Just In
- 8 min ago
പ്ലാന്റ് അടച്ചിടുന്നത് തുടരുമെന്ന് ഫോര്‍ഡ്; തിരിച്ചടി ഇക്കോസ്പോര്‍ട്ടിന്റെ വില്‍പ്പനയില്‍
- 1 hr ago
2021 ഹെക്ടർ പ്ലസിന്റെ ഔദ്യോഗിക ആക്സസറികൾ വെളിപ്പെടുത്തി എംജി
- 2 hrs ago
പുതുമകളോടെ പരീക്ഷണയോട്ടം നടത്തി ജാവ 42; അരങ്ങേറ്റം ഉടന്‍
- 2 hrs ago
പുതുവർഷത്തിൽ ആകർഷകമായ ഡിസ്കൗണ്ടുകളുമായി ഫോക്സ്വാഗണ്
Don't Miss
- Finance
9,500 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പൂര്‍ത്തിയാക്കി; വിപ്രോ ഓഹരികള്‍ കുതിക്കുന്നു
- Sports
IND vs AUD: ഗില്ലും സുന്ദറും നട്ടുവുമല്ല, ടെസ്റ്റില്‍ ഇന്ത്യയുടെ ഹീറോ സിറാജ്! ഒന്നൊന്നര അരങ്ങേറ്റം
- Movies
പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരങ്ങൾ ബിഗ് ബോസിലേക്കോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി ഈ പേരുകൾ
- News
ടോൾ പിരിവിന്റെ മറവിൽ കേന്ദ്രം കൊള്ളലാഭം കൊയ്യുന്നു; ടോൾ പിരിവ് അവസാനിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ
- Lifestyle
നല്ല കട്ടിയുള്ള മുടി വളരാന്‍ എളുപ്പവഴി ഇതിലുണ്ട്
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂന്നാം തലമുറ i20 -യുടെ മൈലേജ് കണക്കുകൾ പങ്കുവെച്ച് ഹ്യുണ്ടായി
മൂന്നാം തലമുറ i20 നവംബർ 5 -ന് വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി. രണ്ട് പെട്രോൾ, ഒരു ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാവും ഇത് വിൽപ്പനയ്ക്കെത്തുന്നത്.

ടർബോ-പെട്രോൾ ഡീസൽ യൂണിറ്റും നെയിംപ്ലേറ്റിൽ പുതിയതാണ്, അതേസമയം നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ പഴയമോഡലിൽ നിന്ന് മുന്നോട്ട് കൊണ്ടുപോകുന്നു.

എഞ്ചിൻ തിരിച്ചുള്ള പ്രീമിയം ഹാച്ച്ബാക്കിന്റെ ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് കണക്കുകൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
MOST READ: തലമുറ മാറ്റത്തിനൊരുങ്ങി ഹോണ്ട WR-V; ഇനി എത്തുന്നത് ശരിക്കും ഒരു കോംപാക്ട് എസ്യുവി

1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് മാനുവൽ പതിപ്പിന് ലിറ്ററിന് 21 കിലോമീറ്റർ മൈലേജും, CVT ഓട്ടോമാറ്റിക് പതിപ്പിന് ലിറ്ററിന് 19.65 കിലോമീറ്റർ മൈലേജുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

1.0 ലിറ്റർ ടർബോ-പെട്രോൾ iMT (ക്ലച്ച്ലെസ് മാനുവൽ) പതിപ്പിന് ലിറ്ററിന് 20 കിലോമീറ്റർ ലഭിക്കുമ്പോൾ, 1.0 ലിറ്റർ ടർബോ-പെട്രോൾ DCT വേരിയന്റിന് ലിറ്റർ 20.28 കിലോമീറ്റർ മൈലേജ് കൈവരിക്കുന്നു.
MOST READ: കാലങ്ങൾ നീണ്ട സേവനത്തിനു ശേഷം ഇനി ഫുഡ് ട്രക്കായി വിശ്രമിക്കാനൊരുങ്ങി ആനവണ്ടികൾ

1.5 ലിറ്റർ ഡീസൽ മാനുവൽ പതിപ്പിന് ലിറ്ററിന് 25 കിലോമീറ്റർ മൈലേജ് നൽകുന്നു. ഹാച്ച്ബാക്കിന്റെ ഏറ്റവും മൈലേജുള്ള മോഡൽ പുതിയ ഡീസൽ യൂണിറ്റാണ്, അതിനു പിന്നാലെ മാനുവൽ 1.2 ലിറ്റർ പെട്രോൾ മോട്ടോറും വരുന്നു.

1.0 ലിറ്റർ യൂണിറ്റുമായി സജ്ജീകരിച്ചിരിക്കുന്ന DCT (ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക്) 1.2 ലിറ്റർ മാനുവലിന്റെ സാക്ഷ്യപ്പെടുത്തിയ മൈലേജുമായി പൊരുത്തപ്പെടുന്നു. CVT ഗിയർബോക്സുള്ള 1.2 ലിറ്റർ പെട്രോളാണ് നിരയിൽ ഏറ്റവും കുറവ് മൈലേജ് വാഗ്ദാനം ചെയ്യുന്നത്.
MOST READ: മിനുങ്ങിയിറങ്ങി ഫോർഡ് ഇക്കോസ്പോർട്ട് ആക്ടിവ്; ഇന്ത്യയിലേക്കും എത്തിയിരുന്നെങ്കിൽ

പുതിയ i20 അതിന്റെ എഞ്ചിനുകൾ വെന്യു കോംപാക്ട് എസ്യുവിയുമായി പങ്കിടുന്നു. എഞ്ചിൻ-ഗിയർബോക്സ് കോമ്പോസിഷനുകളുടെ ഒരു പട്ടിക ഇതാ:
1.2-litre petrol | 1.0-litre turbo-petrol | 1.5-litre diesel | |
Power | 83PS | 120PS | 100PS |
Torque | 114Nm | 172Nm | 240Nm |
Transmission | 5-speed MT/CTV | 6-speed iMT / 7-speed DCT | 6-speed MT |

പുതിയ i20 ന്റെ മാഗ്ന, സ്പോർട്സ്, അസ്ത, അസ്ത (O) എന്നിങ്ങനെ നാല് വേരിയന്റുകളിൽ ആകെ ആറ് മോണോടോൺ, രണ്ട് ഡ്യുവൽ-ടോൺ എക്സ്റ്റീരിയർ ഷേഡുകളിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

സൺറൂഫ്, 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ വാഹനത്തിലെ സവിശേഷതകളിൽ ഉൾപ്പെടും.

മൂന്നാം തലമുറ i20 -ക്ക് ഹ്യുണ്ടായി 21,000 രൂപയ്ക്ക് ബുക്കിംഗ് ആരംഭിച്ചുകഴിഞ്ഞു. 6.0 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വില വാഹനത്തിന് പ്രതീക്ഷിക്കുന്നു. ഹോണ്ട ജാസ്, ടാറ്റ ആൾട്രോസ്, ഫോക്സ്വാഗണ് പോളോ, മാരുതി സുസുക്കി ബലേനോ / ടൊയോട്ട ഗ്ലാൻസ എന്നിവരുമായി ഇത് ഏറ്റുമുട്ടും.