'മാനുഫാക്ച്ചറിംഗ് എക്‌സെലൻസ്' പുത്തൻ i20-യുടെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് ഹ്യുണ്ടായി

ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് നിരയിലെ മുൻനിര താരമാണ് ഹ്യുണ്ടായിയുടെ i20. ഇപ്പോൾ മൂന്നാം തലമുറ ആവർത്തനത്തിലേക്ക് കടന്ന മോഡലിനെ ആഭ്യന്തര വിപണിയിൽ പുറത്തിറക്കാനുള്ള ഒരുക്കങ്ങളിലാണ് കൊറിയൻ ബ്രാൻഡ്.

അതിന്റെ ഭാഗമായി 2020 ഹ്യുണ്ടായി i20-യുടെ ഉത്പാദനവും കമ്പനി തങ്ങളുടെ പ്ലാന്റിൽ ആരംഭിച്ചു കഴിഞ്ഞു. വാഹനത്തെ കൂടുത. ഉപഭോക്താക്കളിലേക്ക് പരിചയപ്പെടുത്തുന്നതിനായി പുതുതലമുറ ഹാച്ച്ബാക്കിന്റെ അത്യാധുനിക നിർമാണ പ്രക്രിയയെക്കുറിച്ചുള്ള വിശദമായ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

'മാനുഫാക്ച്ചറിംഗ് എക്‌സെലൻസ്' പുത്തൻ i20-യുടെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് ഹ്യുണ്ടായി

പുതിയ വീഡിയോയിൽ പുതിയ കാറിന്റെ നിർമാണ മികവ് പ്രകടമാക്കുന്ന പുതിയ സൂപ്പർ സ്ട്രക്ചർ, ഇംപെക്കബിൾ അപ്പീൽ, വൈബ്രന്റ് കരി‌സ്മ, ഡൈനാമിക് പെർഫോമൻസ്, പാരഡൈം ഓഫ് ക്വാളിറ്റി എന്നിവയെ കുറിച്ചാണ് ഹ്യുണ്ടായി പരിചയപ്പെടുത്തുന്നത്.

MOST READ: മോഡലുകള്‍ക്ക് ഓപ്ഷണല്‍ PM 2.5 എസി എയര്‍ ഫില്‍ട്ടര്‍ നല്‍കി മാരുതി

'മാനുഫാക്ച്ചറിംഗ് എക്‌സെലൻസ്' പുത്തൻ i20-യുടെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് ഹ്യുണ്ടായി

പ്രൊപ്പോഷൻ, ആർക്കിടെക്ച്ചർ, സ്റ്റൈലിംഗ്, ടെക്നോളജി എന്നീ നാല് അടിസ്ഥാന ഘടകങ്ങൾ യോജിപ്പുണ്ടാക്കുന്ന കമ്പനിയുടെ ‘സെൻസസ് സ്പോർട്ടിനെസ്' ഗ്ലോബൽ ഡിസൈൻ ഭാഷ്യത്തെ അടിസ്ഥാനമാക്കിയാണ് 2020 ഹ്യുണ്ടായി i20 ഒരുക്കുന്നത്.

'മാനുഫാക്ച്ചറിംഗ് എക്‌സെലൻസ്' പുത്തൻ i20-യുടെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് ഹ്യുണ്ടായി

ചുരുക്കി പറഞ്ഞാൽ അടിമുടി മാറ്റമാണ് വാഹനത്തിൽ നമുക്ക് കാണാൻ സാധിക്കുന്നത്. മുമ്പത്തെ രൂപം പൂർണമായും ഉടച്ചുവാർത്തു. കാഴ്ച്ചയിൽ കാറിനെ കൂടുതൽ ആകർഷകമാക്കാൻ ഗ്ലോസ്സ് ബ്ലാക്ക് കളറുള്ള ഹെക്സഗോണൽ ഫ്രണ്ട് ഗ്രിൽ, ത്രികോണാകൃതിയിലുള്ള എയർ വെന്റുകൾ എന്നിവ ചേർത്തു.

MOST READ: ക്ലാസി പ്രീമിയം ലുക്കിലൊരുങ്ങി കസ്റ്റമൈസ്ഡ് എംജി ഹെക്ടർ

'മാനുഫാക്ച്ചറിംഗ് എക്‌സെലൻസ്' പുത്തൻ i20-യുടെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് ഹ്യുണ്ടായി

അതോടൊപ്പം എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, Z ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ തുടങ്ങിയവയും കമ്പനി പുതുതായി ചേർത്തിട്ടുണ്ട്.

'മാനുഫാക്ച്ചറിംഗ് എക്‌സെലൻസ്' പുത്തൻ i20-യുടെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് ഹ്യുണ്ടായി

പുതിയ i20 അഞ്ച് സ്‌പോക്ക്, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിലാണ് നിരത്തിലെത്തുക. കൂടാതെ ബൂട്ട്ലിഡിലുടനീളം പ്രവർത്തിക്കുന്ന ഒരു ക്രോം സ്ട്രിപ്പും പ്രീമിയം ലുക്ക് വർധിപ്പിക്കുന്നു. പുറംമോടി പോലെ തന്നെ അകത്തളത്തിലും നിരവധി മാറ്റങ്ങൾ ഉണ്ടാകും.

MOST READ: കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

'മാനുഫാക്ച്ചറിംഗ് എക്‌സെലൻസ്' പുത്തൻ i20-യുടെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് ഹ്യുണ്ടായി

ഓൾ ബ്ലാക്ക് ഇന്റീരിയറിൽ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ബോസ് സൗണ്ട് സിസ്റ്റം, 4 സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺ മേൽക്കൂര, സ്മാർട്ട്‌ഫോണിനായി വയർലെസ് ചാർജിംഗ്, എയർ പ്യൂരിഫയർ എന്നിവയെല്ലാം ഹ്യുണ്ടായി വാഗ്‌ദാനം ചെയ്യും.

'മാനുഫാക്ച്ചറിംഗ് എക്‌സെലൻസ്' പുത്തൻ i20-യുടെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് ഹ്യുണ്ടായി

സുരക്ഷാ സവിശേഷതകളിൽ പ്രീമിയം i20 ഹാച്ച്ബാക്കിന് പാർക്കിംഗ് സെൻസറുകൾ, റിയർ വ്യൂ ക്യാമറ, എബിഎസ്, ഇബിഡി എന്നിവയും സ്റ്റാൻഡേർഡായി ലഭിക്കും. ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വരാനിരിക്കുന്ന മോഡൽ അതിന്റെ എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ ബ്രാൻഡിന്റെ കോംപാക്‌ട് എസ്‌യുവിയായ വെന്യുവിൽ നിന്ന് കടമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

'മാനുഫാക്ച്ചറിംഗ് എക്‌സെലൻസ്' പുത്തൻ i20-യുടെ പ്രൊഡക്ഷൻ വീഡിയോ പങ്കുവെച്ച് ഹ്യുണ്ടായി

ഇന്ത്യൻ വിപണിയിൽ ഹോണ്ട ജാസ്, ടാറ്റ ആൾട്രോസ്, ഫോക്‌സ്‌വാഗൺ പോളോ, മാരുതി ബലേനോ തുടങ്ങിയ ശക്തരായ എതിരാളികളുമായാകും മൂന്നാം തലമുറ ഹ്യുണ്ടായി i20 മാറ്റുരയ്ക്കുക. കൂടാതെ പുതിയ മോഡലിന് 5.5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാകാം എക്സ്ഷോറൂം വില നിശ്ചയിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai Shared The Video About Manufacturing Process Of New Gen i20. Read in Malayalam
Story first published: Tuesday, October 27, 2020, 14:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X