ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

വരും വർഷങ്ങളിൽ ഇന്നോവ ക്രിസ്റ്റയ്ക്കും ഫോർച്യൂണറിനും എതിരാളികളാകാൻ സാധ്യതയുള്ള പുതിയ പ്രീമിയം മോഡലുകളെ വിലയിരുത്തുകയാണ് ഹ്യുണ്ടായിയുടെ ഇന്ത്യ ഡിവിഷൻ.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

ഫോർച്ച്യൂണറുമായി ഏറ്റുമുട്ടാൻ ഒരു എതിരാളിയെ പരിഗണിക്കുമ്പോൾ, ബ്രാൻഡിൽ നിന്നുള്ള മുൻനിര എസ്‌യുവി പാലിസേഡിനാണ് ഇപ്പോൾ നറുക്ക് വീണിരിക്കുന്നത്.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

അമേരിക്കൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും വലിയ ഹ്യുണ്ടായി എസ്‌യുവിയാണ് പാലിസേഡ്. വാഹനത്തിന്റെ ഏഴ് അല്ലെങ്കിൽ എട്ട് സീറ്റ് പതിപ്പ് നിർമ്മാതാക്കൾ പുറത്തിറക്കുന്നു.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

അകത്തും പുറത്തും സ്വന്തമായ വ്യക്തിത്വം ഉണ്ടെങ്കിലും കാർ അതിന്റെ അടിസ്ഥാന ഘടകങ്ങൾ കിയ ടെല്ലുറൈഡുമായി പങ്കിടുന്നു. പുറത്ത്, പാലിസേഡ് ഹ്യുണ്ടായിയുടെ സെൻസസ് സ്പോർട്നെസ് ഡിസൈൻ ശൈലിയാണ് ഉപയോഗിക്കുന്നത്.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

അതുകാരണം, എസ്‌യുവിക്ക് മുൻവശത്ത് ഒരു വലിയ കാസ്കേഡിംഗ് ഗ്രില്ലും ഇതിന് ചുറ്റും കട്ടിയുള്ള ക്രോം സ്ട്രിപ്പും ലഭിക്കുന്നു. ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളുള്ള സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ഡിസൈൻ പാലിസേഡിൽ ഉണ്ട്.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

കാറിന്റെ സൈഡ് പ്രൊഫൈൽ വളരെ നീളമുള്ളതാണ്, മാത്രമല്ല 20 ഇഞ്ച് അലോയി വീലുകൾ പോലും കാറിന്റെ അനുപാതത്തിൽ കുഴപ്പമുണ്ടാക്കാതെ ഉയർത്താനാകുമെന്ന് തോന്നുന്നു.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

പിൻഭാഗത്ത്, പാലിസേഡിന് ലംബമായി ഒരുക്കിയിരിക്കുന്ന L-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലാമ്പുകൾ എസ്‌യുവിയുടെ ഇരുണ്ട ഷേഡുകളിൽ കൂടുതലും ദൃശ്യമാണ്. ഇതിൽ വരുന്ന വെളുത്ത സ്ട്രിപ്പുകൾ റിവേർസ് ലൈറ്റുകൾ പോലെ കാണപ്പെടുന്നു, പക്ഷേ യഥാർത്ഥത്തിൽ അങ്ങനെയല്ല. ഇരട്ട-ടിപ്പ് എക്‌സ്‌ഹോസ്റ്റിനൊപ്പം കാറിന് പിൻ സ്‌കിഡ് പ്ലേറ്റും ലഭിക്കും.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

ക്യാബിനുള്ളിൽ നടുവിലായി ക്രമീകരിച്ചിരിക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാവിഗേഷൻ, ഒന്നിലധികം സ്മാർട്ട്‌ഫോൺ കണക്ഷനുകൾ, ബ്ലൂലിങ്ക് കണക്റ്റഡ് കാർ ടെക് സവിശേഷതകൾ, ഹർമാൻ കാർഡൺ സൗണ്ട് സിസ്റ്റം, 12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതർ സീറ്റുകൾ, എട്ട് തരത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ, പവർ-ഫോൾഡിംഗ് & റിക്ലൈനിംഗ് മൂന്നാം-വരി സീറ്റുകൾ, പവർഡ് ടെയിൽ‌ഗേറ്റ് എന്നിവയും വാഹനത്തിൽ വരുന്നു.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

കൂടാതെ ഡ്യുവൽ ഓട്ടോമാറ്റിക് സൺറൂഫ്, മൂന്ന് വരികൾക്കും യുഎസ്ബി ചാർജിംഗ്, പിൻ സൺഷെയ്ഡുകൾ, ഇരട്ട-എൽഇഡി ഹെഡ്‌ലാമ്പുകൾ, ഓട്ടോ ലെവലിംഗ് പിൻ സസ്‌പെൻഷൻ എന്നിവയും എസ്‌യുവിക്ക് ലഭിക്കും.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

സുരക്ഷാ ക്രമീകരണങ്ങളിൽ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ലെവൽ 2 ഓട്ടോണോമസ് ഹ്യുണ്ടായി ഡ്രൈവ്-അസിസ്റ്റ്, പെഡസ്ട്രിയൻ ഡിറ്റക്ഷനോടുകൂടിയ ഫോർവേർഡ് കൊളിഷൻ വാർണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

അതോടൊപ്പം റിയർ ക്രോസ്-ട്രാഫിക് വാർണിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, ഡ്രൈവർ അറ്റൻഷൻ വാർണിംഗ് സിസ്റ്റം, സേഫ് എക്സിറ്റ് അസിസ്റ്റ്, ഒമ്പത് എയർബാഗുകൾ, ഒരു അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ സിസ്റ്റം എന്നിവ നിർമ്മാതാക്കൾ നൽകുന്നു.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

3.8 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V6 പെട്രോൾ എഞ്ചിനാണ് പാലിസേഡിന്റെ ഹൃദയം. ഇത് 291 bhp പരമാവധി കരുത്തും 355 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് മാത്രമാണ് വാഹനത്തിൽ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. കൂടാതെ ഓൾ-വീൽ ഡ്രൈവ് കോൺഫിഗറേഷനും ശ്രേണിയിലുടനീളം സ്റ്റാൻഡേർഡായി ലഭ്യമാണ്.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

അമേരിക്കൻ വിപണിയിൽ പാലിസേഡിനെ 31,775 ഡോളറിന്റെ പ്രാരംഭ വിലയ്ക്കാണ് ഹ്യുണ്ടായി വിൽപ്പനയ്ക്ക് എത്തിക്കുന്നത്, ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 24.16 ലക്ഷം രൂപയാണ്.

ഫോർച്ച്യൂണറിന് വെല്ലുവിളിയായി പാലിസേഡ് എസ്‌യുവി അവതരിപ്പിക്കാൻ ഹ്യുണ്ടായി

അന്താര്ഷ്ട്ര തലത്തിൽ കിയ ടെല്ലുറൈഡ്, ഷെവർലെ ട്രാവെർസ്, ഫോക്‌സ്‌വാഗണ്‍ അറ്റ്ലസ്, ഹോണ്ട പൈലറ്റ്, ഫോർഡ് എക്സ്പ്ലോറർ എന്നിവയോട് വാഹനം മത്സരിക്കുന്നു. ഇന്ത്യയിൽ ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡവർ, സ്കോഡ കോഡിയാക് എന്നിവയുടെ വിഭാഗത്തിലേക്ക് അടുത്ത 2-3 വർഷത്തിനുള്ളിൽ വാഹനം എത്തിയേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai to introduce Palisade SUV in India to rival Fortuner. Read in Malayalam.
Story first published: Thursday, March 26, 2020, 11:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X