Just In
- 1 hr ago
റോഡിലെ കുഴികൾ ഇനിയൊരു വെല്ലുവിളിയല്ല; പുതിയ പാത്ത്ഹോൾ പ്രോ അവതരിപ്പിച്ച് ജെസിബി
- 14 hrs ago
പേരില്‍ മാറ്റം വരുത്തി; ഹൈനെസ് CB350 ജാപ്പനീസ് വിപണിയില്‍ എത്തിച്ച് ഹോണ്ട
- 14 hrs ago
XUV 300 പെട്രോൾ ഓട്ടോമാറ്റിക് ഈ മാസം പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര
- 14 hrs ago
പുതുതലമുറ പോളോ ഈ വർഷം ഇന്ത്യൻ വിപണിയിലെത്തും
Don't Miss
- News
'അത്രമാത്രം ഭീകര കഥാപാത്രം ആണോ ഞാൻ', പ്രൊട്ടക്ഷൻ തരാൻ പോലീസുകാർക്ക് മടിയെന്ന് ബിന്ദു അമ്മിണി
- Lifestyle
5 അല്ലി ഗ്രാമ്പൂ; പണവും ജയവും എന്നും കൂടെ
- Movies
എഴുതാന്‍ മനസ് പരുവപ്പെടുന്നുണ്ടായിരുന്നില്ല, കരഞ്ഞ് പോകുമെന്ന് ജസ്ല മാടശ്ശേരി, കുറിപ്പ് വൈറലാവുന്നു
- Finance
ഇന്ത്യയിലെ മികച്ച 8 നഗരങ്ങളിൽ ഭവന വിൽപ്പനയിൽ 7% വളർച്ച
- Sports
ISL 2020-21: ഹൈദരാബാദിനെ സമനിലയില്‍ തളച്ച് ഒഡീഷ
- Travel
അറിഞ്ഞിരിക്കണം കര്‍ണ്ണാടകയിലെ ഈ പ്രധാന ക്ഷേത്രങ്ങള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഒരുപടി മുന്നിലേക്ക്; പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം അവതരിപ്പിച്ച് ഹ്യുണ്ടായി
ഹ്യുണ്ടായി മോട്ടോർ ഗ്രൂപ്പ് തങ്ങളുടെ പുതിയ ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോം (E-GMP) പുറത്തിറക്കി. ഇത് ഒരു പ്രത്യേക ബാറ്ററി ഇലക്ട്രിക് വെഹിക്കിൾ (BEV) പ്ലാറ്റ്ഫോമാണെന്നത് ശ്രദ്ധേയമാണ്.

E-GMP ബ്രാൻഡിന്റെ അടുത്ത തലമുറയിലെ BEV ലൈനപ്പിനുള്ള പ്രധാന സാങ്കേതിക വിദ്യയായി ഇനിമുതൽ പ്രവർത്തിക്കും. 2021 മുതൽ ഈ പ്ലാറ്റ്ഫോം പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്ക് അടിവരയിടും.

അതിൽ ബ്രാൻഡിന്റെ അയോണിക് 5, അടുത്ത കൊല്ലം വെളിപ്പെടുത്തുന്ന കിയയുടെ ആദ്യത്തെ സമർപ്പിത BEV, മറ്റ് മോഡലുകളുടെ ഒരു ശ്രേണി എന്നിവയെല്ലാം ഈ പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി തന്നെയാകും ഒരുക്കുക.
MOST READ: 2021-ഓടെ പുതുതലമുറ വിറ്റാര എസ്യുവിയെ അവതരിപ്പിക്കാനൊരുങ്ങി സുസുക്കി

പുതിയ E-GMP വാസ്തുവിദ്യ ഹ്യൂണ്ടായിയുടെ നിലവിലുള്ള ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അത് ഇന്റേർണൽ കമ്പഷൻ എഞ്ചിനുകൾക്ക് അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് എന്നതും ശ്രദ്ധേയമാണ്.

വർധിച്ച ഡ്രൈവിംഗ് ശ്രേണി, കുറഞ്ഞ റീചാർജ് സമയം, ശക്തമായ പെർഫോമൻസ്, ഭാവി വികസനത്തിനുള്ള വഴക്കം എന്നിവ ഈ പ്ലാറ്റ്ഫോമിന്റെ ചില ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
MOST READ: രാജ്യത്തെ ആദ്യ 100 ഒക്ടെയിൻ പെട്രോൾ വിപണിയിലെത്തിച്ച് ഇന്ത്യൻ ഓയിൽ; ലിറ്ററിന് 160 രൂപ

അതായത് 500 കിലോമീറ്ററിൽ കൂടുതൽ മൈലേജ് തരാൻ ശേഷിയുള്ള ഈ പ്ലാറ്റ്ഫോം 18 മിനിറ്റിനുള്ളിൽ 80 ശതമാനം വരെ അതിവേഗ ചാർജിംഗും വാഗ്ദാനം ചെയ്യാൻ കഴിയും. E-GMP-യെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന പെർഫോമൻസ് മോഡലിന് 0-100 കിലോമീറ്റർ വേഗത വെറും 3.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ കഴിയും. ഉയർന്ന വേഗത 260 കിലോമീറ്ററും.

എന്തിനധികം മോഡുലറൈസേഷനിലൂടെയും സ്റ്റാൻഡേർഡൈസേഷനിലൂടെയും E-GMP സങ്കീർണത കുറയ്ക്കുന്നു. മിക്ക വാഹന വിഭാഗങ്ങളിലും ഉപയോഗിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ദ്രുതവും വഴക്കമുള്ളതുമായ വികസനമാണ് ഇത് അനുവദിക്കുന്നത്.
MOST READ: പ്രാരംഭ വില 4.99 ലക്ഷം രൂപ; എസ്യുവി നിരയിൽ കളംനിറയാൻ നിസാൻ മാഗ്നൈറ്റ് എത്തി

അതിൽ സെഡാനുകൾ, ക്രോസ്ഓവറുകൾ, എസ്യുവികൾ എന്നിവ പോലുള്ളവയും ഉൾപ്പെടുന്നു. പ്രതീക്ഷിക്കുന്നതുപോലെ 2027 ഓടെ പുതിയ E-GMP പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി 11 ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ വരെ അവതരിപ്പിക്കാനുള്ള പദ്ധതികൾ ഹ്യുണ്ടായും കിയയും പങ്കുവെച്ചിട്ടുണ്ട്.

നിലവിൽ 'സ്മാർട്ട് ഇവി' പ്രോജക്ടിന് കീഴിൽ വികസിപ്പിക്കുന്ന ഇലക്ട്രിക് മിനി എസ്യുവിയുടെ പണിപ്പുരയിലാണ് ഹ്യുണ്ടായി. ഇത് പുതിയ പ്ലാറ്റ്ഫോമിന് കീഴിൽ നിർമിക്കുമോ എന്ന കാര്യം ഇപ്പോൾ വ്യക്തമല്ല.
MOST READ: ഒരു വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിലെത്താനൊരുങ്ങുന്ന മഹീന്ദ്ര മോഡലുകൾ

AX എന്ന കോഡ്നാമമുള്ള ഇവിയെ 90 ശതമാനം പ്രാദേശികവൽക്കരണത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള പദ്ധതിയും ബ്രാൻഡിനുണ്ട്. കനത്ത പ്രാദേശികവൽക്കരണത്തോടെ 10 ലക്ഷം രൂപയിൽ താഴെ എത്തുന്ന ആദ്യ ഇലക്ട്രിക് കാറാവാനും ഹ്യുണ്ടായി AX-ന് സാധിക്കും.

2023 മധ്യത്തോടെയായിരിക്കും വാഹനത്തിന്റെ ഇന്ത്യൻ അരങ്ങേറ്റം സാധ്യമാവുക. എന്നാൽ ഇതിനെ പറ്റിയുള്ള ഒരു സ്ഥിരീകരണവും കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.