പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ കിരീടം തിരിച്ചുപിടിക്കാൻ ഹ്യുണ്ടായി പുതിയ മൂന്നാംതലമുറ i20 വിപണിയിൽ അവതരിപ്പിച്ചു. താരതമ്യേന മത്സരാധിഷ്ഠിതമായ വിലയുമായി എത്തിയ ആവർത്തനം വിപണിയിൽ തരംഗം ഉണ്ടാക്കുമെന്നാണ് വിശ്വാസം.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ മാരുതി ബലേനോ, ടാറ്റ ആൾട്രോസ് ഹോണ്ട ജാസ്, ഫോക്‌സ്‌വാഗൺ പോളോ തുടങ്ങിയ വമ്പൻമാരുമായി മത്സരിക്കുന്ന പുതുതലമുറ i20 രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങിയിട്ടുണ്ട്.

വിൽപ്പന ഉടൻ ആരംഭിക്കാനിരിക്കുന്ന ഹ്യുണ്ടായി വാഹനത്തിലേക്ക് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി i20-യുടെ പുതിയൊരു ടെലിവിഷൻ പരസ്യ വീഡിയോ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. ഇത് ഹാച്ച്ബാക്കിന്റെ മനോഹാരിത എടുത്തുകാണിക്കുന്നു.

MOST READ: ആവശ്യക്കാർ ഏറെ; 2020 ഥാർ AX ബേസ് മോഡലിന്റെ ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ച് മഹീന്ദ്ര

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

2020 മോഡലിന്റെ ഡിസൈൻ സവിശേഷതകളാണ് വീഡിയോയിൽ ദക്ഷിണ കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. പഴയ പതിപ്പിനേക്കാൾ വീതിയും വീൽബേസുമുള്ള ഒരു പുതിയ കാറാണിത്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

മുൻവശത്ത് ത്രിമാന ഡിസൈൻ ഘടകങ്ങളുള്ള വിശാലമായ ഗ്രില്ലാണ് ഹ്യുണ്ടായി i20 അവതരിപ്പിക്കുന്നത്. ഹെഡ്‌ലൈറ്റുകൾ എല്ലാം എൽഇഡിയാണ്. അവയിൽ ഡിആർഎല്ലുകളും ടേൺ ഇൻഡിക്കേറ്ററുകളും സംയോജിപ്പിച്ചിരിക്കുന്നത് ആകർഷകമാണ്.

MOST READ: ബ്രാൻഡിന്റെ ആഗോള വളർച്ചയ്ക്ക് 7.9 ശതമാനം പിന്തുണ നൽകി കിയ ഇന്ത്യ

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

ഹെഡ്‌ലാമ്പ് യഥാർഥത്തിൽ ഗ്രില്ലിന്റെ ഒരു വിപുലീകരണമായി അനുഭവപ്പെടുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബമ്പർ കൂടുതൽ ഷാർപ്പ് പ്രതീതിയാണ് നൽകുന്നത്. കൂടാതെ പ്രൊജക്ടർ ഫോഗ് ലാമ്പുകൾക്ക് ചുറ്റും ത്രികോണാകൃതിയിലുള്ള ഗ്ലോസി ബ്ലാക്ക് അലങ്കാരമുണ്ട്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

വശക്കാഴ്ച്ചയിലേക്ക് നീങ്ങുമ്പോൾ i20-യുടെ സ്പോർട്ടി ലുക്കിംഗ് അലോയ് വീലുകളിലേക്കാണ് ആദ്യം കണ്ണെത്തുന്നത്. കൂടാതെ ഒ‌ആർ‌വി‌എമ്മുകളും അധികം തള്ളിനിൽക്കാത്ത രീതിയിലാണ് ഇടംപിടിച്ചിരിക്കുന്നതും. വിൻഡോ ലൈനിലൂടെ കടന്നുപോകുന്ന ക്രോം ലൈൻ സി പില്ലറിലെ ക്രോം ആർക്കിലേക്ക് ചേരുന്നു. ഡോർ ഹാൻഡിലുകൾക്ക് ക്രോം അലങ്കാരങ്ങളും ലഭിക്കും.

MOST READ: സർക്കാർ ജീവനക്കാർക്ക് മാത്രമായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് മഹീന്ദ്ര

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

തികച്ചും പുതുമയാർന്ന അനുഭവമാണ് കാറിന്റെ പിൻഭാഗത്ത് ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്. ഇതിൽ Z ആകൃതിയിലുള്ള സ്പ്ലിറ്റ് എൽഇഡി ടെയിൽ ലാമ്പാണ് ഏറെ ശ്രദ്ധേയം. കൂടാതെ ലൈറ്റുകൾക്കിടയിൽ പ്രവർത്തിക്കുന്ന ക്രോം ഇൻസേർട്ടുകളുള്ള റിഫ്ലക്ടർ ബാറും ഉണ്ട്.

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

അകത്തളം മറ്റേതൊരു ഹ്യുണ്ടായി കാറിനെയും പോലെ തന്നെയാണ്. എയർ പ്യൂരിഫയർ, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബോസ് 7 സ്പീക്കർ സിസ്റ്റം, ഇലക്ട്രിക് സൺറൂഫ് തുടങ്ങി നിരവധി സെഗ്‌മെന്റുകളുടെ ആദ്യ, മികച്ച സവിശേഷതകളാണിത്.

MOST READ: സൊനാറ്റയ്ക്കും കരുത്തുറ്റ N-ലൈൻ പതിപ്പുമായി ഹ്യുണ്ടായി

പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ പ്രീമിയം കാർ; i20-യുടെ പുതിയ പരസ്യ വീഡിയോയുമായി ഹ്യുണ്ടായി

i20 വലിപ്പത്തിൽ കൂടുതൽ സമ്പന്നനാണ്. അത് തീർച്ചയായും അകത്ത് കൂടുതൽ ഇടമാണ് വിവർത്തനം ചെയ്യുന്നത്. മൂന്ന് എഞ്ചിനുകളും നാല് ഗിയർബോക്സ് ഓപ്ഷനുകളുമായാണ് ഹ്യുണ്ടായി i20 വരുന്നത്. 1.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യമാണ് പെർഫോമൻസ് കാർ പ്രേമികളെയും പുതിയ ആവർത്തനത്തിലേക്ക് അടുപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Hyundai Released New TVC For The i20. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X