശ്രദ്ധേയമാണ്.

റെക്കോർഡിട്ട് ഹ്യുണ്ടായി; ഒക്ടോബറിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

ഉത്സവ സീസണിൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി എല്ലാ മോഡലുകളിലും ആകർഷകമായ ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിരുന്നു. എങ്കിലും പുതിയ ക്രെറ്റ എസ്‌യുവിക്ക് ലഭിക്കുന്ന വൻ സ്വീകാര്യതയാണ് ഈ പുതിയ നേട്ടത്തിലേക്ക് ഹ്യുണ്ടായിയെ നയിച്ചത്.

MOST READ: ആൾട്രോസിന് പുതിയ മിഡ്-സ്പെക്ക് XM+ വേരിയൻറ് അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

റെക്കോർഡിട്ട് ഹ്യുണ്ടായി; ഒക്ടോബറിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

പുതുതലമുറ i20 പുറത്തിറങ്ങാനിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വരും മാസങ്ങളിൽ ഹ്യുണ്ടായി ഉയർന്ന വിൽപ്പന നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. അടിമുടി മാറ്റങ്ങളുമായി എത്തുന്ന വാഹനത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതു മുതൽ കാറിന്റെ അരങ്ങേറ്റത്തിനായി വാഹന പ്രേമികൾ കാത്തിരിക്കുകയാണ്.

റെക്കോർഡിട്ട് ഹ്യുണ്ടായി; ഒക്ടോബറിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയ്‌ക്കെതിരേ മത്സരിക്കുന്ന i20 ന് മികച്ച രീതിയിൽ നവീകരിച്ച ബാഹ്യഭാഗവും ഉയർന്ന ഇന്റീരിയർ സവിശേഷതകളുള്ള ഒരു പുതിയ ഇന്റീരിയറും ലഭിക്കും. കൂടാതെ വെന്യുവിലുള്ള അചതേ മൂന്ന് എഞ്ചിൻ ഓപ്ഷനുകളും വാഹനം കടമെടുത്തേക്കും.

MOST READ: 'ഓഫ്-റോഡിംഗ് തമ്പുരാൻ' വില്ലിസിന് പുതിയ ഗ്ലാഡിയേറ്റർ വേരിയന്റുമായി ജീപ്പ്

റെക്കോർഡിട്ട് ഹ്യുണ്ടായി; ഒക്ടോബറിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗും ഹ്യുണ്ടായി ആരംഭിച്ചിട്ടുണ്ട്. താൽപര്യമുള്ള ഉപഭോക്താക്കൾക്ക് 21,000 രൂപ ടോക്കൺ തുകയായി നൽകി 2020 ഹ്യുണ്ടായി i20 ഓൺലൈനായോ ഡീലർഷിപ്പികളിലൂടെയോ ബുക്ക് ചെയ്യാൻ സാധിക്കും.

റെക്കോർഡിട്ട് ഹ്യുണ്ടായി; ഒക്ടോബറിൽ ലഭിച്ചത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിൽപ്പന

മാഗ്ന, സ്‌പോർട്‌സ്, ആസ്‌ത, ആസ്‌ത (O) എന്നിങ്ങനെ നാല് വേരിയന്റുകളിൽ പ്രീമിയം ഹാച്ച്ബാക്ക് വാഗ്‌ദാനം ചെയ്യും. അതുപോലെ പോളാർ വൈറ്റ്, ടൈഫൂൺ സിൽവർ, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാർറി നൈറ്റ്, മെറ്റാലിക് കോപ്പർ, പോളാർ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ്, ഫിയറി റെഡ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവ ഉൾപ്പെടുന്ന എട്ട് നിറങ്ങളിലും i20 തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Records Highest Ever Monthly Sales In 2020 October. Read in Malayalam
Story first published: Monday, November 2, 2020, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X