ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് തങ്ങളുടെ പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം (E-GMP) പുറത്തിറക്കി. ഇത് ഒരു പ്രത്യേക ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) പ്ലാറ്റ്ഫോമാണെന്നത് ശ്രദ്ധേയമാണ്.

ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

E-GMP ബ്രാൻഡിന്റെ അടുത്ത തലമുറയിലെ BEV ലൈനപ്പിനുള്ള പ്രധാന സാങ്കേതിക വിദ്യയായി ഇനിമുതൽ പ്രവർത്തിക്കും. 2021 മുതൽ ഈ പ്ലാറ്റ്ഫോം പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്ക് അടിവരയിടും.

ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

അതിൽ ബ്രാൻഡിന്റെ അയോണിക് 5, അടുത്ത കൊല്ലം വെളിപ്പെടുത്തുന്ന കിയയുടെ ആദ്യത്തെ സമർപ്പിത BEV, മറ്റ് മോഡലുകളുടെ ഒരു ശ്രേണി എന്നിവയെല്ലാം ഈ പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാകും ഒരുക്കുക.

MOST READ: 2021-ഓടെ പുതുതലമുറ വിറ്റാര എസ്‌യുവിയെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

പുതിയ E-GMP വാസ്തുവിദ്യ ഹ്യൂണ്ടായിയുടെ നിലവിലുള്ള ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അത് ഇന്റേർണൽ കമ്പഷൻ എഞ്ചിനുകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്നതും ശ്രദ്ധേയമാണ്.

ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

വർധിച്ച ഡ്രൈവിംഗ് ശ്രേണി, കുറഞ്ഞ റീചാർജ് സമയം, ശക്തമായ പെർഫോമൻസ്, ഭാവി വികസനത്തിനുള്ള വഴക്കം എന്നിവ ഈ പ്ലാറ്റ്ഫോമിന്റെ ചില ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.

MOST READ: രാജ്യത്തെ ആദ്യ 100 ഒക്ടെയിൻ പെട്രോൾ വിപണിയിലെത്തിച്ച് ഇന്ത്യൻ ഓയിൽ; ലിറ്ററിന് 160 രൂപ

ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

അതായത് 500 കിലോമീറ്ററിൽ കൂടുതൽ മൈലേജ് തരാൻ ശേഷിയുള്ള ഈ പ്ലാറ്റ്ഫോം 18 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ അതിവേഗ ചാർജിംഗും വാഗ്ദാനം ചെയ്യാൻ കഴിയും. E-GMP-യെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന പെർഫോമൻസ് മോഡലിന് 0-100 കിലോമീറ്റർ വേഗത വെറും 3.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും. ഉയർന്ന വേഗത 260 കിലോമീറ്ററും.

ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

എന്തിനധികം മോഡുലറൈസേഷനിലൂടെയും സ്റ്റാൻഡേർഡൈസേഷനിലൂടെയും E-GMP സങ്കീർണത കുറയ്ക്കുന്നു. മിക്ക വാഹന വിഭാഗങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ദ്രുതവും വഴക്കമുള്ളതുമായ വികസനമാണ് ഇത് അനുവദിക്കുന്നത്.

MOST READ: പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്‌യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

അതിൽ സെഡാനുകൾ, ക്രോസ്ഓവറുകൾ, എസ്‌യുവികൾ എന്നിവ പോലുള്ളവയും ഉൾപ്പെടുന്നു. പ്രതീക്ഷിക്കുന്നതുപോലെ 2027 ഓടെ പുതിയ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി 11 ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ വരെ അവതരിപ്പിക്കാനുള്ള പദ്ധതികൾ ഹ്യുണ്ടായും കിയയും പങ്കുവെച്ചിട്ടുണ്ട്.

ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

നിലവിൽ 'സ്മാർട്ട് ഇവി' പ്രോജക്ടിന് കീഴിൽ വികസിപ്പിക്കുന്ന ഇലക്ട്രിക് മിനി എസ്‌യുവിയുടെ പണിപ്പുരയിലാണ് ഹ്യുണ്ടായി. ഇത് പുതിയ പ്ലാറ്റ്ഫോമിന് കീഴിൽ നിർമിക്കുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.

MOST READ: ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന മഹീന്ദ്ര മോഡലുകൾ

ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

AX എന്ന കോഡ്‌നാമമുള്ള ഇവിയെ 90 ശതമാനം പ്രാദേശികവൽക്കരണത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയും ബ്രാൻഡിനുണ്ട്. കനത്ത പ്രാദേശികവൽക്കരണത്തോടെ 10 ലക്ഷം രൂപയിൽ താഴെ എത്തുന്ന ആദ്യ ഇലക്ട്രിക് കാറാവാനും ഹ്യുണ്ടായി AX-ന് സാധിക്കും.

ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി

2023 മധ്യത്തോടെയായിരിക്കും വാഹനത്തിന്റെ ഇന്ത്യൻ അരങ്ങേറ്റം സാധ്യമാവുക. എന്നാൽ ഇതിനെ പറ്റിയുള്ള ഒരു സ്ഥിരീകരണവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Revealed Its First Dedicated Battery-EV Platform E-GMP. Read in Malayalam
Story first published: Wednesday, December 2, 2020, 14:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X