Just In
- 15 hrs ago
അഡ്വഞ്ചര്‍ പരിവേഷത്തില്‍ മഹീന്ദ്ര മോജോ; കാണാം വീഡിയോ
- 18 hrs ago
ഹോണ്ട കാറുൾക്കും വില കൂടി, വർധനവ് 7,000 മുതൽ 12,000 രൂപ വരെ
- 21 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 1 day ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
Don't Miss
- Lifestyle
സാമൂഹ്യബന്ധം ശക്തിപ്പെടും ഈ രാശിക്കാര്‍ക്ക് ഇന്ന്; രാശിഫലം
- Finance
വൈദ്യുത വാഹനങ്ങളുടെ ഉത്പാദനത്തിന്റെ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് നിതിന്‍ ഗഡ്കരി
- News
കൊവിഡ് വ്യാപനത്തിന് കാരണം പിസി ജോര്‍ജ്ജ് പറഞ്ഞത് കേള്‍ക്കാഞ്ഞത്; വിചിത്ര വാദവുമായി പൂഞ്ഞാര്‍ എംഎല്‍എ
- Movies
ഡിമ്പല്‍ എന്തേ എണീറ്റില്ല? പോടീ വിളിക്കാന്‍ റംസാന് ലൈസന്‍സ്; ഒരു മാടപ്രാവിനെ കൂടി പറത്തി വിടാമായിരുന്നു!
- Sports
IPL 2021: എസ്ആര്‍എച്ചിന് വിജയവഴിയിലെത്താന്‍ വേണം ഈ 3 മാറ്റം, ക്ലിക്കായാല്‍ പിടിച്ചാല്‍ കിട്ടില്ല
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹ്യുണ്ടായിയുടെ ആഢംബര ബ്രാൻഡായ ജെനസിസ് ഇന്ത്യയിലേക്ക് എത്തുന്നത് ഇലക്‌ട്രിക് കാറുകളുമായി
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ആഢംബര കാർ ഡിവിഷനായ ജെനസിസ് അടുത്ത വർഷത്തോടെ ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.

ഇന്ത്യയിലെ അഞ്ച് ജെനസിസ് ഇലക്ട്രിക് കാറുകൾക്കായുള്ള ട്രേഡ്‍മാർക്ക് സമർപ്പിച്ചതോടെയാണ് ജെനസിസിന്റെ ആഭ്യന്തര വിപണിയിലേക്കുള്ള അരങ്ങേറ്റത്തിന് സാധ്യത തെളിയുന്നത്.

eG80, eG90, eGV70, eGV80, eGV90 എന്നീ ഇലക്‌ട്രിക് കാറുകൾക്കായുള്ള ട്രേഡ്‍മാർക്കുകളാണ് ആഢംബര ബ്രാൻഡ് സമർപ്പിച്ചിച്ചിരിക്കുന്നത്. പേരിടൽ അനുസരിച്ച് ജെനസിസ് eG80, eG90 എന്നിവ ഇലക്ട്രിക് സെഡാനുകളായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
MOST READ: വാർഷിക ആഘോഷത്തിന്റെ ഭാഗമായി സെൽറ്റോസ് ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി കിയ

അതേസമയം മറുവശത്ത് eGV70, eGV80, eGV90 എന്നിവ ഇലക്ട്രിക് എസ്‌യുവികളാകാൻ സാധ്യതയുണ്ട്. നിലവിൽ ജെനസിസ് വിപുലമായ ഇലക്ട്രിക് വാഹനങ്ങളിൽ പ്രവർത്തിച്ചുവരികയാണ്. ഇലക്ട്രിക്-ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമാകും (E-GMP) വരാനിരിക്കുന്ന പുതിയ ഇലക്ട്രിക് വാഹനങ്ങൾക്ക് അടിസ്ഥാനമാവുക.

E-GMP പ്ലാറ്റ്‌ഫോമിൽ ഹ്യുണ്ടായി ഇലക്ട്രിക് കാറുകളുടെ അയോണിക് ശ്രേണിയും വികസിപ്പിക്കും. പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്നതിന് കിയ മോട്ടോർസും ഈ പ്ലാറ്റ്ഫോം ഉപയോഗിക്കും എന്നതാണ് ശ്രദ്ധേയം.
MOST READ: മുഖം മിനുക്കി ഇന്നോവ ക്രിസ്റ്റ; 2021 പതിപ്പിനെ വെളിപ്പെടുത്തി ടൊയോട്ട

ആഭ്യന്തര വിപണിയിലെ ഒരു മുൻനിര ബ്രാൻഡായി സ്ഥാനം ഉറപ്പിക്കാനാണ് ഇന്ത്യയിലെ ജെനസിസ് ബ്രാൻഡിനായുള്ള ഹ്യുണ്ടായിയുടെ പദ്ധതി.

പരമ്പരാഗത കമ്പഷൻ എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജെനസിസ് മോഡലുകൾ അല്ലെങ്കിൽ ഓൾ ഇലക്ട്രിക് ജെനസിസ് ശ്രേണികളും ഹ്യുണ്ടായിക്ക് അവതരിപ്പിക്കാനാകും.
MOST READ: പുതുമോടിയിലും കൂടുതല്‍ കരുത്തിലും ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍; ഫസ്റ്റ് ലുക്ക് റിവ്യൂ

പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ ട്രേഡ്മാർക്ക് രേഖകളിലൂടെ ഹ്യുണ്ടായി ഓൾ ഇലക്ട്രിക് ശ്രേണികളോടെയും ജെനസിസ് ബ്രാൻഡിനെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെർസിഡീസ് ബെൻസ്, ഔഡി, ജാഗ്വർ എന്നിവയുമായാകും ആഢംബര ബ്രാൻഡ് മത്സരിക്കുക.

വാസ്തവത്തിൽ ടെസ്‌ലയും അടുത്ത വർഷത്തോടെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കാൻ ഒരുങ്ങുന്നതോടെ മുൻനിര ഇലക്ട്രിക് വാഹന സെഗ്മെന്റ് കൂടുതൽ ശ്രദ്ധനേടും എന്നതിൽ സംശയമൊന്നും വേണ്ട.