ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

ബിഎസ് VI എഞ്ചിന്‍ കരുത്തോടെ പുതിയ സാന്‍ട്രയെ വിപണിയില്‍ അവതിരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായി. അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇപ്പോള്‍ വാഹനത്തിന്റെ വില വിവരങ്ങള്‍ പുറത്തുവന്നു.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

ബിഎസ് VI സാന്‍ട്രോയുടെ പ്രാരംഭ പതിപ്പിന് ഏകദേശം 4.57 ലക്ഷം രൂപയോളം വില വരുമെന്നാണ് കാര്‍വാലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉയര്‍ന്ന പതിപ്പിന് 6.25 ലക്ഷം രൂപയും വില പ്രതീക്ഷിക്കാം. വകഭേദങ്ങളെ ആശ്രയിച്ച് 22,000 രൂപ മുതല്‍ 27,000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

റിപ്പോര്‍ട്ട് അനുസരിച്ച് സിഎന്‍ജി പതിപ്പുകളുടെ വിലയില്‍ മാറ്റമുണ്ടായോക്കില്ല. നിലവില്‍ സാന്‍ട്രോയ്ക്ക് കരുത്തേകുന്ന 1.1 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ബിഎസ് VI നിലവാരത്തിലേക്ക് മാറ്റുക.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

എഞ്ചിന്‍ നവീകരിക്കുമെങ്കിലും കരുത്തില്‍ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 69 bhp കരുത്തും 99 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടി തന്നെയായിരിക്കും ഗിയര്‍ബോക്സ്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ട് അനുസരിച്ച് എല്ലാ വകഭേദങ്ങളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് വാഗദാനം ചെയ്യും. മാഗ്‌ന, സ്പോര്‍ട്സ് വകഭേദങ്ങളില്‍ മാത്രമായിരുന്നു ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് കമ്പനി വാഗ്ദാനം ചെയ്തിരുന്നത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

എന്നാല്‍ പുതിയ പതിപ്പുകളില്‍ കൂടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുന്നതോടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും എന്ന തീരുമാനത്തിലാണ് തുടക്ക മോഡലുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് നല്‍കാനൊരുങ്ങുന്നത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

വിപണിയില്‍ എത്തിയപ്പോള്‍ മികച്ച് ജനപ്രീതി നേടിയെടുക്കാന്‍ വാഹനത്തിനായെങ്കിലും പിന്നിടുള്ള വില്‍പ്പനയില്‍ കാര്യമായ പുരോഗതി സൃഷ്ടിക്കാനും വാഹനത്തിന് സാധിച്ചില്ല. ശ്രേണിയിലെ പ്രധാന എതിരാളിയായ മാരുതി വാഗണ്‍ആര്‍ മുഖംമിനുക്കി എത്തിയതോടെ സാന്‍ട്രോയുടെ വില്‍പ്പനയില്‍ ഗണ്യമായ ഇടിവ് ആണ് ഉണ്ടായത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

തുടക്കനാളുകളില്‍ 7,000 യൂണിറ്റുകളുടെ വില്‍പ്പന വരെ ലഭിച്ചിരുന്നെങ്കില്‍ പിന്നീട് അത് 3,000 യൂണിറ്റ് വരെ എത്തി. അതേസമയം വാഗണ്‍ആറിന് പ്രതിമാസം 12,000 യൂണിറ്റുകളുടെ വില്‍പ്പന വരെയാണ് ലഭിക്കുന്നത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

പുതിയഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ച് വില്‍പ്പന തിരിച്ച് പിടിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ വര്‍ഷം തന്നെഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

ഏകദേശം നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2018 ഒക്ടോബറിലാണ് മൂന്നാം തലമുറ സാന്‍ട്രോ വിപണിയില്‍ എത്തുന്നത്. ഫാമിലി കാര്‍ എന്ന വിശേഷണത്തോടെയാണ് മോഡലിനെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. ഹ്യുണ്ടായിയുടെ ആദ്യ ഓട്ടോമാറ്റിക് കാര്‍ എന്ന വിശേഷണം കൂടി സാന്‍ട്രോയ്ക്കുണ്ട്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

ഡിലൈറ്റ്, എറ, മാഗ്ന, സ്പോര്‍ട്ട്സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളിലാണ് സാന്‍ട്രോ വിപണിയില്‍ എത്തുന്നത്. മോഡേണ്‍ സ്റ്റൈലിഷ് ടോള്‍ ബോയ് ഡിസൈനിലുള്ള പുതിയ മോഡലിന് പഴയ മോഡലിനെക്കാള്‍ നീളവും വീതിയും കൂടുതലുണ്ട്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, കീലെസ് എന്‍ട്രി, പിന്‍ പാര്‍ക്കിംഗ് ക്യാമറ, പവര്‍ വിന്‍ഡോ എന്നിങ്ങനെ ഒട്ടനവധി സൗകര്യങ്ങളും സംവിധാനങ്ങളുമായാണ് സാന്‍ട്രോ വിപണിയില്‍ എത്തുന്നത്.

ഹ്യുണ്ടായി ബിഎസ് VI സാന്‍ട്രോയുടെ വില വിവരങ്ങള്‍ പുറത്ത്

ആന്‍ഡ്രോയിഡ്, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് സ്മാര്‍ട്ട്‌ഫോണ്‍ കണക്ടിവിറ്റി ഓപ്ഷനുകള്‍ സാന്‍ട്രോയിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിനുണ്ട്. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, എബിഎസ്, ഇബിഡി ഉള്‍പ്പെടുന്ന സുരക്ഷാ സംവിധാനങ്ങള്‍ സാന്‍ട്രോയിലെ അടിസ്ഥാന ഫീച്ചറുകളാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Santro BS6 Prices Revealed Ahead Of Launch. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X